c
Friday, May 21, 2021
Monday, November 13, 2017
പാര്‍ത്ഥസാരഥി ക്ഷേത്രം: 51 ലെ നിയമത്തില്‍ പുനര്‍ചിന്ത ആവശ്യം
കേരളത്തിലെ ക്ഷേത്രങ്ങളെ രണ്ടു തരത്തില്‍ തിരിക്കാവുന്നതാണ്. സ്വകാര്യക്ഷേത്രങ്ങളും പൊതുക്ഷേത്രങ്ങളും. സ്വകാര്യവ്യക്തികളുടെയും കുടുംബങ്ങളുടെയും കൈവശമിരിക്കുന്ന ക്ഷേത്രങ്ങളാണ് ആദ്യ വിഭാഗം. അവ ഇപ്പോഴും വ്യക്തികളുടെയോ കുടുംബങ്ങളുടേയോ കൈയില്‍ തന്നെയിരിക്കുന്നു. തിരുവിതാംകൂര്‍ പോലുള്ള നാട്ടുരാജാക്കന്‍മാരുടെ കൈവശത്തിലിരുന്ന ഭൂമിയും വസ്തുവഹകളും സ്വാതന്ത്ര്യാനന്തരം ജനകീയ സര്‍ക്കാരിന്റെ കൈയിലെത്തിയപ്പോള്‍ കൂട്ടത്തില്‍ നാനാജാതിമതസ്ഥരുടെ നികുതിപ്പണം കൊണ്ട്് കെട്ടിപ്പെടുത്ത ക്ഷേത്രങ്ങളും സര്‍ക്കാരിന്റെ അധീനതയിലായി. ഇത്തരം ക്ഷേത്രങ്ങളാണ് രണ്ടാം വിഭാഗമായ പൊതുക്ഷേത്രങ്ങള്‍. ഇവയുടെ ഭരണം ദേവസ്വംബോര്‍ഡിന്റെ നേതൃത്വത്തില്‍, ഭക്തരുടെ കൂട്ടായ്മയാണ് നടത്തിവരുന്നത്.
1951ല്‍ നേരത്തേ പറഞ്ഞ രണ്ടു വിഭാഗത്തിനു പുറമേ മൂന്നാമതൊരു വിഭാഗം ക്ഷേത്രങ്ങള്‍ കൂടി രംഗപ്രവേശം ചെയ്തു. കുടുംബങ്ങളുടെ കൈവശമിരുന്ന പല ക്ഷേത്രങ്ങളും മുടിഞ്ഞുപോകുന്ന ഘട്ടത്തില്‍ അവയില്‍ പലതും ഉപേക്ഷിക്കപ്പെടുകയോ ചിലത് നാട്ടുകാര്‍ രൂപീകരിക്കുന്ന കമ്മറ്റികളുടെയോ ട്രസ്റ്റുകളുടെയോ കൈയില്‍ എത്തിച്ചേരുകയോ ചെയ്തു. സ്വാഭാവികമായും നാട്ടുകാരുടെ പണം പിരിച്ച് നടത്തുന്ന ഇത്തരം ക്ഷേത്രങ്ങളില്‍ ഭക്തരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരില്‍ നിക്ഷിപ്തമായി. അതിന്റെ ഭാഗമായി മദിരാശി നിയമസഭ, മദ്രാസ് ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ആക്റ്റ്, 1951 എന്ന പേരില്‍ ഒരു നിയമം പാസാക്കി. ഇത്തരം ട്രസ്റ്റുകളില്‍ ഉണ്ടാകുന്ന പരാതികളില്‍ നിവൃത്തിയുണ്ടാക്കുക, ആവശ്യമെങ്കില്‍ സഹായം നല്‍കുക എന്നതൊക്കെയാണ് നിയമം കൊണ്ട് ഉദ്ദേശിച്ചിരുന്നത്. ചില പ്രത്യേക സാഹചര്യത്തില്‍ ജൈനക്ഷേത്രങ്ങളെയും നിയമത്തിന്റെ പരിധിയില്‍ പെടുത്തിയിരുന്നു. ഈ നിയമത്തിന്റെ പരിധിയില്‍ വരുന്ന ക്ഷേത്രങ്ങളെയും 'പൊതുക്ഷേത്ര'ങ്ങളെന്നാണ് നിര്‍വചിച്ചിരിക്കുന്നത്. 51ല്‍ മലബാര്‍പ്രദേശം മദിരാശിസംസ്ഥാനത്തില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ ഈ പ്രദേശത്തെ ഇത്തരം ക്ഷേത്രങ്ങളും ഈ നിയമത്തിന്റെ പരിധിയിലെത്തി. പഴയ മലബാറിന്‍െ ഭാഗമായ ഗുരുവായൂരില്‍ സ്ഥിതിചെയ്യുന്നതുകൊണ്ട് പാര്‍ത്ഥസാരഥി ക്ഷേത്രം ഈ മൂന്നാമത്തെ വിഭാഗത്തിലാണ് പെടുന്നത്.
ആദിശങ്കരന്‍ സ്ഥാപിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന പാര്‍ത്ഥസാരഥി ക്ഷേത്രം മല്ലിശ്ശേരി മനയുടെ അധീനതയിലായിരുന്നു. 1923 ല്‍ മാരാത്ത് മാധവന്‍ നായര്‍ പാട്ടത്തിനെടുത്തു. 1946ല്‍ കൃഷ്ണന്‍നായര്‍ പണം കൊടുത്തുവാങ്ങി. ആരും തിരിഞ്ഞുനോക്കാതെ നശിച്ചു തുടങ്ങിയ ക്ഷേത്രം 1973ല്‍ പാര്‍ത്ഥസാരഥി ക്ഷേത്ര ഭരണസംഘം എന്ന ട്രസ്റ്റി്‌ന്റെ അധീനതയിലായി. സൊസൈറ്റി റെഗുലേഷന്‍ ആക്റ്റ്, 1860 പ്രകാരം റജിസ്റ്റര്‍ ചെയ്ത സംഘത്തിന്റെ കൈയിലെത്തുമ്പോള്‍ ക്ഷേത്രഭൂമി 58 സെന്റായിരുന്നു. അവര്‍ തൊട്ടടുത്ത ഭൂഉടമകളില്‍ നിന്ന് ഭൂമി വാങ്ങിയും ലാന്റ് ട്രിബ്യൂണലിനെ സമീപിച്ചും വിസ്തൃതി 121 സെന്റായി വര്‍ധിപ്പിച്ചു. അക്കാലത്ത് ക്ഷേത്രം രേഖകളില്‍ സ്വകാര്യക്ഷേത്രമെന്നാണ് രേഖപ്പെടുത്തിയിരുന്നത്.
2010ല്‍ ക്ഷേത്രം ജോലിക്കാര്‍ ശമ്പളവര്‍ധനവാവശ്യപ്പെട്ട് മലബാര്‍ ദേവസ്വം ബോര്‍ഡിലെ ഡെ. കമ്മീഷ്ണര്‍ക്ക് പരാതി കൊടുത്തു. ട്രസ്റ്റികള്‍ സ്വത്തുവഹകള്‍ അന്യാധീനപ്പെടുത്തുന്നുവെന്നും പരാതിപ്പെട്ടിരുന്നു. പക്ഷേ, ഡെ. കമ്മീഷ്ണര്‍ പരാതി തള്ളി. ജീവനക്കാര്‍ അപ്പീലുമായി കമ്മീഷ്ണറെ സമീപിച്ചു. കമ്മീഷ്ണര്‍, ഡെ. കമ്മീഷ്ണറുടെ നടപടി റദ്ദുചെയ്തു. കൂട്ടത്തില്‍ ഈ ക്ഷേത്രം 51 ലെ നിയമത്തിന്റെ പരിധിയില്‍ വരുന്ന 'പൊതുക്ഷേത്ര'മാണെന്നും ഭരണം നടത്താന്‍ നിലവിലുള്ള ഭരണസമിതിയുടെ ബൈലോ പരിശോധിച്ച് അവര്‍ കൂടി ഉള്‍പ്പെട്ട ഒരു സംവിധാനം ഉണ്ടാക്കാന്‍ ഡെ. കമ്മീഷ്ണറോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. അതുവരെ ഭരണം ഒരു ഏകാംഗ ട്രസ്റ്റിയുടെ കീഴിലാക്കാനും വിധിയുണ്ടായി.
ഇതിനെതിരെ സംഘം ഹൈകോടതിയെ സമീപിച്ചു. ക്ഷേത്രം പൊതുക്ഷേത്രമാണെന്ന കാര്യം അംഗീകരിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സംഘത്തിന്റെ ബൈലോ പരിശോധിച്ച് പുതിയ സംവിധാനം ഉണ്ടാക്കാന്‍ ഡെ. കമ്മീഷ്ണറെ ചുമതലപ്പെടുത്തി. അവസാന തീര്‍പ്പുണ്ടാകും വരെ ഭരണം പഴയ സംഘത്തെ തന്നെ ഏല്‍പ്പിക്കുകയും ചെയ്തു.
കോടതി ഉത്തരവിനെ തുടര്‍ന്ന് പുതിയ സംവിധാനം രൂപപ്പെടുത്താന്‍ ഡെ. കമ്മീഷ്ണര്‍ സംഘത്തെ സമീപിച്ചെങ്കിലും അവര്‍ സഹകരിച്ചില്ല. ബൈലോയുടെ അറ്റസ്റ്റ് ചെയ്ത കോപ്പിയില്ലെന്നായിരുന്നു പറഞ്ഞത്. ആ സാഹചര്യത്തില്‍ കമ്മീഷ്ണര്‍ 2016 നവംബറില്‍ ഡ്രാഫ്റ്റ് സ്‌കീം തയ്യാറാക്കുകയും പ്രതികരണങ്ങള്‍ ക്ഷണിക്കുകയും ചെയ്തു. ആരും പരാതി പറയാത്ത സാഹചര്യത്തില്‍ 2017 ഏപ്രിലില്‍ പുതിയ ഭരണസംവിധാനത്തിന്റെ സ്‌കീം ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ആഡിറ്റ് ഇന്‍സ്‌പെക്ടര്‍ ടി സി ബിജുവിനെ എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു.
എസ്‌ക്യൂട്ടീവ് ഓഫിസര്‍ക്ക് അധികാരം കൈമാറാന്‍ സംഘം തയ്യാറായില്ല. പകരം അതിനെ രാഷ്ട്രീയമായി നേരിടുകയായിരുന്നു. ആ ഘട്ടത്തില്‍ അവര്‍ ഹൈകോടതിയെ സമീപിച്ചു. കോടതി വിധി സംഘത്തിന് എതിരായിരുന്നു. ഇതിനിടയില്‍ 51ലെ നിയമത്തിന്റെ പരിധിയില്‍ ഈ ക്ഷേത്രം വരില്ലെന്നും സ്വകാര്യ ക്ഷേത്രമാണെന്നും ചൂണ്ടിക്കാട്ടി ഭരണസമിതി സിവില്‍ കോടതിയെ സമീപിച്ചിരുന്നു. ആ കേസ് ഇപ്പോഴും നടക്കുകയാണ്. ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ സമര്‍പ്പിച്ചു. ആ കേസിലാണ് ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്. ഇതിനിടയില്‍ വിധിയ്‌ക്കെതിരെ സംഘം സുപ്രിംകോടതിയെയും സമീപിച്ചിരുന്നു.
ചുരുക്കത്തില്‍ ക്ഷേത്രം സ്വകാര്യക്ഷേത്രമാണോ അല്ലയോ എന്ന കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. മേല്‍നോട്ടത്തിന്റെ കാര്യത്തിലാണ് താല്‍ക്കാലിക വിധി ഉണ്ടായിരിക്കുന്നത്.
ക്ഷേത്രം ഏറ്റെടുത്ത കാര്യത്തില്‍ കേരളസര്‍ക്കാരിന് നേരിട്ട് ഉത്തരവാദിത്തമൊന്നുമില്ലെങ്കിലും അത് നിയമദൃഷ്ട്യാ ശരിയാണെങ്കിലും അതില്‍ സാമാന്യനീതിയുടെ പ്രശ്‌നമുണ്ട്. 51 ലെ നിയമത്തില്‍ ട്രസ്റ്റി ക്ഷേത്രങ്ങളുടെ മുകളില്‍ സ്ഥിരമായി ഒരു എക്‌സിക്യൂട്ടീഫ് ഓഫിസറെ നിയമിക്കാനുള്ള വകുപ്പു കാണുന്നുണ്ട്. ആ വകുപ്പുപ്രകാരമാണ് ഇപ്പോഴത്തെ നടപടി. ഒരു സംഘം ആളുകള്‍ സ്വന്തം പണം ചെലവാക്കി ഉണ്ടാക്കുന്ന ആരാധനാലയങ്ങള്‍ സ്ഥിരമായി ഭരിക്കാനുള്ള അവകാശം സര്‍ക്കാരിനു നല്‍കുന്നത് ശരിയല്ല. അത്തരമൊരു അവകാശം നല്‍കുന്ന നിയമം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. അതായത് 51 ലെ നിയമപ്രകാരമുള്ള (ട്രസ്റ്റി) ക്ഷേത്രങ്ങളുടെ കാര്യത്തില്‍ ഒരു പൊതുകൂടിയാലോചന ഉണ്ടാവേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും നടത്തിപ്പിന്റെ കാര്യത്തില്‍. സര്‍ക്കാരിന്റെ ഇടപെലുകള്‍ ആവശ്യമാണ്, അത് എവിടെവരെ എന്ന കാര്യത്തിലും പുനര്‍ചിന്ത ആവശ്യമാണ്.
അതേസമയം നാട്ടുരാജാക്കന്മാരുടെ കൈയില്‍ നിന്ന് കൈമാറിക്കിട്ടിയ ക്ഷേത്രങ്ങളുടെ കാര്യത്തില്‍ ആ പരിഗണന നല്‍കേണ്ടതുമില്ല. അവ നാനാജാതിമതസ്ഥര്‍ക്ക് അവകാശപ്പെട്ട സ്വത്തുവഹകളാണെന്നതു തന്നെ കാരണം. അത്തരം ക്ഷേത്രങ്ങളെയും ട്രസ്റ്റി ക്ഷേത്രങ്ങളെയും കൂ്ട്ടിക്കുഴച്ച് അവതരിപ്പിച്ചാണ് ഇന്ന് സംഘപരിവാര്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. അപ്പുറത്തു നില്‍ക്കുന്നവരാകട്ടെ കാര്യങ്ങളെ ചരിത്രപരമായി കാണാനും തയ്യാറില്ല.
(തേജസില്‍ എഴുതിയ കുറിപ്പ് )
Thursday, July 28, 2016
ഹിന്ദുത്വസെക്കുലറുകളെ തിരിച്ചറിയുന്നതെങ്ങനെ?
താഴെ പറയുന്നവ മൊത്തമായോ ചില്ലറയായോ വിശ്വസിക്കുന്നവരാണ് ഹിന്ദുത്വസെക്കുലറുകള്‍:
2. മതം പ്രചരിപ്പിക്കുന്നത് മതമൗലികവാദവും വര്‍ഗീയതയുമാണ്. മതംമാറ്റം ഒരു കുറ്റകൃത്യമാണ്, ദേശദ്രോഹവുമാണ്.
3. ഇസ്ലാം മതത്തില്‍ പെട്ടവര്‍ ലോകത്ത് എവിടെയും നടത്തുന്ന അതിക്രമങ്ങള്‍ക്ക് ഇന്ത്യന്‍ മുസ്ലിങ്ങളും മറുപടി പറയണം.
2. മതമൗലികവാദവും വര്‍ഗീയതയും തമ്മിലുള്ള വ്യത്യാസം ലോലമാണ്. മതമൗലികവാദികളായ മുസ്ലിങ്ങള്‍ വര്‍ഗീയവാദികളുമാണ്.
3. മതാനുഷ്ഠാനങ്ങളില്‍ തീവ്രമായി മുഴുകുന്നത് മതമൗലികവാദമാണ്.
4. മുസ്ലിങ്ങള്‍ മതമൗലികവാദം കൂടുതലുള്ളവരാണ്, ഹിന്ദുക്കള്‍ പൊതുവേ ലിബറലുകളാണ്.
5. ജാറം, റാത്തീബ്, ചന്ദനക്കുടം, നേര്‍ച്ചകള്‍ എന്നിവയില്‍ വിശ്വസിക്കുന്ന മുസ്ലിങ്ങള്‍ മറ്റുള്ളവരെ അപേക്ഷിച്ച് ലിബറലുകളാണ്. അവരില്‍ തീവ്രചിന്താഗതിക്കാര്‍ കുറവ്.
6. ജാറം, റാത്തീബ്, ചന്ദനക്കുടം, നേര്‍ച്ചകള്‍ എന്നിവയെ ഇസ്ലാമികവിരുദ്ധമായി കാണുന്നവരും അത് പ്രചരിപ്പിക്കുന്നവരും മതമൗലികവാദികളാണ്.
7. ഇസ്ലാംമതപരിഷ്‌കരണത്തിന്റെ കാലം കഴിഞ്ഞു. മതപരിഷ്‌കരണത്തിനു വേണ്ടി വാദിക്കുന്നവരും മതമൗലികവാദികളില്‍ പെടും.
8. ന്യൂനപക്ഷവര്‍ഗീയതയും ഭൂരിപക്ഷവര്‍ഗീയതയും സമമാണ്.
9. മുസ്ലിങ്ങള്‍ക്കിടയിലുള്ള വര്‍ഗീയതയാണ് ഹിന്ദുത്വവര്‍ഗീയതയ്ക്ക് കളമൊരുക്കുന്നത്.
10. മുസ്ലിങ്ങള്‍ ന്യൂനപക്ഷമായിരുന്നിടത്ത് അവര്‍ മനുഷ്യാവകാശത്തെ കുറിച്ച് പറയുകയും ഭൂരിപക്ഷമായിടത്ത് മനുഷ്യാവകാശം കവരുകയും ചെയ്യും.
11. ഇടതു/ വലതു മുഖ്യധാരാരാഷ്ട്രീയത്തിന്റെ ഭാഗമാവാത്തവര്‍ ഹിന്ദുത്വത്തെ സഹായിക്കുന്നവരാണ്.
2. ആഗോളമുസ്ലിം സമൂഹം ഒരു സങ്കല്‍പ്പം മാത്രമല്ല, കേന്ദ്രീകൃതമായ രൂപഘടനയോടുകൂടിയ ഒരു യാഥാര്‍ത്ഥ്യവുമാണ്. (ഉദാ: ഇന്ത്യയിലെ മുസ്ലിങ്ങളും സൗദിയിലെ മുസ്ലിങ്ങളും ഒന്നാണ്. ഇന്ത്യയില്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ഇതേ മുസ്ലിം, സൗദിയില്‍ അത് ഹനിക്കുന്നു)
3. മുസ്ലിങ്ങള്‍ എല്ലാവരും കുഴപ്പക്കാരാണെന്ന് കരുതുന്നില്ല. എങ്കിലും ചിലര്‍ കുഴപ്പക്കാരാണ്. മറ്റു മുസ്ലിങ്ങള്‍ അവര്‍ക്കെതിരെ നിലപാടെടുത്തുകൊണ്ട് മതേതരത്വത്തെ ഉയര്‍ത്തിപ്പിടിക്കണം.
4. മതത്തിന്റെ ഭാഷയില്‍ സംസാരിക്കുന്ന മുസ്ലിംസംഘടനകള്‍ സെക്കുലറിസത്തെ തകര്‍ക്കുന്നുവയാണ്.
2. മുസ്ലിംസ്ത്രീകള്‍ക്ക് 'മതമൗലികവാദി'/'വര്‍ഗീയവാദി'കളാവാന്‍ സാധ്യമല്ല.
3. പര്‍ദ്ദ ധരിച്ച മുസ്ലിംസ്ത്രീകളെല്ലാം സ്വന്തം അഭിപ്രായമില്ലാത്തവരാണ്.
2. ഇസ്ലാമിസ്റ്റുകള്‍ അഭിപ്രായങ്ങള്‍ പുനപ്പരിശോധിക്കുകയില്ല. അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അത് തല്‍ക്കാലത്തേയ്ക്ക് മാത്രം.
3. മുസ്ലിങ്ങള്‍ പെട്ടെന്നു പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരാണ്. ലിബറലുകളുമല്ല.
4. മുസ്ലിങ്ങള്‍ക്ക് മതവിഷയങ്ങളില്‍ മാത്രമേ താല്‍പ്പര്യമുള്ളൂ.
5. മുസ്ലിങ്ങള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ കൂടുതലാണ്.
6. എല്ലാ ഇസ്ലാമിസ്റ്റുകളും ഫ്യൂഡല്‍ ചിന്തയുള്ളവരും സ്ത്രീവിരുദ്ധരുമാണ്.
7. മക്കളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന മുസ്ലിം മാതാപിതാക്കള്‍ യാഥാസ്ഥിതികര്‍ മാത്രമല്ല, മതമൗലികവാദികളുമാണ്.
8. എല്ലാ ഇസ്ലാമിസ്റ്റുകളും മതവാദികളും സൗദിപക്ഷപാതികളാണ്.
2. ശരിഅത്തിനു വേണ്ടി വാദിക്കുന്ന മുസ്ലിംസംഘടനകള്‍ മുത്തലാക്കിനെ പ്രേത്സാഹിപ്പിക്കുന്നവരാണ്.
3. ശരിഅത്തിനു വേണ്ടി വാദിക്കുന്ന മുസ്ലിംസംഘടനകളെല്ലാം പര്‍ദ്ദ നിര്‍ബന്ധമായും ധരിക്കണമെന്നു പറയുന്നവരാണ്.
4. ഹിന്ദുചിഹ്നങ്ങള്‍ സെക്കുലര്‍ ചിഹ്നങ്ങളുമാണ്. അത് മാറ്റി നിര്‍ത്തുന്നവര്‍ വര്‍ഗീയവാദികളാണ്.
ഖുര്‍ആന്‍
1. ഖുര്‍ആന്‍ തന്നെയാണ് പ്രശ്‌നഹേതു. ആക്രമണത്തിനു പ്രേരിപ്പിക്കുന്ന നിരവധി ഘടകങ്ങള്‍ അതിലുണ്ട്.ദേശീയത
1. ഒരു 'യഥാര്‍ത്ഥ' ഇസ്ലാമിക വിശ്വാസിക്ക് ഇന്ത്യന്‍ ദേശീയതയില്‍ വിശ്വസിക്കാന്‍ സാധ്യമല്ല. അവര്‍ അത് പുറമേയ്ക്കു പറയാറില്ലെങ്കിലും.2. മതം പ്രചരിപ്പിക്കുന്നത് മതമൗലികവാദവും വര്‍ഗീയതയുമാണ്. മതംമാറ്റം ഒരു കുറ്റകൃത്യമാണ്, ദേശദ്രോഹവുമാണ്.
3. ഇസ്ലാം മതത്തില്‍ പെട്ടവര്‍ ലോകത്ത് എവിടെയും നടത്തുന്ന അതിക്രമങ്ങള്‍ക്ക് ഇന്ത്യന്‍ മുസ്ലിങ്ങളും മറുപടി പറയണം.
മതമൗലികവാദവും വര്‍ഗീയതയും
1. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മതസ്വത്വങ്ങള്‍ സംഘടിച്ച് അതിനെതിരെ പ്രതികരിക്കുന്നത് ശരിയല്ല. അങ്ങനെ ചെയ്താല്‍ അത് മതമൗലികവാദമാണ്, വര്‍ഗീയതയാണ്.2. മതമൗലികവാദവും വര്‍ഗീയതയും തമ്മിലുള്ള വ്യത്യാസം ലോലമാണ്. മതമൗലികവാദികളായ മുസ്ലിങ്ങള്‍ വര്‍ഗീയവാദികളുമാണ്.
3. മതാനുഷ്ഠാനങ്ങളില്‍ തീവ്രമായി മുഴുകുന്നത് മതമൗലികവാദമാണ്.
4. മുസ്ലിങ്ങള്‍ മതമൗലികവാദം കൂടുതലുള്ളവരാണ്, ഹിന്ദുക്കള്‍ പൊതുവേ ലിബറലുകളാണ്.
5. ജാറം, റാത്തീബ്, ചന്ദനക്കുടം, നേര്‍ച്ചകള്‍ എന്നിവയില്‍ വിശ്വസിക്കുന്ന മുസ്ലിങ്ങള്‍ മറ്റുള്ളവരെ അപേക്ഷിച്ച് ലിബറലുകളാണ്. അവരില്‍ തീവ്രചിന്താഗതിക്കാര്‍ കുറവ്.
6. ജാറം, റാത്തീബ്, ചന്ദനക്കുടം, നേര്‍ച്ചകള്‍ എന്നിവയെ ഇസ്ലാമികവിരുദ്ധമായി കാണുന്നവരും അത് പ്രചരിപ്പിക്കുന്നവരും മതമൗലികവാദികളാണ്.
7. ഇസ്ലാംമതപരിഷ്‌കരണത്തിന്റെ കാലം കഴിഞ്ഞു. മതപരിഷ്‌കരണത്തിനു വേണ്ടി വാദിക്കുന്നവരും മതമൗലികവാദികളില്‍ പെടും.
8. ന്യൂനപക്ഷവര്‍ഗീയതയും ഭൂരിപക്ഷവര്‍ഗീയതയും സമമാണ്.
9. മുസ്ലിങ്ങള്‍ക്കിടയിലുള്ള വര്‍ഗീയതയാണ് ഹിന്ദുത്വവര്‍ഗീയതയ്ക്ക് കളമൊരുക്കുന്നത്.
10. മുസ്ലിങ്ങള്‍ ന്യൂനപക്ഷമായിരുന്നിടത്ത് അവര്‍ മനുഷ്യാവകാശത്തെ കുറിച്ച് പറയുകയും ഭൂരിപക്ഷമായിടത്ത് മനുഷ്യാവകാശം കവരുകയും ചെയ്യും.
11. ഇടതു/ വലതു മുഖ്യധാരാരാഷ്ട്രീയത്തിന്റെ ഭാഗമാവാത്തവര്‍ ഹിന്ദുത്വത്തെ സഹായിക്കുന്നവരാണ്.
മുസ്ലിംസ്വത്വം
1. മുസ്ലിങ്ങള്‍ ഒറ്റ ജനവിഭാഗമാണ്. അവര്‍ക്കിടയിലെ തരംതിരിവുകള്‍ പ്രസക്തമല്ല.2. ആഗോളമുസ്ലിം സമൂഹം ഒരു സങ്കല്‍പ്പം മാത്രമല്ല, കേന്ദ്രീകൃതമായ രൂപഘടനയോടുകൂടിയ ഒരു യാഥാര്‍ത്ഥ്യവുമാണ്. (ഉദാ: ഇന്ത്യയിലെ മുസ്ലിങ്ങളും സൗദിയിലെ മുസ്ലിങ്ങളും ഒന്നാണ്. ഇന്ത്യയില്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ഇതേ മുസ്ലിം, സൗദിയില്‍ അത് ഹനിക്കുന്നു)
3. മുസ്ലിങ്ങള്‍ എല്ലാവരും കുഴപ്പക്കാരാണെന്ന് കരുതുന്നില്ല. എങ്കിലും ചിലര്‍ കുഴപ്പക്കാരാണ്. മറ്റു മുസ്ലിങ്ങള്‍ അവര്‍ക്കെതിരെ നിലപാടെടുത്തുകൊണ്ട് മതേതരത്വത്തെ ഉയര്‍ത്തിപ്പിടിക്കണം.
4. മതത്തിന്റെ ഭാഷയില്‍ സംസാരിക്കുന്ന മുസ്ലിംസംഘടനകള്‍ സെക്കുലറിസത്തെ തകര്‍ക്കുന്നുവയാണ്.
മുസ്ലിംസ്ത്രീ
1. മുസ്ലിംസ്ത്രീ മുസ്ലിംപുരുഷന്റെ അടിമയാണ്.2. മുസ്ലിംസ്ത്രീകള്‍ക്ക് 'മതമൗലികവാദി'/'വര്‍ഗീയവാദി'കളാവാന്‍ സാധ്യമല്ല.
3. പര്‍ദ്ദ ധരിച്ച മുസ്ലിംസ്ത്രീകളെല്ലാം സ്വന്തം അഭിപ്രായമില്ലാത്തവരാണ്.
മുസ്ലിംസ്വഭാവം
1. പല മുസ്ലിം സംഘടനകളും പുരോഗമനപക്ഷമായി ഭാവിക്കാറുണ്ട്. അതുപക്ഷേ, ബോധ്യങ്ങളുടെ അടിസ്ഥാനത്തിലല്ല, ഒരു മുഖംമൂടി മാത്രമാണ്.2. ഇസ്ലാമിസ്റ്റുകള്‍ അഭിപ്രായങ്ങള്‍ പുനപ്പരിശോധിക്കുകയില്ല. അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അത് തല്‍ക്കാലത്തേയ്ക്ക് മാത്രം.
3. മുസ്ലിങ്ങള്‍ പെട്ടെന്നു പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരാണ്. ലിബറലുകളുമല്ല.
4. മുസ്ലിങ്ങള്‍ക്ക് മതവിഷയങ്ങളില്‍ മാത്രമേ താല്‍പ്പര്യമുള്ളൂ.
5. മുസ്ലിങ്ങള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ കൂടുതലാണ്.
6. എല്ലാ ഇസ്ലാമിസ്റ്റുകളും ഫ്യൂഡല്‍ ചിന്തയുള്ളവരും സ്ത്രീവിരുദ്ധരുമാണ്.
7. മക്കളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന മുസ്ലിം മാതാപിതാക്കള്‍ യാഥാസ്ഥിതികര്‍ മാത്രമല്ല, മതമൗലികവാദികളുമാണ്.
8. എല്ലാ ഇസ്ലാമിസ്റ്റുകളും മതവാദികളും സൗദിപക്ഷപാതികളാണ്.
ശരിഅത്ത്
1. ശരിഅത്തിനു വേണ്ടി വാദിക്കുന്ന മുസ്ലിം സംഘടനകള്‍ ശൈശവവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്.2. ശരിഅത്തിനു വേണ്ടി വാദിക്കുന്ന മുസ്ലിംസംഘടനകള്‍ മുത്തലാക്കിനെ പ്രേത്സാഹിപ്പിക്കുന്നവരാണ്.
3. ശരിഅത്തിനു വേണ്ടി വാദിക്കുന്ന മുസ്ലിംസംഘടനകളെല്ലാം പര്‍ദ്ദ നിര്‍ബന്ധമായും ധരിക്കണമെന്നു പറയുന്നവരാണ്.
4. ഹിന്ദുചിഹ്നങ്ങള്‍ സെക്കുലര്‍ ചിഹ്നങ്ങളുമാണ്. അത് മാറ്റി നിര്‍ത്തുന്നവര്‍ വര്‍ഗീയവാദികളാണ്.
Wednesday, March 2, 2016
ഭരണഘടനാവാദത്തിന്റെ പിന്നാമ്പുറം
എന്തുകൊണ്ടോ കുറച്ചായി ഭരണഘടനയാണ് നമ്മുടെ ചര്‍ച്ചകളുടെ കേന്ദ്രബിന്ദു. ജെഎന്‍യുവിലെ വിദ്യാര്‍ഥി കനയ്യകുമാര്‍ തന്റെ അറസ്റ്റിനു തൊട്ടു മുന്‍പ് നടത്തിയ പ്രസംഗത്തിലും അക്കാര്യം സൂചിപ്പിച്ചിരുന്നു. ആര്‍എസ്എസുകാര്‍ തന്നെ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടെന്നും അവരുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനുശേഷം അദ്ദേഹം അംബേദ്ക്കറെ പരാമര്‍ശിച്ചു. അംബേദ്ക്കറില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് പറഞ്ഞ അടുത്ത നിമിഷം തനിക്ക് ഭരണഘടനയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം ആണയിട്ടു. അംബേദ്ക്കറെ ഭരണഘടയോട് ചേര്‍ത്തുവെക്കുകയായിരുന്നു കനയ്യകുമാര്‍. അദ്ദേഹത്തെ അറസ്റ്റു ചെയ്തതിനു ശേഷം പോലിസ് കോടതിയില്‍ കൊടുത്ത റിപോര്‍ട്ടിലും ഭരണഘടന പരാമര്‍ശിക്കുകയുണ്ടായി. കനയ്യകുമാര്‍ ഭരണഘടനാവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു ആരോപണം. അറസ്റ്റു ചെയ്തതിനു ശേഷം പുറത്തുവന്ന പ്രതികരണങ്ങളും സമാനസ്വഭാവം പുലര്‍ത്തി.
കനയ്യയ്ക്കു ശേഷം അറസ്റ്റു ചെയ്യപ്പെട്ട ഉമര്‍ ഖാലിദും സമാനമായ അവസ്ഥയില്‍ ശ്രദ്ധേയമായ ഒരു പ്രസംഗം നടത്തിയിരുന്നു. രാജ്യദ്രോഹത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. ഭരണഘടനയോടുള്ള ബാധ്യതയെക്കുറിച്ച് ഉമര്‍ ഒന്നും പറഞ്ഞില്ല. അതേസമയം ഗിലാനിക്കാകട്ടെ ചര്‍ച്ചകളില്‍ പോലും ഇടംപിടിക്കാനാവാതെ തടവുജീവിതത്തിലേക്ക് പോകേണ്ടിയുംവന്നു.
മാവോയിസ്റ്റ് വക്താവ് ആസാദാണ് ജെഎന്‍യു പ്രശ്‌നത്തിനു മുന്‍പ് ദേശീയതലത്തില്‍ ഏറ്റവും ഒടുവില്‍ ഭരണഘടനാ ചര്‍ച്ചകള്‍ക്ക്് ചൂടുപകര്‍ന്നത്. ഇന്ത്യന്‍ ഭരണഘടന ഒരു ടോയ്‌ലറ്റ് പേപ്പറാണെന്നായിരുന്നു ഒരു രൂപകാത്മകമായി ആസാദ് എഴുതിയത്. അദ്ദേഹത്തിന്റെ കൊലപാതകത്തിനു ശേഷം ഇതേക്കുറിച്ച് ദേശീയതലത്തില്‍ തന്നെ ചര്‍ച്ച നടന്നു.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഇന്ത്യയില്‍ ഭരണഘടനാപരമല്ലാത്ത ഒരു അവസ്ഥ സംജാതമായെന്ന് നമ്മുടെ രാഷ്ട്രീയനിരീക്ഷകരും രാഷ്ട്രീയപ്രവര്‍ത്തകരും കരുതുന്നുണ്ടോ? അവരില്‍ ആ വിശ്വാസം രൂഢമൂലമായതിനാലാണോ ചില പ്രതിസന്ധി ഘട്ടങ്ങളിലെങ്കിലും അവര്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്? ഭരണഘടനയും രാജ്യസ്‌നേഹവും രാജ്യദ്രോഹവും ഒക്കെ ഇടകലര്‍ന്ന പ്രശ്‌നപരിസരത്തെ വിശകലനം ചെയ്യാനാണ് ഈ ലേഖനം ശ്രമിക്കുന്നത്.
യഥാര്‍ഥത്തില്‍ ഭരണഘടന എന്നാല്‍ എന്താണ്? ഇതിനെ രണ്ടു വശങ്ങളില്‍ നിന്ന് നോക്കിക്കാണാം. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും, ജനങ്ങളുടെ ഭാഗത്തുനിന്നും. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഭരണഘടനയെ കാണുകയെന്നതാണ് വ്യവസ്ഥാപിത രീതി. അവിടെ പൗരന്റെ മുഴുവന്‍ വ്യവഹാരങ്ങളുടെയും പരമാധികാരിയായി ഭരണകൂടം സങ്കല്‍പ്പിക്കപ്പെടുന്നു. എന്നാല്‍, ജനങ്ങളുടെ ഭാഗത്തുനിന്നു നോക്കുമ്പോള്‍ തികച്ചും വ്യത്യസ്തമായ ചിത്രമാണ് നമുക്ക് ലഭിക്കുന്നത്. അതുപ്രകാരം ഭരണഘടനാപരമായ അധികാരം പൗരനു മുകളിലുള്ള 'പരമാധികാര'ത്തെ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. ഭരണകൂട അധികാരം ഏതൊക്കെ മേഖലയില്‍ ബാധകമാണെന്നു ഭരണഘടന വിശദീകരിക്കുന്നുവെന്നത് സത്യം തന്നെ. ഒപ്പം ഏതൊക്കെ മേഖലയില്‍ ബാധകമല്ലെന്ന സൂചനയും കൂടെയാണ് അത്.
ഒരു ഭരണകൂടത്തിനും സ്വന്തം പൗരനുമുകളില്‍, അത് ഏതെങ്കിലും തരത്തില്‍ നിര്‍വചിക്കപ്പെടാത്തിടത്തോളം, യാതൊരു അധികാരവുമില്ല. ഏതെങ്കിലുമൊരിടത്ത് തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കണമെന്ന് ആഗ്രഹിക്കുമ്പോഴാണ് ഭരണകൂടം ഒരു പുതിയ നിയമത്തിന് രൂപം കൊടുക്കുന്നത്. അതുവരെയും ആ മേഖല ഭരണകൂടത്തിന്റെ സ്വാധീനവലയത്തിനു പുറത്തായിരിക്കുമെന്നാണ് അതിനര്‍ഥം. അതേസമയം തങ്ങള്‍ക്കിഷ്ടമുള്ളപ്പോള്‍ ഇഷ്ടമുള്ളിടത്ത് നിയമനിര്‍മാണത്തിലൂടെ സ്വാധീനം ചെലുത്താനുള്ള അവകാശം സ്വയംസിദ്ധമാണെന്നിടത്താണ് ഭരണകൂടത്തിന്റെ പരമാധികാരം കുടികൊള്ളുന്നത്. സ്വേച്ഛാധിപത്യത്തിലേക്കുള്ള പാതയും ഈ സാധ്യതയിലാണ് ഉള്ളടങ്ങിയിരിക്കുന്നത്.
1215ല്‍ മാഗാനാകാര്‍ട്ട ഒപ്പുവെയ്ക്കുമ്പോള്‍ യഥാര്‍ഥത്തില്‍ അത് ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ഇടപെടലായിരുന്നു. മാഗ്നാകാര്‍ട്ടയിലെ വകുപ്പുകള്‍ പറയുന്നത് രാജാവ് എന്തൊക്കെ ചെയ്യാം, ചെയ്യാന്‍ പാടില്ല എന്നാണ്. ജനങ്ങളുടെ അവകാശം നിലനിര്‍ത്തുന്നതിനുള്ള ഉപാധിയായിരുന്നു അത്. കേന്ദ്ര-ഫെഡറല്‍ വിഭാഗങ്ങള്‍ക്കിടയിലുള്ള അധികാരം പങ്കുവെക്കുന്നതിന്റെ മാര്‍ഗനിര്‍ദ്ദേശമായാണ് അമേരിക്കയില്‍ ഭരണഘടന കടന്നുവരുന്നത്. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ ദശകം തുടങ്ങി സ്വാതന്ത്ര്യത്തിന്റെ ആറു ദശകങ്ങള്‍ക്കുള്ളിലാണ് വ്യത്യസ്ത വിഭാഗങ്ങളുടെ മുന്‍കൈയില്‍ ഇന്ത്യന്‍ ഭരണഘടന വളര്‍ച്ച പ്രാപിക്കുന്നത്. കൊളോണിയല്‍ അധികാരികള്‍ മുതല്‍ സ്വദേശി-ദല്ലാള്‍ ഭരണവര്‍ഗങ്ങള്‍ വരെയുള്ളവരുടെ വ്യത്യസ്ത താല്‍പര്യങ്ങള്‍ ഇതില്‍ പ്രതിഫലിച്ചിട്ടുണ്ട്.
ഒരു നിശ്ചിത സ്ഥലരാശിക്കുള്ളില്‍ ബാധകമാകുന്ന ഭരണഘടനാപരമായ അവകാശങ്ങള്‍, ഭരണകൂടത്തിന് പൗരനു മുകളില്‍ അധികാരവും പൗരന് പൗരാവകാശങ്ങളും പ്രദാനം ചെയ്യുന്നു. എന്നാല്‍, ഈ പൗരാവകാശങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ഒരുപോലെ ലഭ്യമാകണമെന്നില്ലെന്ന് പ്രായോഗികമായി നമുക്കറിയാം. പരമാധികാരം എന്ന ആശയത്തെ മാത്രം പരിശോധിച്ചുകൊണ്ട് ഈ പ്രതിഭാസത്തെ നമുക്ക് മനസ്സിലാക്കാനാവില്ല.
ആധുനിക ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പരമാധികാരശക്തിയുടെ അധികാരവിന്യാസ യുക്തിക്കനുസരിച്ചല്ലെന്ന് ഫൂക്കോ പറയുന്നു. പരമാധികാരത്തിനു പകരം ഭരണത്തിന്റെ സൂക്ഷ്മതകളിലാണ് അദ്ദേഹത്തിന്റെ ഊന്നല്‍. പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ ജനസമൂഹത്തിന്റെയാകമാനമുള്ള ക്ഷേമം എന്ന ആശയത്തിനുള്ളിലാണ് ഭരണകൂടങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനക്ഷേമത്തിനു വേണ്ടി ഏതെങ്കിലും ഒരു വിഭാഗത്തെ പരിഗണനയ്ക്കു വിധേയമാക്കാന്‍ ഇതുവഴി ഭരണകൂടത്തിനു കഴിയുന്നു. 'ഈ പരിഗണന വികസനത്തിനോ ദാരിദ്രനിര്‍മാര്‍ജ്ജനത്തിനോ വേണ്ടിയുള്ള പദ്ധതികളുടെ രൂപത്തിലാകാം. കുറ്റകൃത്യങ്ങള്‍ കുറക്കുവാനായി ഒരു ജനവിഭാഗത്തെ പ്രത്യേക നിരീക്ഷണങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാക്കുന്ന രൂപത്തിലാകാം. എന്തിന് സമൂഹത്തിന്റെ ആകമാനമുള്ള ക്ഷേമത്തിന്റെ പേരില്‍ ഒരു ജനവിഭാഗത്തെ മുഴുവന്‍ ഉന്മൂലനം ചെയ്യാന്‍ പോലും ഈ അധികാരയുക്തിക്ക് സാധിക്കും' (ഉദയകുമാര്‍-മാക്‌സ് വായനകള്‍). സാങ്കേതികമായി പൗരനായിരിക്കുമ്പോഴും പൗരത്വനിഷേധങ്ങള്‍ ഉടലെടുക്കുന്നത് ഈ പഴുതുകളിലൂടെയാണ്. പൊതുജനക്ഷേമം എന്ന ആശയത്തെ സുരക്ഷയുമായാണ് ഇപ്പോള്‍ ബന്ധിപ്പിച്ചിരിക്കുന്നത്. രാജ്യത്തോടുള്ള കൂറും സ്‌നേഹവും പരിശോധിക്കപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. മതം, പ്രദേശം, പാരമ്പര്യം, വംശം, വിശ്വാസം തുടങ്ങി എന്തും ഈ പരിശോധനയുടെ മാനദണ്ഡങ്ങളില്‍ പെടും.
ദേശീയതയോടുള്ള കൂറ് സ്വാതന്ത്ര്യം മുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ആശയമാണ്. സ്ഥലപരമായ ദേശീയത, സാംസ്‌കാരിക ദേശീയതയ്ക്കു വഴി മാറിയതോടെ പല ജനവിഭാഗങ്ങളും ദേശീയതയുടെ യുക്തിയ്ക്കു പുറത്തേയ്ക്കു ആനയിക്കപ്പെടാന്‍ നിര്‍ബന്ധിതരായി. ഇന്ത്യന്‍ സ്ഥലപരദേശീയതയ്ക്കു പുറത്ത് രൂപം കൊണ്ട മുസ്ലി-ക്രിസ്ത്യന്‍ മതധാരകളില്‍ വിശ്വസിക്കുന്നവര്‍ അപരസ്ഥാനത്തേയ്ക്കാനയിക്കപ്പെടുന്നതിന് ചെറിയൊരു പ്രാഥമിക തള്ളല്‍ മത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ. ഇന്ത്യാവിഭജനവും അതുമായി ബന്ധപ്പെട്ടുള്ള വ്യവഹാരങ്ങളുമാണ് ഈ തള്ളല്‍ പ്രദാനം ചെയ്തത്. ബിജെപിയും സംഘപരിവാരസംഘടനകളും ചേര്‍ന്നു കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടത്തുന്ന പ്രത്യയശാസ്ത്ര രാഷ്ട്രീയ ചര്‍ച്ചകള്‍ ഇവയെ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോയിട്ടുണ്ട്. പൗരത്വനിഷേധത്തിന്റെ പൊതുഅന്തരീക്ഷം എന്നത്തേക്കാളും രൂക്ഷമായി ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്നു. കശ്മീരി ജനതയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങളും മുസ്ലിംമതന്യൂനപക്ഷങ്ങളും ദലിതരും പൗരന്മാരായിരിക്കുമ്പോള്‍ തന്നെ പൗരാവകാശനിഷേധം അനുഭവിക്കുന്നവരാണ്.
സമീപകാല ചര്‍ച്ചകളിലേക്ക് നമുക്ക് തിരിച്ചുവരാം. ഭരണഘടനയുടെ സാധുത നിഷേധിക്കപ്പെടുന്നിടത്തുനിന്നായിരുന്നില്ല ആ ചര്‍ച്ചകളൊന്നും ഉത്ഭവിച്ചത്. ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടോ ഇല്ലയോ എന്നതായിരുന്നു ഉയര്‍ത്തപ്പെട്ട കാതലായ ചോദ്യം. ഫെയ്‌സ്ബുക്ക് ചര്‍ച്ചകളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ ചര്‍ച്ചകള്‍ ഏറ്റവും ഉയര്‍ന്ന തലത്തില്‍തന്നെ പ്രതിഷ്ഠിക്കുകയുണ്ടായി. സായുധസമരം പ്രഖ്യാപിച്ചിട്ടുള്ള മാവോയിസ്റ്റ് വീക്ഷണക്കാര്‍ക്കെതിരെയാണ് ഈ ചോദ്യം ഉപയോഗിക്കാറുള്ളതെങ്കിലും മതന്യൂനപക്ഷങ്ങളാണ് പ്രധാന ഇരകള്‍, പ്രത്യേകിച്ച് മുസ്ലിങ്ങള്‍. ഒരുപക്ഷേ, മാവോയിസ്റ്റുകളേക്കാള്‍ മുസ്ലിങ്ങളായിരിക്കും ഈ ചോദ്യങ്ങളിലൂടെ കൂടുതല്‍ അപരവല്‍ക്കരിക്കപ്പെടുന്നത്. 2010ല്‍ നടന്ന ഇഎംഎസ്സിന്റെ ലോകം സെമിനാറില്‍ പിണറായി ഉന്നയിച്ച ഒരു പ്രശ്‌നം ശ്രദ്ധേയമായിരുന്നു. ദേശീയതയെ അംഗീകരിക്കാത്ത വിഘടനസ്വഭാവമുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി എന്നായിരുന്നു പിണറായിയുടെ ആരോപണം. ജമാ അത്ത് മാത്രമല്ല, വിവിധ മുസ്ലിം സംഘടനകള്‍ ഒളിഞ്ഞു തെളിഞ്ഞും പലപ്പോഴായി ഇത്തരം ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടോ എന്ന ചോദ്യം തികച്ചും സ്വാഭാവികമായാണ് പലരും കണക്കാക്കുന്നത്. ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍ അവിടത്തെ നിയമങ്ങള്‍ അനുസരിക്കേണ്ടതുണ്ടല്ലോ എന്ന ലളിതബുദ്ധിയില്‍ നിന്നാണ് ഇത്തരം ചോദ്യങ്ങള്‍ പുറപ്പെടുന്നത്. ഈ വാദങ്ങള്‍ ഉയര്‍ത്തുന്നവരെ സംബന്ധിച്ചടത്തോളം ഭരണഘടന ഒരു ഫിനിഷ്ഡ് പ്രൊഡക്റ്റാണ്. അങ്ങനെ നോക്കുമ്പോള്‍ ഈ പുസ്തകത്തിനോട് യോജിക്കുന്നുണ്ടോ വിയോജിക്കുന്നുണ്ടോ എന്ന ചോദ്യം അസ്ഥാനത്തല്ല. യോജിക്കുന്നവര്‍ പൗരാവകാശങ്ങള്‍ ലഭ്യമായവരാണെങ്കില്‍ യോജിക്കാത്തവര്‍ക്ക് അവകാശങ്ങള്‍ക്ക് അര്‍ഹതയില്ല. ദേശീയതയുടെ മിത്രങ്ങളെയും ശത്രുക്കളെയും നിര്‍വചിക്കുന്നതിനുള്ള മാര്‍ഗങ്ങളിലൊന്നായി ഇത്തരം ചോദ്യങ്ങള്‍ മാറുന്നതോടെയാണ് ഇവ കൂടുല്‍ രൗദ്രഭാവം ആര്‍ജിക്കുന്നത്. ഭരണകൂടത്തിന്റെ പരിധികളെ നിശ്ചയിക്കുന്ന ഒരുപറ്റം നിയമങ്ങള്‍ ജനങ്ങളുടെ രാഷ്ട്രീയാസ്ഥിത്വത്തെ നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്നുവെന്നതാണ് ഇവിടുത്തെ വൈരുദ്ധ്യം.
ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന പ്രഖ്യാപനങ്ങള്‍ പലപ്പോഴും ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കാത്ത അപരരെ നിര്‍വചിച്ചുകൊണ്ടാണ് അവസാനിക്കുന്നത്. ഭരണഘടനാവിരുദ്ധരുടെ ലീഗിലേയ്ക്ക് തങ്ങളെയും തള്ളിമാറ്റുമ്പോള്‍ ചിലരെങ്കിലും അത്തരം അഭിപ്രായങ്ങളുമായി രക്ഷപ്പെടാന്‍ ശ്രമിക്കുമെന്നതില്‍ ആരെയും കുറ്റപ്പെടുത്താനാവില്ല. ഭരണകൂടത്തിന്റെയും അധികാരത്തിന്റെയും സങ്കുചിത ദേശീയതയുടെയും അതേ യുക്തിയാണ് കനയ്യകുമാറിന്റെ ഭരണഘടനാ അനുകൂലപ്രസംഗങ്ങളും പ്രകടിപ്പിക്കുന്നത്. പോരാളിയും ജയിലിലടക്കപ്പെട്ടവനുമായ ഒരു യുവപൗരനെന്ന നിലയില്‍ അത് പൊറുക്കാവുന്നതേയുള്ളൂ.
അതേസമയം ഇടതുപക്ഷത്തിന്റെയും ജനാധിപത്യവാദികളുടെയും മുന്‍കൈയില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഭരണഘടനായുക്തികള്‍ അങ്ങനെ തള്ളിക്കളയാവുന്നതല്ല. ഭരണഘടനയ്‌ക്കെതിരെ നില്‍ക്കുന്നവരുടെയും രാജ്യദ്രോഹികളുടെയും കൈവെട്ടാന്‍ നിര്‍ദ്ദേശിക്കുന്ന ഇടതുപക്ഷരാഷ്ട്രീയക്കാര്‍ ഉള്ള രാജ്യമാണല്ലോ നമ്മുടേത്. വെറുപ്പു വിതച്ചുകൊണ്ട് അന്തരീക്ഷത്തില്‍ ഉയര്‍ന്നുവരുന്ന ഭരണഘടനാവാദങ്ങളോട് കലഹിക്കാതിരിക്കാനാവില്ലെന്നതുകൊണ്ടാണ് ഇത്രയും എഴുതിയത്, അല്ലാതെ ഹൈന്ദവ ഇന്ത്യയും അതനുസരിച്ചുള്ള ഭരണഘടനാപൊളിച്ചെഴുതലുകളും ഒരസാധ്യതയാണ് എന്നു കരുതുന്നതുകൊണ്ടല്ല.
(തേജസ് ദിനപത്രത്തില്‍ മാര്‍ച്ച് 3, 2016 ല്‍ പ്രസിദ്ധീകരിച്ചത്)
Wednesday, February 10, 2016
ദലിത്-ന്യൂനപക്ഷ(മുസ്ലിം) ഐക്യം: ഒരു സംവാദം
തൊണ്ണൂറുകള്‍ 'മണ്ഡല്‍കാല'മായിരുന്നു. മണ്ഡല്‍വ്യവഹാരങ്ങളാണ് ഇന്ത്യന്‍ സമൂഹത്തെ മൊത്തത്തില്‍ നിര്‍ണയിച്ചിരുന്നത്. ശത്രുവും മിത്രവും ആരാണെന്നു തീരുമാനിച്ചിരുന്നതും അങ്ങനെത്തന്നെ. മുസ്ലിംസംഘടനകളും ദലിത് സംഘടനകളും ഇടതുപക്ഷം പോലും മണ്ഡല്‍ വ്യവഹാരത്തിന്റെ പശ്ചാത്തലത്തില്‍ ഒരൊറ്റ ബിന്ദുവിലേക്ക് ഏകീകരിക്കപ്പെട്ടു. ശത്രുപക്ഷത്ത് സവര്‍ണധാരയും പ്രതിഷ്ഠിക്കപ്പെട്ടു.
പക്ഷേ, ഇപ്പോഴത്തേത് ന്യൂനപക്ഷവിരുദ്ധതയുടെ കാലമാണ്. ന്യൂനപക്ഷപ്രീണനവ്യവഹാരങ്ങളുടെ കാലമെന്നും പറയാം. പൊതുവില്‍ ഇടതുപക്ഷപ്രസ്ഥാനങ്ങളും യുക്തിവാദികളും ചില ദലിത് സംഘടനകള്‍ പോലും ന്യൂനപക്ഷവിരുദ്ധതയുടെ രാഷ്ട്രീയത്താലാണ് പ്രചോദിതരായിരിക്കുന്നത്. ഈ ന്യൂനപക്ഷപ്രീണനവാദികളില്‍, മുസ്ലിം സംഘടനകളും കാണും. മുസ്ലിംലീഗിന്റെ ചില അഭിപ്രായപ്രകടനങ്ങള്‍ ശ്രദ്ധിക്കുക.
ന്യൂനപക്ഷപ്രീണനവാദികളുടെ ഭാഷ പരിശോധിക്കുക. സങ്കുചിത ദേശീയത, രാജ്യദ്രോഹം, രാജ്യസുരക്ഷ തുടങ്ങിയവയെ സൂചിപ്പിക്കുന്ന പദാവലികളാലാണ് അത് ആവിഷ്‌കരിക്കപ്പെടാറുള്ളത്. ന്യൂനപക്ഷവര്‍ഗീയതയും(ന്യൂനപക്ഷവര്‍ഗീയത എന്ന പദത്തെത്തന്നെ സംശയിക്കണം)രാജ്യസുരക്ഷയുടെ പ്രശ്‌നമായി വിശദീകരിക്കപ്പെടുന്നു. അതേസമയം ഭൂരിപക്ഷവര്‍ഗീയത ആഭ്യന്തരപ്രശ്‌നമാണ്, കൂടിപ്പോയാല്‍ അസഹിഷ്ണുത.
മുസ്ലിംങ്ങള്‍ ദലിതരുടെ രക്ഷകരാവേണ്ട എന്നൊക്കെയുള്ള ചില ചര്‍ച്ചകള്‍ കുറച്ചുനാള്‍ മുമ്പ് നെറ്റില്‍ കണ്ടിരുന്നു. തൊണ്ണൂറുകളില്‍ വികസിക്കപ്പെട്ട ഒരു ഐക്യനിരയുടെ തകര്‍ച്ചയായാണ് ഞാനിതിനെ കാണുന്നത്. രക്ഷകര്‍തൃമനോഭാവത്തെ ചെറുക്കേണ്ടതില്ലെന്ന നിലപാടില്‍ നിന്നുകൊണ്ടല്ല ഇത് പറയുന്നത്, നേരത്തേ പറഞ്ഞ പുതിയ ന്യൂനപക്ഷപ്രീണനവാദ ചിന്തയില്‍ നിന്നാണ് ഇത്തരം വാദങ്ങള്‍ രൂപപ്പെടുന്നത്.
അതേസമയം മുസ്ലിങ്ങള്‍ക്കിടയില്‍ പടര്‍ന്നു കിടക്കുന്ന ജാതീയതയെ വിമര്‍ശിക്കാന്‍ ദുര്‍ബലമെങ്കിലും മുസ്ലിങ്ങളിലെ പുതിയ തലമുറ സൈദ്ധാന്തികമായി തയ്യാറാവുന്നതിനെ ധനാത്മകമായ നീക്കമായി കാണുന്നു. സച്ചാര്‍ കമ്മറ്റി റിപോര്‍്ട്ട് പുറത്തു വന്ന കാലത്ത് ഒരു മുസ്ലിം സംഘടന പുറത്തിറക്കിയ മലയാളവിവര്‍ത്തനത്തില്‍ നിന്ന് കേരളത്തില്‍ നിലനില്‍ക്കുന്ന മുസ്ലിങ്ങളിലെ ജാതിയെക്കുറിച്ചുള്ള ഭാഗം ഒഴിവാക്കിയിരുന്നുവെന്ന് ശ്രദ്ധയില്‍ പെട്ടിരുന്നു. ഇപ്പോഴെന്താണ് സ്ഥിതി എന്നറിയില്ല. മുസ്ലിംപള്ളികളിലെ ജാതീയതയെ വിമര്‍ശിക്കുന്ന ചില ലേഖനങ്ങള്‍ ഏതാനും മാസം മുമ്പ് മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. ഇതൊരു സുപ്രധാന മാറ്റമാണ്. അതേസമയം ഇനിയും വളര്‍ന്നുവരേണ്ട ഒരു പ്രവണതയാണ് അത്.
അതോടൊപ്പം മുസ്ലിങ്ങള്‍ക്കിടയിലെ വിവേചനത്തെ പ്രത്യേകിച്ച് സ്ത്രീപ്രശ്‌നത്തെ മുസ്ലിങ്ങളോട് 'പ്രണയ'മുള്ള ആളുകള്‍ കാണുന്നില്ല എന്ന ചില വിമര്‍ശനങ്ങള്‍ കാണാറുണ്ട്. വിചിത്രമായ വാദമാണ് ഇത്. ഒരു കാര്യം മാത്രം പറയാം. ഹിന്ദുകുടുംബങ്ങളിലെ കാരണവന്മാരുടെ, സഹോദരന്റെ, അച്ഛന്റെ, അമ്മയുടെ സ്ത്രീവിരുദ്ധതയെ നാം 'പിന്തിരിപ്പത്തം' എന്നാണ് വിശദീകരിക്കുക, എന്നാല്‍ ഇതേ കാര്യം മുസ്ലിംകുടുബത്തില്‍ നി്ന്നുണ്ടായാല്‍ നമ്മുടെ പദാവലി മാറും 'മതമൗലികവാദം' എന്ന പദം രംഗത്തുവരും നമ്മുടെ ചിന്തകളിലെ ചില മുന്‍വിധികളില്‍ നിന്നാണ് ഇതുണ്ടാകുന്നത്. മുസ്ലിങ്ങളിലെ ആഭ്യന്തരവിമര്‍ശകരെകൂടെ കണക്കിലെടുക്കുന്ന രാഷ്ട്രീയത്തോടാണ് എനിക്കു മമത. പലപ്പോഴും ഇസ്ലാമോഫോബിയയുടെ/മുസ്ലിംവിരുദ്ധതയുടെ അന്തരീക്ഷമാണ് ആഭ്യന്തരവിമര്‍ശനങ്ങളെ തടഞ്ഞു നിര്‍ത്തുന്നത്. ആ അര്‍ഥത്തില്‍ മുസ്ലിം സ്ത്രീയുടെ ശത്രുക്കളിലൊന്ന് സെക്കുലറുകളാണ്. അവരെ 'ഹിന്ദുത്വസെക്കുലറുകള്‍' എന്നു വിശേഷിപ്പിക്കാം.
ഏതെങ്കിലും സാമൂഹ്യവിഭാഗങ്ങളുടെ മേല്‍ അധീശത്വമുണ്ടെന്നു കരുതുന്ന ശക്തികള്‍ എന്നും തങ്ങളുടെ കീഴില്‍കിടക്കുന്ന/ അങ്ങനെയാണെന്ന് കരുതുന്ന വിഭാഗങ്ങളിലെ പുരുഷന്മാരെ പ്രതിസ്ഥാനത്ത് സ്ഥാപിക്കുക പതിവാണ്. അവരുടെ സ്ത്രീകളുടെ രക്ഷകരായാണ് മേധാവിത്വശക്തികള്‍ സ്വയം അവതരിപ്പിക്കുക. ഇന്ന് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും അതുതന്നെ.
(എ എസ് അജിത്കുമാറിന്റെ എഫ് ബി പോസ്റ്റിനോട് https://goo.gl/356vl9പ്രതികരിച്ചുകൊണ്ട് എഴുതിയ കുറിപ്പ്)

Tuesday, April 21, 2015
ഹിന്ദുത്വസെക്കുലറിസം പല രൂപത്തില്‍ വരും. മാടായും മറുതയായും
.പര്‍ദ്ദയെക്കുറിച്ചുള്ള
കെ വി കലയുടെ (മാതൃഭൂമി, സ്ത്രീപഥം)
നിരുപദ്രവമായ കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ച ലേഖനം എന്തുകൊണ്ടാണ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായത്? പര്‍ദ്ദാവിരുദ്ധലേഖനങ്ങള്‍ നാട്ടില്‍ ധാരളമുണ്ട്. ഇനിയുമുണ്ടാകും, പര്‍ദ്ദാ അനുകൂല ലേഖനങ്ങളുമുണ്ടാകും. പക്ഷേ, അതിനൊന്നും ഏല്‍ക്കേണ്ടിവന്നിട്ടില്ലാത്ത വെറുപ്പും സ്പര്‍ദ്ധയും ഈ ലേഖനത്തോടുണ്ടായെന്ന് ഫേയ്‌സ്ബുക്കിലെ ചില എഴുത്തുകളിലൂടെയും കമന്റുകളിലൂടെയും മനസ്സിലായി. അത് എന്തുകൊണ്ടായിരിക്കും?
തികച്ചും ആരോഗ്യപ്രശ്‌നം എന്ന മട്ടിലാണ് ഈ ലേഖനം സ്വയം അവതരിപ്പിക്കുന്നത്. ആദ്യ വാചകംതന്നെ നോക്കുക: 'പര്‍ദ സ്വയം തിരഞ്ഞെടുപ്പോ അടിച്ചേല്‍പ്പിക്കലോചര്‍ച്ചയ്ക്ക് പഴക്കമേറെയുണ്ട്്. അതിനിയും തുടരട്ടെ.' താന്‍ അതിലൊന്നും തല്‍ക്കാലം ഇടപെടുന്നില്ലെന്ന മട്ടില്‍ ലേഖിക തുടങ്ങുന്നു. തുടര്‍ന്ന് കറുത്ത പര്‍ദ്ദയെക്കുറിച്ചുള്ള ആരോഗ്യപരമായ കാര്യങ്ങള്‍ വിവരിക്കുന്ന രണ്ടു പാരഗ്രാഫ്. പര്‍ദ സ്വയം തെരഞ്ഞെടുപ്പെന്ന ന്യായത്തെക്കുറിച്ചുള്ള വിമര്‍ശനം അവതരിപ്പിച്ചുകൊണ്ടാണ് രണ്ടാം പാരഗ്രാഫ് അവസാനിപ്പിച്ചിരിക്കുന്നത്.
അടുത്ത പാരഗ്രാഫ,് 'മതവും
പുരുഷമേധാവിത്വവുമാണ് വസ്ത്രം നിശ്ചയിക്കുന്നതെന്ന് പലരും
തര്‍ക്കിക്കുന്നത് ഇതുകൊണ്ടാണ്- (അവിടെയും താന്‍ തല്‍ക്കാലം
ഇടപെടുന്നില്ലെന്ന മട്ടില്‍ മാറി നിന്നുകൊണ്ട്) തുടങ്ങുന്നു. 'എന്നാല്‍,
സാരിയാണ് മികച്ചതെന്നും മതേതരമെന്നും പറഞ്ഞാല്‍ അംഗീകരിക്കില്ലെന്ന്
പറഞ്ഞുകൊണ്ട് സാരിയുടെ ദര്‍ശനത്തോടും താന്‍ വിയോചിക്കുന്നുണ്ടെന്ന്
പ്രസ്താവിച്ചുകൊണ്ട് ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുന്നു. പക്ഷേ,
പിടിച്ചുനില്‍ക്കാനാവുന്നില്ല പര്‍ദ്ദയെക്കുറിച്ചുള്ള തര്‍ക്കത്തിലേക്ക്്
താന്‍ കടക്കുന്നില്ലെന്ന് പറഞ്ഞ കല വീണ്ടും
പര്‍ദ്ദാവിമര്‍ശനങ്ങളിലേക്കുതന്നെ ചുവടുമാറ്റുന്നു. ബലാല്‍സംഗം, പീഢനം,
പര്‍ദ്ദാഅനൂകൂലികളുടെ ന്യായീകരണങ്ങള്‍... പക്ഷേ, പര്‍ദ്ദയുടെ രാഷ്ട്രീയം
ചര്‍ച്ച ചെയ്‌തെങ്കിലും സാരിയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാതെ വിടുന്നു.
ഒപ്പം കറുത്ത വസ്ത്രത്തെപ്പറ്റി പറഞ്ഞ് പര്‍ദ്ദാവിമര്‍ശനമായി മാത്രം ഈ ലേഖനത്തെ കണ്ടാലോ എന്ന തോന്നലിലായിരിക്കാം ഉടന്‍ പര്‍ദ്ദയുടെ ചില സാധ്യതകള്‍, കുടുംബശ്രീ മുന്നേറ്റത്തിലെ പര്‍ദ്ദാസാന്നിദ്ധ്യം തുടങ്ങിയ ചില നിരീക്ഷണങ്ങള്‍ മുന്നോട്ടുവെക്കുന്നു.
സത്യത്തില്‍ ഇതൊരു പര്‍ദ്ദാവിരുദ്ധാ ലേഖനം മാത്രമാണ്. പക്ഷേ, പര്‍ദ്ദാവിരുദ്ധലേഖനം മാത്രമായിരുന്നെങ്കില്‍ ഇത്ര എതിര്‍പ്പ് ഉണ്ടാകുമായിരുന്നുവെന്നു തോന്നുന്നില്ല. (ഇതിനെക്കുറിച്ച് പോസ്റ്റിടാന്‍ ഞാനും മെനക്കെടുമായിരുന്നില്ല) കറുത്ത നിറത്തിനോടുള്ള ആരോഗ്യപരമായ കാര്യങ്ങളിലാണ് തന്റെ ഊന്നല്‍ എന്ന് പറഞ്ഞുകൊണ്ട് പര്‍ദ്ദാവിരുദ്ധമായ തര്‍ക്കങ്ങളിലേക്ക് താന്‍ കടക്കുന്നില്ലെന്ന് ആദ്യമേ പ്രഖ്യാപിച്ചുകൊണ്ട്, സ്വയം മാറിനിന്നുകൊണ്ട്, സാരിയുടെ മതേതരത്വ നാട്യത്തെ ചോദ്യം ചെയ്യുന്നുവെന്ന് നടിച്ചുകൊണ്ട് എന്നാല്‍ ചോദ്യം ചെയ്യാതെ,
കറുത്ത മറ്റൊരു വസ്ത്രത്തെക്കുറിച്ചും ഒരു വാക്കുരിയാടാതെ, പര്‍ദ്ദയ്‌ക്കെതിരെ എഴുതുന്ന ഒരു ലേഖനമാണ് ഇത്. ഈ നാട്യം പര്‍ദ്ദാവിരുദ്ധസാഹിത്യത്തില്‍ പുതിയ ഒരു ശൈലിയാണ്. ഇതാണ് പ്രകോപനമുണ്ടാക്കിയത്. ഇതൊരു ഒളിച്ചുകടത്തലാണ്. ഇതൊരു ഇരട്ടത്താപ്പാണ്. സാരിയെ പ്രശ്‌നവല്‍ക്കരിക്കുന്നുവെന്ന് അവകാശപ്പെടുക, യഥാര്‍ഥത്തില്‍ പ്രശ്‌നവല്‍ക്കരിക്കാതിരിക്കുക, പര്‍ദ്ദയെ മാത്രം വിമര്‍ശിക്കുക, എന്നാല്‍ അങ്ങനെയല്ലെന്ന് നടിക്കുക, ഭൂരിപക്ഷത്തിന്റേത് മതേതരമെന്ന നിലപാട് തനിക്കില്ലെന്ന് പ്രസ്താവിച്ചുകൊണ്ടുതന്നെ അതങ്ങിനെത്തന്നെയായിരിക്കുക... ഹിന്ദുത്വസെക്കുലറിസം പല രൂപത്തില്‍ വരും. മാടായും മറുതയായും
നിരുപദ്രവമായ കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ച ലേഖനം എന്തുകൊണ്ടാണ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായത്? പര്‍ദ്ദാവിരുദ്ധലേഖനങ്ങള്‍ നാട്ടില്‍ ധാരളമുണ്ട്. ഇനിയുമുണ്ടാകും, പര്‍ദ്ദാ അനുകൂല ലേഖനങ്ങളുമുണ്ടാകും. പക്ഷേ, അതിനൊന്നും ഏല്‍ക്കേണ്ടിവന്നിട്ടില്ലാത്ത വെറുപ്പും സ്പര്‍ദ്ധയും ഈ ലേഖനത്തോടുണ്ടായെന്ന് ഫേയ്‌സ്ബുക്കിലെ ചില എഴുത്തുകളിലൂടെയും കമന്റുകളിലൂടെയും മനസ്സിലായി. അത് എന്തുകൊണ്ടായിരിക്കും?
തികച്ചും ആരോഗ്യപ്രശ്‌നം എന്ന മട്ടിലാണ് ഈ ലേഖനം സ്വയം അവതരിപ്പിക്കുന്നത്. ആദ്യ വാചകംതന്നെ നോക്കുക: 'പര്‍ദ സ്വയം തിരഞ്ഞെടുപ്പോ അടിച്ചേല്‍പ്പിക്കലോചര്‍ച്ചയ്ക്ക് പഴക്കമേറെയുണ്ട്്. അതിനിയും തുടരട്ടെ.' താന്‍ അതിലൊന്നും തല്‍ക്കാലം ഇടപെടുന്നില്ലെന്ന മട്ടില്‍ ലേഖിക തുടങ്ങുന്നു. തുടര്‍ന്ന് കറുത്ത പര്‍ദ്ദയെക്കുറിച്ചുള്ള ആരോഗ്യപരമായ കാര്യങ്ങള്‍ വിവരിക്കുന്ന രണ്ടു പാരഗ്രാഫ്. പര്‍ദ സ്വയം തെരഞ്ഞെടുപ്പെന്ന ന്യായത്തെക്കുറിച്ചുള്ള വിമര്‍ശനം അവതരിപ്പിച്ചുകൊണ്ടാണ് രണ്ടാം പാരഗ്രാഫ് അവസാനിപ്പിച്ചിരിക്കുന്നത്.
അടുത്ത പാരഗ്രാഫ,് 'മതവും
പുരുഷമേധാവിത്വവുമാണ് വസ്ത്രം നിശ്ചയിക്കുന്നതെന്ന് പലരും
തര്‍ക്കിക്കുന്നത് ഇതുകൊണ്ടാണ്- (അവിടെയും താന്‍ തല്‍ക്കാലം
ഇടപെടുന്നില്ലെന്ന മട്ടില്‍ മാറി നിന്നുകൊണ്ട്) തുടങ്ങുന്നു. 'എന്നാല്‍,
സാരിയാണ് മികച്ചതെന്നും മതേതരമെന്നും പറഞ്ഞാല്‍ അംഗീകരിക്കില്ലെന്ന്
പറഞ്ഞുകൊണ്ട് സാരിയുടെ ദര്‍ശനത്തോടും താന്‍ വിയോചിക്കുന്നുണ്ടെന്ന്
പ്രസ്താവിച്ചുകൊണ്ട് ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുന്നു. പക്ഷേ,
പിടിച്ചുനില്‍ക്കാനാവുന്നില്ല പര്‍ദ്ദയെക്കുറിച്ചുള്ള തര്‍ക്കത്തിലേക്ക്്
താന്‍ കടക്കുന്നില്ലെന്ന് പറഞ്ഞ കല വീണ്ടും
പര്‍ദ്ദാവിമര്‍ശനങ്ങളിലേക്കുതന്നെ ചുവടുമാറ്റുന്നു. ബലാല്‍സംഗം, പീഢനം,
പര്‍ദ്ദാഅനൂകൂലികളുടെ ന്യായീകരണങ്ങള്‍... പക്ഷേ, പര്‍ദ്ദയുടെ രാഷ്ട്രീയം
ചര്‍ച്ച ചെയ്‌തെങ്കിലും സാരിയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാതെ വിടുന്നു. ഒപ്പം കറുത്ത വസ്ത്രത്തെപ്പറ്റി പറഞ്ഞ് പര്‍ദ്ദാവിമര്‍ശനമായി മാത്രം ഈ ലേഖനത്തെ കണ്ടാലോ എന്ന തോന്നലിലായിരിക്കാം ഉടന്‍ പര്‍ദ്ദയുടെ ചില സാധ്യതകള്‍, കുടുംബശ്രീ മുന്നേറ്റത്തിലെ പര്‍ദ്ദാസാന്നിദ്ധ്യം തുടങ്ങിയ ചില നിരീക്ഷണങ്ങള്‍ മുന്നോട്ടുവെക്കുന്നു.
സത്യത്തില്‍ ഇതൊരു പര്‍ദ്ദാവിരുദ്ധാ ലേഖനം മാത്രമാണ്. പക്ഷേ, പര്‍ദ്ദാവിരുദ്ധലേഖനം മാത്രമായിരുന്നെങ്കില്‍ ഇത്ര എതിര്‍പ്പ് ഉണ്ടാകുമായിരുന്നുവെന്നു തോന്നുന്നില്ല. (ഇതിനെക്കുറിച്ച് പോസ്റ്റിടാന്‍ ഞാനും മെനക്കെടുമായിരുന്നില്ല) കറുത്ത നിറത്തിനോടുള്ള ആരോഗ്യപരമായ കാര്യങ്ങളിലാണ് തന്റെ ഊന്നല്‍ എന്ന് പറഞ്ഞുകൊണ്ട് പര്‍ദ്ദാവിരുദ്ധമായ തര്‍ക്കങ്ങളിലേക്ക് താന്‍ കടക്കുന്നില്ലെന്ന് ആദ്യമേ പ്രഖ്യാപിച്ചുകൊണ്ട്, സ്വയം മാറിനിന്നുകൊണ്ട്, സാരിയുടെ മതേതരത്വ നാട്യത്തെ ചോദ്യം ചെയ്യുന്നുവെന്ന് നടിച്ചുകൊണ്ട് എന്നാല്‍ ചോദ്യം ചെയ്യാതെ,
കറുത്ത മറ്റൊരു വസ്ത്രത്തെക്കുറിച്ചും ഒരു വാക്കുരിയാടാതെ, പര്‍ദ്ദയ്‌ക്കെതിരെ എഴുതുന്ന ഒരു ലേഖനമാണ് ഇത്. ഈ നാട്യം പര്‍ദ്ദാവിരുദ്ധസാഹിത്യത്തില്‍ പുതിയ ഒരു ശൈലിയാണ്. ഇതാണ് പ്രകോപനമുണ്ടാക്കിയത്. ഇതൊരു ഒളിച്ചുകടത്തലാണ്. ഇതൊരു ഇരട്ടത്താപ്പാണ്. സാരിയെ പ്രശ്‌നവല്‍ക്കരിക്കുന്നുവെന്ന് അവകാശപ്പെടുക, യഥാര്‍ഥത്തില്‍ പ്രശ്‌നവല്‍ക്കരിക്കാതിരിക്കുക, പര്‍ദ്ദയെ മാത്രം വിമര്‍ശിക്കുക, എന്നാല്‍ അങ്ങനെയല്ലെന്ന് നടിക്കുക, ഭൂരിപക്ഷത്തിന്റേത് മതേതരമെന്ന നിലപാട് തനിക്കില്ലെന്ന് പ്രസ്താവിച്ചുകൊണ്ടുതന്നെ അതങ്ങിനെത്തന്നെയായിരിക്കുക... ഹിന്ദുത്വസെക്കുലറിസം പല രൂപത്തില്‍ വരും. മാടായും മറുതയായും
Sunday, April 19, 2015
ടിഎന്‍ ജോയിയുടെ ഇസ്ലാംമതാശ്ലേഷവും സെക്കുലര്‍ വിമര്‍ശനങ്ങളും
അനൂപ് കുമാരന്റെ പോസ്റ്റും ചില അനുബന്ധ ചിന്തകളും
സംവാദങ്ങള്‍ രാഷ്ട്രീയചിന്തയുടെ വേദികളാകട്ടെ

Anoopkumaran:
( https://www.facebook.com/anoop.kumaran.1?fref=ts)
ടി.എന്‍.ജോയിയുടെ ഇസ്ലാമിലേക്കുള്ള പരിവര്‍ത്തനത്തിന്‍റെ പാശ്ചാത്തലത്തില്‍ ചില സംശയങ്ങള്‍?
ജോയി തന്‍റെ നജ്മല്‍.എന്‍.ബാബു വാകുന്ന പരിവര്‍ത്തനത്തെ ഹിന്ദുത്വ ഫസ്സിസത്തിന്റെ തേരോട്ടത്തില്‍, ഭൂരിപക്ഷ ഹിന്ദുത്വ ബോധത്തിനെതിരായ ഒരു രാഷ്ട്രീയ നിലപാടായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ പ്രവൃത്തിയെ വ്യക്തിസ്വാതന്ത്രത്തിന്‍റെ കാര്യമായോ, വസ്ത്രം മാറുന്നപോലെ മതത്തെ മാറാനുള്ള മനുഷ്യന്‍റെ സ്വാതന്ത്രമായോ, ജോയിയുടെ തമാശകളിലോന്നായോ ചുരുക്കികെട്ടാന്‍ കഴിയില്ല.
ഹിന്ദുത്വഫാസ്സിസതിന്റെ കാലത്ത് ഭൂരിപക്ഷ ഹിന്ദുത്വബോധത്തിനെതിരെ മതേതരത്വത്തില്‍ ഉറച്ചുനില്‍ക്കുന്നവര്‍ എന്തു നിലപാടുകളാണ് കൈകൊള്ളണ്ടത് എന്നതാണ് ജോയിയുടെ പരിവര്‍ത്തനത്തിലുടെ ഉയരുന്നുവരുന്ന കാതലായ ചോദ്യം.
ഹിന്ദുത്വരാഷ്ട്രീയം അതിന്‍റെ അപരങ്ങളായി ഉന്നംവൈക്കുന്നത് മുസ്ലിം/ക്രിസ്ത്യന്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങളെ പ്രത്യക്ഷത്തിലും ലിംഗ/ഭാഷാ/സാംസ്കാരിക/രാഷ്ട്രീയ ന്യൂനപക്ഷങ്ങളെ പരോക്ഷമായുമാണ്. അതുകൊണ്ടു ഈ വിഭാഗങ്ങളോട് നിലനില്‍ക്കുന്ന ചെറിയ ചെറിയ വിയോജിപ്പുകള്‍ നിലനിര്‍ത്തികൊണ്ട് തന്നെ ഐക്യപെടുകയും പിന്തുണക്കുകയും ഒരുമിച്ചുപ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് മതേതരര്‍ എന്നു സ്വയംവിശേഷിപ്പിക്കുന്നവരുടെ കടമയാണ്.
a)ഇത്തരത്തില്‍ ഐക്യപെടുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവരിലൊരാളായി മാറുക, അതായത് ജോയി ചെയ്തപോലെ ആ സ്വത്വത്തിന്‍റെ ഭാഗമായിമാറുക ഏന്നതാണോ? അങ്ങനെ മാത്രമാണോ ഐക്യപെടാന്‍ കഴിയുക?
b)സ്വന്തം ഇച്ചപ്രകാരമല്ലാതെ, അബദ്ദത്തില്‍, മാതാപിതാക്കളുടെ മത/ജാതികള്‍ അടിച്ചേല്‍പ്പിക്കപെടുന്ന എന്നാല്‍ അതില്‍നിന്നും ഏതുവിധേനയും കുതറിമാറാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക് മറ്റൊരുമതത്തെ പുല്‍കിമാത്രമേ പഴയതില്‍ നിന്നും രക്ഷയുള്ളൂ എന്നുണ്ടോ? അല്ലാതുള്ള സ്വാതന്ത്രം സാധ്യമല്ലേ?
c)മതങ്ങളില്‍ കാല്പനികതക്ക് സ്ഥാനമില്ല, മറിച്ച് അത് സമ്പൂര്‍ണ്ണവിധേയത്വമാണ് വ്യക്തിയില്‍നിന്നും ആവശ്യപെടുന്നത് എന്ന ആധുനികതയുടെ ചിന്ത പരാജയപെട്ടോ?
d)അപരങ്ങളുമായി ഐക്യപെടുന്നവ്യക്തി അപരങ്ങളിലെ തീവ്ര വര്‍ഗീയ ഗ്രൂപ്പ്‌കളോട് എന്തുനിലപാട് സ്വീകരിക്കണം? അത്തരം തീവ്ര വര്‍ഗീയ നിലപാടുകളുള്ള ഗ്രൂപ്പ്‌കളെ എങ്ങനെയാണ് നിര്‍വചിക്കാന്‍/വേര്‍തിരിക്കാന്‍ കഴിയുക?
e)ജോയിയെ പോലെ "അചുംബിതമായ ധിഷണ" യുടെ ഉടമയായ ഒരാള്‍ക്ക് നിലവിലുള്ള ഭൂരിപക്ഷ പൊതുബോധത്തെ നിരാകരിക്കാനും നിലനില്‍ക്കാനും കഴിയാതിരിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളതെങ്കില്‍ ജോയിചെയ്ത പരിവര്‍ത്തനത്തെ രാഷ്ട്രീയമായി ന്യായികരിക്കുന്ന, മതേതരന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാള്‍ എങ്ങനെയാണ് പരിവര്‍ത്തിക്കാതെ ഇനിമുതല്‍ ഇവിടെ ജീവിച്ചുപോകുക?

ജനാതിപത്യപരമായ ചര്‍ച്ചകള്‍ക്കായി ഇനിയും ചോദ്യങ്ങള്‍ ഉയര്‍ന്നുവരട്ടെ....
Baburajbhagavathy:
Baburaj Bhagavathy അനൂപിന്റെ പോസ്റ്റിനെ ഇങ്ങനെ ക്രോഡീകരിക്കാമെന്നു തോന്നുന്നു. ( ക്രോഡീകരണത്തില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താം)
1. ഇന്ത്യയില്‍ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും മറ്റു മതേതര ന്യൂനപക്ഷങ്ങളെയും ഹിന്ദുത്വരാഷ്ട്രീയം ഉന്നം വെക്കുന്നുണ്ട്.
2. അതിനെതിരെ പ്രതിരോധം സ്വാഭാവികം. പക്ഷേ, അതിന്റെ സ്വഭാവമെന്താണ്? ജോയിച്ചേട്ടന്‍ ചെയ്തതുപോലെ അപരങ്ങളോട് ഐക്യപ്പെടാന്‍ അതിന്റെ ഭാഗമാവേണ്ടതുണ്ടോ? മറ്റു മാര്‍ഗങ്ങളൊന്നുമില്ലേ?
3. സ്വത്വത്തിന്റെ ഭാഗമായുള്ള ഈ ഐക്യപ്പെടല്‍ മതത്തിന്റെ കാര്യത്തിലാവുമ്പോള്‍ മതത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ പരിഗണിക്കേണ്ടതില്ലേ? ആ അര്‍ഥത്തില്‍ മതവിമര്‍ശനവും ആധുനികതയുടെയുടെ യുക്തിചിന്തയും പരാജയപ്പെട്ടുവോ?
4. മതത്തിനോട് അതും മുസ്‌ലിം മതത്തിനോട് ഐക്യപ്പെടുമ്പോള്‍ മുസ്ലിംമതത്തിലെ തീവ്രവര്‍ഗീയസംഘടനകളുടെ കാര്യത്തില്‍ എന്തു നിലപാടെടുക്കണം?
5. ജോയിച്ചേട്ടന്റെ നിലപാടുകളെ രാഷ്ട്രീയമായി ന്യായീകരിക്കുന്നവര്‍ ജോയിച്ചേട്ടന്റെ പാത പിന്‍തുടരേണ്ടതല്ലേ?
താഴെ പറയുന്ന കാര്യങ്ങള്‍ വിശദീകരിക്കുന്നത് എന്റെ അല്ലെങ്കില്‍ ജോയിച്ചേട്ടനല്ലാത്ത ഒരാളുടെ വീക്ഷണകോണില്‍ നിന്നാണ്. ഞാന്‍ അല്ലെങ്കില്‍ ഒരു സെക്കുലറിസ്റ്റ് എന്ത് നിലപാടെടുക്കും എന്നാണ് പരിശോധിക്കുന്നത്.
1/1 സത്യം
2/2 ജോയിച്ചേട്ടന്റെ മാര്‍ഗം, സ്വത്വത്തിന്റെ ഭാഗമായി ഐക്യപ്പെടല്‍, ഒരു രീതിയാണെന്ന് അംഗീകരിക്കേണ്ടതുണ്ട്. (ഈ രീതി എല്ലാ കാര്യത്തിലും വര്‍്ക്കൗട്ട് ആവില്ലെന്നത് സത്യം തന്നെ. സ്ത്രീയോട് ഐക്യപ്പെടാന്‍ ഒരു പുരുഷന് ലിംഗമാറ്റം വേണമെങ്കില്‍ നടത്താവുന്നതേയുള്ളൂവെങ്കിലും ആദിവാസികളുടെ കാര്യത്തില്‍ അത് സാധ്യമല്ല ) അതയാളുടെ സ്വാതന്ത്ര്യമാണ്. ജോയിച്ചേട്ടന്റെ മതാശ്ലേഷം രാഷ്ട്രീയപ്രയോഗമാണെന്ന് അദ്ദേഹം പലതവണ വിശദീകരിച്ചിട്ടുണ്ട്. അപരങ്ങളോട് ഐക്യപ്പെടുന്നത് ആ സ്വത്വത്തിന്റെ ഭാഗമായിട്ടുമാകാം അല്ലാതെയുമാകാം. പണ്ട് പെരുമാള്‍ മതം മാറിയതുപോലെയോ, അംബേദ്ക്കര്‍ മതം മാറിയതുപോലെയോ, കമലാസുരയ്യ മതം മാറിയതുപോലെയോ അല്ല അദ്ദേഹത്തിന്റെ മതംമാറ്റം(ജോയിച്ചേട്ടന്‍ വിശദീകരണമനുസരിച്ച്). ഇവര്‍ മൂന്നുപേരെയും നമുക്കറിയാവുന്നിടത്തോളം അതതു മതങ്ങളോടുള്ള പ്രതിപത്തിയായിരുന്നു മതംമാറ്റത്തിലേക്ക് നയിച്ചത്. ജോയിച്ചേട്ടന്റെ കാര്യത്തില്‍ മുസ്ലിങ്ങള്‍ നേരിടുന്ന ഹിംസയോടുള്ള പ്രതികരണമായിരുന്നു അത്.
3/3 ഐക്യപ്പെടല്‍ മതത്തിന്റെ കാര്യത്തിലാവുമ്പോള്‍ മതവിമര്‍ശനം പരിഗണിക്കേണ്ടതില്ലേ?- അത് ആ ചേരുന്ന ആളാണ് പരിഗണിക്കേണ്ടത്. മതത്തെക്കുറിച്ചുള്ള ആധുനികതയുടെ വിമര്‍ശനങ്ങള്‍ പരാജയപ്പെട്ടുവോ എന്ന ചോദ്യത്തിന് പരാജയപ്പെട്ടുവെന്നാണ് എന്റെ അഭിപ്രായം. യൂക്തിവാദം ഇന്ത്യന്‍ സാഹചര്യത്തില്‍ ഹിന്ദുത്വവാദമായി മാറിക്കഴിഞ്ഞു. പക്ഷേ, ഇവിടെ അത് വിഷയമല്ല. എങ്കിലും ഭൗതികവാദം Vs ആത്മീയവാദം എന്ന വിമര്‍ശനം ജോയിച്ചേട്ടന്റെ കാര്യത്തിലും സാധ്യമാണ്-അതുപക്ഷേ, ജോയിച്ചേട്ടന്റെ പ്രതിരോധശ്രമങ്ങളെ ഇകഴ്ത്തിക്കൊണ്ടുള്ള കേവല യുക്തിവാദ നിലപാടില്‍ നിന്നുകൊണ്ടാവരുത് എന്ന് ഞാന്‍ കരുതുന്നു. കാരണം ഏതു വിമര്‍ശനവും സമൂര്‍ത്തസാഹചര്യത്തിലാണ് നടത്തേണ്ടതെന്ന് ഒരു കമ്യൂണിസ്റ്റായ ഞാന്‍ കരുതുന്നു. ഭൗതികവാദം എന്നത് യാഥാസ്ഥിതിക മാക്‌സിസ്റ്റുകളുടെ യാന്ത്രിക അര്‍ഥത്തിലല്ലെന്ന് പ്രത്യേകം പറയട്ടേ.

4/4 പ്രമുഖര്‍ ഇസ്ലാം സ്വീകരിക്കുമ്പോഴാണ് പല ചോദ്യങ്ങളും ഉയരാറുള്ളതെന്നു നാം അംഗീകരിക്കണം. ചുള്ളിക്കാട് ബുദ്ധമതത്തിലേക്ക് മാറി പക്ഷേ, ആഗോളതലത്തില്‍ ഇന്ന് ബുദ്ധമതത്തിലും ഫണ്ടമന്റലിസമുണ്ടെന്ന് നമുക്കറിയാം. നമുക്കത് പ്രശ്‌നമായില്ല. അത് ഇന്ത്യയിലല്ലല്ലോ എന്നായിരിക്കാം സമാധാനം. യേശുദാസിന്റെ കാര്യത്തിലോ? അദ്ദേഹം ഹിന്ദുമതത്തെക്കുറിച്ച് എന്തൊക്കെ കാര്യങ്ങളാ പറയാറ്. തീവ്രവാദക്കാര്‍ ഉണ്ട് എന്ന കാരണം കൊണ്ട് നാമിത് ഒരിക്കലും പ്രശ്‌നമാക്കിയിട്ടില്ല.
ഇനി നാളെ അദ്ദേഹം ഹിന്ദുവായാലും നാം പ്രശ്‌നമാക്കില്ല. വയലാര്‍ രവിയുടെ മകന്‍ ഗുരുവായൂരില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ തീവ്രവാദികളുള്ള മതക്കാരുടെ ആരാധനാലയത്തിലേക്കാണോ വരവ് എന്ന് നാം ചോദിച്ചില്ല. കാലിലെ മന്തിനെക്കുറിച്ചുള്ള ചര്‍ച്ചകളും കണ്ടില്ല. ആഷിഖ് അബു റിമ കല്ലിങ്കലിനെ വിവാഹം കഴിച്ചപ്പോള്‍ മതം വിഷയമായി പലരും ഉന്നയിച്ചു കണ്ടു. ഷാജി കൈലാസിന്റെ ഭാര്യ ആനിയോട് ഈ ചോദ്യം നാം ചോദിച്ചില്ല. സായിഭക്തനായി മാറിയ ഫിലിപ്പന്‍ പ്രസാദിനോട് ഇതു വരെ നാം ചോദിച്ചതും ഇത്തരം ചോദ്യങ്ങളായിരുന്നില്ല. (ഭൗതികവാദംV/s ആത്മീയവാദം അതായിരുന്നു ഫോക്കസ്)
തീവ്രവാദസംഘടനകളോട് എന്ത് നിലപാടെടുക്കണം എന്ന ചോദ്യം അടിസ്ഥാനപരമായും ഹിന്ദുസെക്കുലര്‍ വിമര്‍ശനമാണ്. മുസ്ലിംമതം മുസ്ലിം തീവ്രവാദം എന്ന സമീകരണമാണ് ഈ ചോദ്യത്തിന്റെ യുക്തി. നിരവധി ആളുകള്‍ ഹിന്ദുക്കളാവുന്നുണ്ട്. അവരോടൊന്നും ഈ ചോദ്യം നാം ചോദിക്കാറില്ല. മുസ്ലിങ്ങളില്‍ നിരവധി വിഭാഗങ്ങളുണ്ട്. വ്യത്യസ്ത ധാരകള്‍. ഓരോരുത്തരും ഓരോ വിശ്വാസക്കാരാണ്. മുസ്ലിം തീവ്രവാദമെന്ന വാക്കിനാല്‍ വ്യവഹരിക്കപ്പെടുന്നവര്‍ അതില്‍ ചിലരാണല്ലോ( അങ്ങനെയാണ് തങ്ങള്‍ വിചാരിക്കുന്നതെന്നു വിമര്‍ശകര്‍ നടിക്കാറുണ്ട്) ഒരാള്‍ ഒരു മതം ആശ്ലേഷിക്കുമ്പോള്‍ ഈ ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല. മുസ്ലിം തീവ്രവാദമെന്ന വാക്ക് വെള്ളം തൊടാതെ വിഴുങ്ങാന്‍ ഞാന്‍ തയ്യാല്ലെന്ന്് ഇടയില്‍പറയട്ടേ.
5/5 ജോയിച്ചേട്ടന്റെ നിലപാട് ജോയിച്ചേട്ടന്റെ വിശ്വാസമനുസരിച്ചാണ്. ഞാനത് ഉയര്‍ത്തിപ്പിടിക്കുന്നത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ് അതെന്ന അര്‍ഥത്തിലാണ്. ഒരാള്‍ക്ക് അങ്ങനെയും പ്രതികരിക്കാം. . എനിക്കിഷ്ടമുള്ള കാര്യങ്ങള്‍ അംഗീകരിക്കുന്നതല്ലല്ലോ ജനാധിപത്യം. ഒപ്പം അദ്ദേഹത്തിന്റെ നിലപാടിനെ ഉയര്‍ത്തിപ്പിടിച്ചു എന്ന കാരണത്താല്‍ മാത്രം ഒരാള്‍ ആ പാത പിന്തുടരേണ്ടതില്ല.

ഒതുക്കത്തില്‍ പറഞ്ഞാല്‍ ഇതാണ്:
1. ജോയിച്ചേട്ടന്റെ മതാശ്ലേഷം ഒരു പ്രതിരോധമാണ്. സ്വത്വത്തിന്റെ ഭാഗമായും അല്ലാതെയും പ്രതിരോധിക്കാം.
2. തീവ്രവാദത്തെക്കുറിച്ചുള്ള ആശങ്കകളും മതപ്രവേശവും തമ്മില്‍ ബന്ധപ്പെടുത്തുന്നത് ഹിന്ദു സെക്കുലര്‍ ചിന്തയാണ്
3. ജോയിച്ചേട്ടന്‍ സ്വീകരിച്ച വഴി നാം അംഗീകരിച്ചുവെന്നതുകൊണ്ടു മാത്രം എല്ലാവരും ഈ വഴി സ്വീകരിക്കണമെന്നില്ല.
4. സെക്കുലറിസത്തെ ഹിന്ദുസെക്കുലറിസത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയും നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്നതാണ് ഏററവും നല്ലത്. ആ പ്രതിരോധമാണ് ശരിയായ പ്രതിരോധം. ഇന്നത് എത്രത്തോളം സാധ്യമാണെന്നത് മറ്റൊരു കാര്യം.
അനൂപിന്റെ അഞ്ച് ചോദ്യങ്ങള്‍ ജോയിച്ചേട്ടനെ കേന്ദ്രീകരിച്ചായിരുന്നു. പക്ഷേ,ഒരു ചോദ്യം എനിക്കുമുണ്ട്. സെക്കുലറിസ്റ്റുകളെ കേന്ദ്രീകരിച്ച്. മുസ്ലിങ്ങളെ അപരവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കെതിരെ ഹിന്ദുസെക്കുലര്‍ നിലപാടില്‍ നിന്നല്ലാതെ ഐക്യപ്പെടാന്‍ നമുക്കായിട്ടുണ്ടോ? ആ പരാജയമായിരുന്നോ ജോയിച്ചേട്ടനെ ഇത്തരമൊരു നടപടിയ്ക്കു പ്രേരിപ്പിച്ചത്? നാം ആലോചിക്കേണ്ട കാര്യമാണ് അത്. ഹിന്ദുസെക്കുലറിസം എത്തിച്ചേര്‍ന്ന ഒരു പ്രതിസന്ധിയുടെ ഫലമാണ് ജോയിച്ചേട്ടന്റെ ഇസ്ലാമതപ്രവേശം എന്ന് ഞാന്‍ കരുതുന്നു. ഹിന്ദുസെക്കുലറിസം എന്താണെന്ന് ഈ കമന്റില്‍ ഞാന്‍ വിശദീകരിച്ചിട്ടില്ല. പക്ഷേ, ഹിന്ദുസെക്കുലറിസ്റ്റ് ആശങ്കകള്‍ അനൂപിന്റെ പോസ്റ്റില്‍ നിഴലിക്കുന്നുണ്ട്. ഒപ്പം ഇതിനെതിരെയുള്ള മുഴുവന്‍ വിയോജിപ്പുകളും ഹിന്ദുസെക്കുലര്‍ ആശങ്കകളാണെന്ന് ഞാന്‍ കരുതുന്നില്ലെന്നും പറഞ്ഞുവെക്കട്ടേ.അനൂപ് വലിയ ചോദ്യങ്ങളാണ് ഉന്നയിച്ചത്. അതുകൊണ്ടായ് ചര്‍ച്ചയും വലിയതായത്. ക്ഷമിക്കുമല്ലോ

Anoopkumaran replay:
Anoop Kumaran എന്‍റെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞതിനു ബാബുരാജിന് നന്ദി. എന്‍റെ ചോദ്യങ്ങള്‍ എല്ലാം തന്നെ ജോയിചേട്ടന്‍റെ പരിവര്‍ത്തനത്തെ നേരിട്ട് ബന്ധപെടുന്നവ ആയിരുന്നില്ല എന്നത് നേരാണ്, ഈ അവസരത്തില്‍ എന്‍റെ കുറേകാലമായ ചില സംശയങ്ങള്‍ കൂടി ഉന്നയിച്ചു എന്നുമാത്രം. അത് പലപ്പോഴും ഹിന്ദു സെകുലറിസ്റ്റ് എന്നു നിങ്ങള്‍ വിളിക്കുന്ന(ഞാനടക്കമുള്ള) വിഭാഗത്തെ പ്രതിനിധീകരിക്കുന്നവയാണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഞാന്‍ ചോദിക്കാന്‍ ഉന്നയിച്ചതും. ജോയിചേട്ടന്‍റെ പരിവര്‍ത്തനം യാതൊരു ഭാവവിത്യാസവും ആദ്യമായി ഫിരോസില്‍നിന്നും കേട്ടപ്പോള്‍ എന്നില്‍ ഉണ്ടാക്കിയില്ല. എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിയുടെ ഏതൊരുമത തെരഞ്ഞെടുപ്പും അയാളുടെ വ്യക്തിപരമായകാര്യം മാത്രമാണ്. ജോയിചെട്ടന്റെ കാര്യത്തിലാകുമ്പോള്‍ അതിനു "തമാശ" യുടെതായ വസ്ത്രം മാറുന്ന ലാഘവം ഉണ്ടായിരിക്കുകയുള്ളു എന്നും ധരിച്ചു. പക്ഷെ പിന്നീട് അദ്ദേഹം പത്രസമ്മേളനം വിളിച്ച് ഇതൊരു പൊളിറ്റിക്കല്‍ ആക്ടിവിറ്റി ആണെന്നു പ്രഖ്യാപിച്ചപ്പോളാണ് ഞാന്‍ അത് വിശകലനം ചെയ്യാനും എന്നില്‍ സംശയങ്ങള്‍ ഉടലെടുക്കാനും തുടങ്ങിയത്. ഇത്രയും പറഞ്ഞുവച്ചത് യേശുദാസ്/ആനി/ആഷിക് അബു തുടങ്ങിയ പൊതുബോധത്തില്‍ ഞാനുണ്ടോ എന്ന് ബാബുരാജ് അടക്കം മറ്റുള്ളവര്‍ക്ക് തീരുമാനിക്കാനാണ് 1. ബാബുരാജ് പറയുന്നു: "ജോയിച്ചേട്ടന്റെ മതാശ്ലേഷം ഒരു പ്രതിരോധമാണ്. സ്വത്വത്തിന്റെ ഭാഗമായും അല്ലാതെയും പ്രതിരോധിക്കാം" അതായതു ജോയിക്കുമുന്‍പില്‍ പരിവര്‍ത്തനമെന്നത് ചരിത്രപരമായ അനിവാര്യതയായിരുന്നില്ല, മറിച്ച് ചരിത്രപരമായ സാധ്യതകളില്‍ ഒന്നുമാത്രമായിരുന്നു. ജോയിയും സുഹൃത്തുക്കളും പരിവര്‍ത്തനത്തെ വിശധീകരിക്കുമ്പോള്‍ വിട്ടുപോകുന്നതോ/ഒഴിവാക്കുന്നതോ ആയ "സാധ്യതകളില്‍ ഒന്ന്" എന്ന അവസ്ഥയെ തീര്‍ച്ചപെടുത്തെണ്ടതുണ്ട്. ഇതാകട്ടെ ചെറിയ കാര്യമല്ല, കാരണം ജോയി പരിവര്‍ത്തനത്തെ വ്യക്തിപരമായ തെരഞ്ഞെടുപ്പ് എന്നതിലുപരി രാഷ്ട്രീയ നിലപാട് എന്നു വ്യക്തമാക്കിയ സ്ഥിതിക്ക് ഈ കാര്യത്തില്‍ കൃത്യത ആവശ്യമാണ്. അങ്ങിനെ ആകുംബോള്‍ ബാബുരാജ് തന്നെ പറഞ്ഞ നാലാമത്തെ ഉത്തരമായിരിക്കും ഫലപ്രദമാകുക "ജോയിച്ചേട്ടന്‍ സ്വീകരിച്ച വഴി നാം അംഗീകരിച്ചുവെന്നതുകൊണ്ടു മാത്രം എല്ലാവരും ഈ വഴി സ്വീകരിക്കണമെന്നില്ല." . അപ്പോള്‍ ആണ് ബാബുരാജ് ഉന്നയിച്ച ചോദ്യത്തിലേക്ക് നാമെത്തിചെരുക."സെക്കുലറിസ്റ്റുകളെ കേന്ദ്രീകരിച്ച്. മുസ്ലിങ്ങളെ അപരവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കെതിരെ ഹിന്ദുസെക്കുലര്‍ നിലപാടില്‍ നിന്നല്ലാതെ ഐക്യപ്പെടാന്‍ നമുക്കായിട്ടുണ്ടോ? ആ പരാജയമായിരുന്നോ ജോയിച്ചേട്ടനെ ഇത്തരമൊരു നടപടിയ്ക്കു പ്രേരിപ്പിച്ചത്?" വലിയൊരളവില്‍ ഉത്തരം "നമ്മള്‍ക്കായിട്ടില്ല" എന്നു തന്നെയാണ്, പക്ഷെ അതുകൊണ്ട് "നമുക്കാവില്ല" എന്നു നിരാശയുടെ പടുകുഴിയില്‍ പെട്ടുപോകാന്‍ ചരിത്രബോധം നമ്മെ അനുവദിക്കുന്നുമില്ല.
അപ്പോള്‍ ജോയിയെ പോലെ "അചുംബിതമായ ധിഷണ" യുടെ ഉടമയായ ഒരാള്‍ക്ക് എന്തുകൊണ്ട് "ചരിത്രപരമായ അനിവാര്യത"യായി ഇതിനെ തെറ്റിദ്ധരിക്കേണ്ടിവന്നു എന്ന് നമ്മള്‍ വേറിട്ടചില വഴികളിലുടെ പരിശോധിക്കേണ്ടിയിരിക്കുന്നു. ബാബുരാജ് മറുപടി പറഞ്ഞ മറ്റൊരുവിഷയത്തിലേക്ക്( അത് ജോയിചേട്ടന്‍റെ പരിവര്‍ത്തനവുമായി നേരിട്ട് ബന്ധപ്പെട്ടതല്ല): "തീവാദസംഘടനകളോട് എന്ത് നിലപാടെടുക്കണം എന്ന ചോദ്യം അടിസ്ഥാനപരമായും ഹിന്ദുസെക്കുലര്‍ വിമര്‍ശനമാണ്". നാളെ ഹിന്ദുത്വ ഫാസ്സിസം പിടിമുറുക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുന്ന ഐക്യമുന്നണിയില്‍ മുസ്ലിംലീഗും സ്വാഭാവികമായി ഉണ്ടാകും. എന്നാല്‍ മുസ്ലിംലീഗ് അതിന്‍റെ മുന്നണി ഭരണത്തില്‍ നടത്തികൂട്ടുന്ന ഒരു കാര്യത്തെ നമ്മള്‍ വിമര്‍ശിക്കുന്നതിനെ "ഹിന്ദുസെക്കുലര്‍ വിമര്‍ശനമാണ്" എന്ന നിര്‍വചനത്തില്‍ പെടുത്താതെ എങ്ങനെ രക്ഷിച്ചെടുക്കാന്‍ സാധിക്കും? അതുപോലെതന്നെ NDF, മോഡി ഭരണകാലത്ത് മറ്റൊരു ജോസഫ് അധ്യാപകന്‍റെ കൈപത്തി വെട്ടിയാല്‍ അതിനെ "ഹിന്ദുസെക്കുലര്‍ വിമര്‍ശനമാണ്" എന്നതില്‍ പെടാതെ എങ്ങനെ നിലപാടെടുക്കും?
(തുടരും)
(തുടരും)
Monday, March 30, 2015
ഇടിയന്‍പോലിസിന്റെ തലച്ചോറുള്ള ബുദ്ധിജീവികള്‍
മാവോയിസവും മാവോയിസ്റ്റ് വ്യവഹാരങ്ങളും ------------------------------------------------------------
ബഷീര്‍ ദ മാന്‍ എന്ന പേരില്‍ എം എ റഹ്മാന്റെ ഒരു ഡോക്യുമെന്ററിയുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൗതികവും ആന്തരികവുമായ ജീവിതം മനോഹരമായി അവതരിപ്പിക്കുന്ന ചിത്രം. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ആ ചിത്രം കാണാനിടയായി. അതിലൂടെ അലസമായി കടന്നുപോകവേ ബഷീറിന്റെ ഒരു വാചകം വല്ലാതെ ആകര്‍ഷിച്ചു. തന്നെ കമ്യൂണിസ്റ്റായി 'ബ്രാന്റ്' ചെയ്ത കാലത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയാണ്. കുറേ നാളുകളായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ്
ബഷീറിന്റെ സംഭാഷണം ശ്രദ്ധേയമായി തോന്നിയത്. തൃശൂര്‍ കല്യാണ്‍ സില്‍ക്കിലെ സമരം നടക്കുന്നതിനിടയില്‍ മാവോയിസ്‌റ്റെന്ന് 'ആരോപിക്കപ്പെടുന്ന'വരെ സമരത്തില്‍ നിന്ന് മാറ്റി നര്‍ത്തണമെന്ന് എഴുത്തുകാരി സാറാ ജോസഫ് നിര്‍ദ്ദേശിച്ചുവെന്ന വാര്‍ത്ത പരന്നിരുന്നു. അത് കെട്ടുകഥയാണെന്ന വാദവും കേട്ടിരുന്നു. അതേക്കുറിച്ചുള്ള സംശയം മാറ്റിവെച്ചാലും ഈ ചര്‍ച്ച കേരളത്തില്‍ സജീവമാണ്. അതിനെ രാഷ്ട്രീയമായി പരിശോധിക്കാനുള്ള ശ്രമമാണ് ഈ കുറിപ്പ്.
'മാവോയിസ്റ്റ്' എന്ന ഒറ്റ പദം കൊണ്ട് ഒരു പറ്റം മനുഷ്യരെ വിശേഷിപ്പിക്കുന്നതാണ് നടപ്പുരീതി. അടിച്ചമര്‍ത്താനുദ്ദേശിക്കുന്ന ഏതിനോടും അധികാരം ഈ ലളിതവല്‍ക്കരണതന്ത്രം ഉപയോഗിക്കാറുണ്ട്. സൂക്ഷ്മമായി പരിശോധിച്ചാല്‍ മാവോയിസ്റ്റുകളെന്ന് വ്യവഹരിക്കപ്പെടുന്നവരില്‍ മൂന്നു വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. മാവോയിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍, മാവോയിസ്റ്റ് അനുകൂല സംഘടനാ പ്രവര്‍ത്തകര്‍, മാവോയിസ്റ്റു പ്രശ്‌നത്തില്‍ ഇടപെടുന്നതിലൂടെ മാവോയിസ്റ്റ് ബന്ധം 'ആരോപിക്ക'പ്പെടുന്നവര്‍. ഇതില്‍ മാവോയിസ്റ്റുകള്‍ നമ്മുടെ ചര്‍ച്ചയുടെ ഭാഗമല്ല. കാരണം സര്‍ക്കാരുമായി യുദ്ധംപ്രഖ്യാപിച്ച ഇവര്‍ തന്ത്രപ്രധാനമായ
പ്രവര്‍ത്തനമേഖലകളിലാണ് സജീവമാകാറുള്ളത്. മാവോയിസ്റ്റ് അനുകൂല സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരും വ്യത്യസ്തരല്ല. മാവോയിസവുമായി ബന്ധപ്പെട്ട ആശയപ്രചരണമാണ് ഇവരുടെ മുഖ്യ ജോലി. ഇവരെയും ഒഴിവാക്കിയാല്‍ അവശേഷിക്കുന്ന മൂന്നാമത്തെ വിഭാഗമാണ് അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നത്.
സൂക്ഷമമായി പരിശോധിച്ചാല്‍ മാവോയിസ്റ്റ്മുദ്ര ചാര്‍ത്തപ്പെടുന്നവരിലും പല തരക്കാരുണ്ട്. മാവോയിസ്റ്റ് കേസുകളിലും മറ്റും അറസ്റ്റിലാവുന്നവര്‍ക്ക് നിയമസഹായം കൊടുക്കുന്നവര്‍, മാവോയിസ്റ്റ് വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നവര്‍, മാവോയിസ്റ്റുകളോടുള്ള ഭരണകൂടഇടപെടല്‍ നിയമപരമായിരിക്കണമെന്ന് ശഠിക്കുന്നവര്‍, പൗരാവകാശപ്രവര്‍ത്തകര്‍, വിമതസ്വരമുയര്‍ത്തുന്നവര്‍, ചിലപ്പോള്‍ ഇടത് ലിബറലുകളും. പൊതുബോധവുമായി ഇടയുന്ന ഏതു പ്രതിഭാസവും മാവോയിസ്റ്റ്മുദ്രയുടെ ഭാഗമായേക്കാം. 'ബോബ് മാര്‍ലി ടി ഷര്‍്ട്ട്, കുരിശ്, കഞ്ചാവിലയുടെ ചിത്രം, അലസമായ വസ്ത്രം, തൊപ്പി, ലാപ്‌ടോപ്പ്, മൊബൈല്‍ഫോണ്‍, 'പുറത്തു'നിന്നുവന്നവര്‍... ഇവയൊക്കെ സമീപകാലത്ത് മാവോയിസ്റ്റ് ചിഹ്നസംഹിതയിലേക്ക് ചേര്‍ക്കപ്പെട്ട ബിംബങ്ങളാണ്. കഴിഞ്ഞ ദിവസം വന്ന പത്രവാര്‍ത്തയനുസരിച്ച് മുസ്ലിംസംഘടനകളും മാവോയിസ്റ്റുകളും പരസ്പരാശ്രിതരാണ്. ഈ രംഗത്തെ ഏറ്റവും പുതിയ രൂപകവും ഇതത്രെ.
മാവോയിസ്റ്റ് മുദ്ര ചുമത്തപ്പെട്ടവര്‍ ഏറെക്കുറെ മുകളില്‍ കൊടുത്ത ഏതെങ്കിലും വിഭാഗത്തില്‍ ഉള്‍പ്പെടും. പുതിയ ഇമേജറികള്‍ കാലക്രമത്തില്‍ രൂപം കൊള്ളാനും സാധ്യതയുണ്ട്. ഇത്തരം ബിംബകല്‍പനകളിലൂടെയാണ് അധികാരം അപരവല്‍ക്കരണത്തിന്റെ സങ്കീര്‍ണതലം സൃഷ്ടിക്കുന്നത്. അതിലേക്ക് കടക്കും മുന്‍പ് അപരവരല്‍ക്കരണവും അധികാരവും എന്ന പ്രമേയം ഇന്ത്യന്‍ സാഹചര്യത്തില്‍ പരിശോധിക്കേണ്ടതുണ്ട്.
എല്ലാ സാമൂഹികനിര്‍മിതികളിലും അപരവല്‍ക്കരണം പൊതുപ്രവണതയാണ്. ദേശീയതാസങ്കല്‍പങ്ങളില്‍പോലും ഇതു പ്രവൃത്തിക്കുന്നു. അതേസമയം അപരങ്ങള്‍ ഒരു സ്ഥിരരാശിയല്ല, രാഷ്ട്രീയസാമൂഹിക ചലനങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുന്നു. ഒരേസമയം നിരവധി അപരങ്ങളുമുണ്ടാകാം. ഭരണകൂടത്തിന്റെയും അധികാരത്തിന്റെയും വ്യവഹാരങ്ങളിലും അപരങ്ങള്‍ നിതാന്ത സാന്നിദ്ധ്യമാണ്. ഇന്ത്യയുടെ വിശാലമായ ചരിത്രത്തില്‍ അധികാരം വ്യത്യസ്ത അപരങ്ങളെ ആവശ്യാനുസരണം നിര്‍മിച്ചിട്ടുണ്ട്. സ്വാതന്ത്ര്യപൂര്‍വ്വകാലത്ത് കോണ്‍ഗ്രസ് ഒരു അപരവ്യവഹാരമായിരുന്നു. എന്നാല്‍ സ്ഥലകാലങ്ങളില്‍ ഇത് ഏകതാനതയോടെ പ്രവര്‍ത്തിക്കണമെന്നില്ല. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പ്രവിശ്യാനിയമസഭകളിലെ അധികാരത്തിന്റെ ഭാഗമാകുന്നതോടെ കോണ്‍ഗ്രസിന് ചിലയിടങ്ങളിലെങ്കിലും ഇതില്‍ നിന്ന് തെന്നിമാറാനായിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം അധികാരത്തിലെത്തിയ ഇവര്‍ പിന്നീട് അപരനിര്‍മിതിയുടെ കര്‍തൃസ്ഥാനത്തെത്തിച്ചേര്‍ന്നു. സ്വാതന്ത്ര്യത്തിന്റെ തൊട്ടു മുന്‍പും ശേഷവുമുള്ള കുറേ കാലം ഈ നുകം കമ്യൂണിസ്റ്റുകളുടെ ചുമലിലായിരുന്നു. വ്യത്യസ്ത ചിന്തകള്‍ പുലര്‍ത്തുന്നവര്‍ക്ക് ഇക്കാലത്ത് ഭരണകൂടം കമ്യൂണിസ്റ്റ്മുദ്ര ചാര്‍ത്തിപ്പോന്നു. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെ വിശ്വാസിയായിരുന്ന ഒരാളെപ്പോലും അത് വെറുതെവിട്ടില്ല.
അടുത്ത ഊഴം നക്‌സലൈറ്റുകളുടേതായിരുന്നു. സ്വാതന്ത്ര്യാനന്തം വ്യാപകമായ നിരാശയും അതൃപ്തിയും സമൂഹത്തെ ഇളക്കിമറിച്ചിരുന്ന കാലത്താണ് നക്‌സലൈറ്റുകളുടെ വളര്‍ച്ച. ഈ അപരവര്‍ക്കരണപ്രക്രിയയില്‍ നക്‌സലൈറ്റുകളും അല്ലാത്തവരുമായ ആയിരങ്ങള്‍ ബലിയര്‍പ്പിക്കപ്പെട്ടു. നക്‌സലൈറ്റ് രാഷ്ട്രീയവ്യവഹാരത്തിന്റെ പിന്തുടര്‍ച്ചക്കാരാണെങ്കിലും മാവോയിസ്റ്റുകള്‍ അപരവ്യവഹാരമായിട്ട് അധികമായില്ല. എം.സി.സിയും നക്‌സല്‍ബാരിയും പോലുള്ള മാവോയിസ്റ്റ് പാര്‍ട്ടികള്‍ നേരത്തേ ഉണ്ടായിരുന്നെങ്കിലും 2004ല്‍ സിപിഐ മാവോയിസ്റ്റിന്റെ രൂപീകരണത്തോടെയാണ് ഇത് സജീവമാകുന്നത്. ഇതിന്റെ ഏറ്റവും പ്രശസ്തനായ ഇര ഒരുപക്ഷേ, ഡോ. ബിനായക്‌സെന്‍ ആയിരിക്കും.
കുടിയേറ്റമേഖലയായിരുന്നു. കുടുംബവുമായി കുടിയേറിയ ഇവരെ നാട്ടുകാര്‍ 'അണ്ണാച്ചി'കളാക്കി അകറ്റിനിര്‍ത്തി. ആലുവ-ഏലൂര്‍ പ്രദേശത്ത് ഇവരുടെ കോളനികള്‍ ഇപ്പോഴുമുണ്ട്. അടുത്ത ഊഴം ഉത്തരേന്ത്യക്കാരുടേതായിരുന്നു. ബംഗാള്‍, ബീഹാര്‍, ഒറീസ, യുപി എന്നിവിടങ്ങളില്‍ നിന്നുള്ള ഇവര്‍, തമിഴരില്‍ നിന്ന് വ്യത്യസ്തമായി കുടുംബസമേതമായിരുന്നില്ല വന്നത്. ബംഗ്ലാദേശി അനധികൃത കുടിയേറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇക്കാലത്ത് സജീവമായി. അതുപക്ഷേ, നീണ്ടുനിന്നില്ല. അതിനിടയിലാണ് മാവോയിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ സജീവമായത്. 2008 ആവുമ്പോഴേക്കും അന്യസംസ്ഥാനതൊഴിലാളികളും മാവോയിസ്റ്റുകളും ഉള്‍പ്പെടുന്ന പുതിയൊരു ചിഹ്നവ്യവസ്ഥ രുപം കൊണ്ടു.
അന്യസംസ്ഥാനതൊഴിലാളികളിലൂടെ മാവോയിസ്റ്റുകള്‍ നുഴഞ്ഞു കയറുന്നുവെന്നായിരുന്നു പ്രചരണം. ബംഗാളി സംസാരിക്കുന്ന പലരും മാവോയിസ്‌റ്റെന്ന പേരില്‍ അക്കാലത്ത് അറസ്റ്റു ചെയ്യപ്പെട്ടു. പെരുമ്പാവൂര്‍, മുവാറ്റുപുഴ മേഖലകളില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ റെയ്ഡുകള്‍ വ്യാപകമായി. കുടിയേറ്റക്കാര്‍ പോലിസ്‌സ്‌റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന പ്രാദേശികമായ നിര്‍ദ്ദേശം പോലും ഇക്കാലത്തുണ്ടായി. ഇതിനിടയില്‍ മാവോയിസ്റ്റ് നേതാവ് മല്ലരാജറെഡി അങ്കമാലിയില്‍ അറസ്റ്റിലായി. അന്യസംസ്ഥാനതൊഴിലാളികളുമായി ബന്ധപ്പെട്ട മാവോയിസ്റ്റ് അപരവ്യവഹാരങ്ങള്‍ ഇതോടെ വര്‍ധിച്ചുവെങ്കിലും താമസിയാതെ അതും ശോഷിച്ചു.
പക്ഷേ, ഈ അപരത്തിന്റെ മറ്റൊരു ആവര്‍ത്തനം പിന്നീട് മറ്റൊരു രൂപത്തില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. കാതിക്കുടം നീറ്റാ ജലാറ്റിന്‍ സമരകാലത്തായിരുന്നു അത്. സമരത്തില്‍ പുറത്തുനിന്നു ചിലര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന പ്രസ്താവനയോടെ ടി.എന്‍. പ്രതാപനാണ് അതിനു തുടക്കമിട്ടത്. പോലിസും പത്രങ്ങളും മാവോയിസ്റ്റ് സാന്നിദ്ധ്യത്തിന്റെ കഥകളുമായി അതിനെ മോടിപിടിപ്പിച്ചു. കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രതാപന്‍തന്നെ പുറത്തുനിന്നു വന്നതാണെന്നത് അദ്ദേഹത്തെ ആരോപണമുയര്‍ത്തുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചില്ല. 'കേരളം കാതികൂടമാണ്' എന്ന ലോജിക്കിലൂടെയാണ് സമരക്കാര്‍ ഇത് മറികടക്കാന്‍ ശ്രമിച്ചത്. അന്യസംസ്ഥാനതൊഴിലാളികളുടെ കാര്യത്തില്‍ മലയാളി / മലയാളിയല്ലാത്ത എന്നായിരുന്നുവെങ്കില്‍ കാതികുടത്ത് നാട്ടുകാരന്‍/ വരത്തന്‍ എന്നായി അത് പരിവര്‍ത്തിക്കപ്പെട്ടു.
പൊതുബോധത്തിനുള്ളില്‍ പടര്‍ന്നു പന്തലിക്കുകയാണ് ചെയ്യുന്നത്. അധികാരവും പോലിസ് സംവിധാനങ്ങളും അപരവല്‍ക്കരിക്കപ്പെട്ട പ്രസ്ഥാനത്തെ, ആശയത്തെ, പിശാചുവല്‍ക്കരിക്കുന്നതാണ് ആദ്യ ഘട്ടം. യുക്തിരഹിതമായ ഒരുകൂട്ടം മനുഷ്യരുടെ ചെയ്തിയായി ഇവ വ്യവഹരിക്കപ്പെടുന്നു. ഈ ഘട്ടത്തില്‍ ഇത്തരം പ്രസ്ഥാനങ്ങള്‍ സ്വയം രാഷ്ട്രീയസ്വത്വമെന്ന നിലയില്‍ വിശേഷിപ്പിക്കപ്പെടുന്നതിനു വേണ്ടിയായിരിക്കും ശ്രമിക്കുക. ഇത്തരം ഇടപെടലുകളാല്‍ സമൃദ്ധമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം. അക്കാലത്ത് കമ്യൂണിസ്റ്റുകളും ഭഗത്സിങ്പാതക്കാരും 'ഗൂഢാലോചനക്കാര്‍', 'അപകടകാരികള്‍' എന്നൊക്കെയാണ് വിശേഷിക്കപ്പെട്ടിരുന്നത്. കോണ്‍ഗ്രസുകാരുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. പിശാചുവല്‍ക്കരണത്തിന്റെ ഈ ഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പിന്നീട് ഇതുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ പലതും ഇതിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്നു. മാവോയിസ്‌ററ് അപരവ്യവഹാരങ്ങളുടെ ചരിത്രത്തിലും ഈ പ്രവണതകള്‍ കാണാം. ബോബ് മാര്‍ലിയും കഞ്ചാവും മുഷിഞ്ഞ വസ്ത്രവും ഒക്കെ ഇങ്ങനെ കൂട്ടിച്ചേര്‍ക്കപ്പെട്ട ചിഹ്നങ്ങളാണ്. തൊപ്പിയും താടിയും മുസ്ലിംതീവ്രവാദത്തിന്റെ
ചിഹ്നമാകുന്നതുപോലെത്തന്നെയാണ് ഇതും.
തങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്ത എന്തിനേയും ഈ ചിഹ്നാവലിയിലേക്ക് കൂട്ടിച്ചേര്‍ത്തുകൊണ്ട് അപവവ്യവഹാരം അതിന്റെ ഏറ്റവും അപകടം നിറഞ്ഞ ഇടങ്ങളിലെത്തിച്ചേരുന്നത് അടുത്ത ഘട്ടത്തിലാണ്. മാവോയിസ്റ്റു പാര്‍ട്ടിയുമായി ഇത്തരത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നവയ്ക്ക് എന്തെങ്കിലും ബന്ധം വേണമെന്ന നിര്‍ബന്ധമൊന്നുമില്ല. ഉദാഹരണം ചുംബനസമരം തന്നെ. അമ്പതില്‍ താഴെ ആളുകള്‍ മാത്രം പങ്കെടുത്ത ചുംബനസമരത്തെ മാവോയിസ്റ്റ് സമരമാക്കി പോലിസ് പരിവര്‍ത്തിക്കുകയായിരുന്നു. അതേസമയം പോലിസിനെക്കൂടാതെ ഈ അപരവല്‍ക്കരണത്തില്‍ മറ്റു ചിലരും പങ്കുവഹിക്കുകയുണ്ടായി. അപരവല്‍ക്കരണത്തിന്റെ ഭീഷണമായ മറ്റൊരു മുഖമാണ് അത്.
'കേരളത്തിലെ സമരഭൂമി'കളെക്കുറിച്ചുള്ള ഗവേഷണത്തിനായി മേപ്പാടി-വിത്തുകാട് ഭൂസമര കേന്ദ്രത്തിലെത്തിയ ഏതാനും പേരുടെ അനുഭവം നോക്കുക. ഇവരെ 2013 ജൂണില്‍ 'മാവോയിസ്റ്റ് സംശയ 'ത്തിന്റെ പേരില്‍ പോലിസ് അറസ്റ്റു ചെയ്യുകയായിരുന്നു. അതിനോട് പൊതുസമൂഹവുംമനുഷ്യാവകാശപ്രവര്‍ത്തകരും എടുത്ത നിഷേധാത്മക സമീപനത്തോട് അവരിലൊരാളായ ഷഫീക് എച്ച് തന്റെ ഫേസ്ബുക്ക്‌പേജില്‍ രോഷത്തോടെ പ്രതികരിച്ചതിങ്ങനെ: 'ഈ മനുഷ്യാവകാശ പ്രവര്‍ത്തകരൊക്കെ കഴിഞ്ഞ ഒരാഴ്ചയായി പത്രപാരായണം ഇല്ലത്രേ..' തുടര്‍ന്ന് അദ്ദേഹം എഴുതി: 'മാ…' എന്ന അക്ഷരം ചേര്‍ത്തു പോലിസ് പറയാന്‍ തുടങ്ങിയാല്‍ മനുഷ്യാവകാശത്തിന്റെ ഗിരിപ്രഭാഷണങ്ങള്‍ നടത്തുന്ന നമ്മുടെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഞങ്ങള്‍ അഞ്ചുപേര്‍ രണ്ടു ദിവസം പോലിസ് കസ്റ്റഡിയില്‍ ആയിരുന്നിട്ടും അതിനു ശേഷവും ഒന്നും ശബ്ദിച്ചുകണ്ടില്ല. ഞങ്ങള്‍ അങ്ങോട്ടു വിളിച്ചു ചോദിച്ചപ്പോള്‍ എല്ലാര്‍ക്കും ഒരേ ഉത്തരം: പേപ്പര്‍ വായിച്ചില്ല, അറിഞ്ഞില്ല.'' മാവോയിസ്റ്റു പാര്‍ട്ടിയുമായി ബന്ധമില്ലാത്തവരാണിവിടെ അപരവ്യവഹാരങ്ങളുടെ ഭാഗമായി തടവറയ്ക്കുള്ളിലായത്.
ഭരണഘടനയെ കാറ്റില്‍ പറത്തുന്ന ഒരു വിഭാഗത്തിന് ഭരണഘടനാപരമായ അവകാശങ്ങളുണ്ടോ എന്നും മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമല്ലേ ഇതിനൊക്കെ കാരണമെന്നുമുള്ള രണ്ടു ചോദ്യങ്ങളാണ് ഇതിനോടുള്ള പ്രതികരണമായി പലരും ഉയര്‍ത്തുക പതിവ്. ഇതില്‍ ആദ്യ ചോദ്യം ഭരണഘടനാനിഷേധമാണ്. കാരണം ഭരണകൂടത്തിന്, പൗരനു മേല്‍ അധികാരം ലഭിക്കുന്നത് ഭരണഘടനാപരമായിട്ടാണ്. ആ ഭരണഘടനയെ നിഷേധിക്കുന്നതോടെ അധികാരശക്തിയ്ക്ക് ആദ്യം നഷ്ടപ്പെടുന്നത് മറ്റൊരാളെ വിധിക്കാനുള്ള അവകാശമാണ്. മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന നിഗമനവും ഇതുപോലെത്തന്നെ. അപരവ്യവഹാരം അധികാരത്തിന്റെ ബലതന്ത്രമാണ്. പ്രവര്‍ത്തനരീതിയുമാണ്. ഇതല്ലെങ്കില്‍ മറ്റൊരു അപരത്തെ അത് ഉടന്‍ സങ്കല്‍പിച്ചെടുക്കും.
ബഷീര്‍ ദ മാന്‍ എന്ന പേരില്‍ എം എ റഹ്മാന്റെ ഒരു ഡോക്യുമെന്ററിയുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൗതികവും ആന്തരികവുമായ ജീവിതം മനോഹരമായി അവതരിപ്പിക്കുന്ന ചിത്രം. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ആ ചിത്രം കാണാനിടയായി. അതിലൂടെ അലസമായി കടന്നുപോകവേ ബഷീറിന്റെ ഒരു വാചകം വല്ലാതെ ആകര്‍ഷിച്ചു. തന്നെ കമ്യൂണിസ്റ്റായി 'ബ്രാന്റ്' ചെയ്ത കാലത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയാണ്. കുറേ നാളുകളായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ്
![]() |
| തീവ്രവാദ ആരോപണം ചുമത്തി La Cause du Peuplesâ യുടെ എഡിറ്റര്‍മാരെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് എഡിറ്റര്‍സ്ഥാനം ഏറ്റെടുത്ത സാര്‍ത് പാരീസില്‍ പത്രം വിതരണം ചെയ്യുന്നു |
ബഷീറിന്റെ സംഭാഷണം ശ്രദ്ധേയമായി തോന്നിയത്. തൃശൂര്‍ കല്യാണ്‍ സില്‍ക്കിലെ സമരം നടക്കുന്നതിനിടയില്‍ മാവോയിസ്‌റ്റെന്ന് 'ആരോപിക്കപ്പെടുന്ന'വരെ സമരത്തില്‍ നിന്ന് മാറ്റി നര്‍ത്തണമെന്ന് എഴുത്തുകാരി സാറാ ജോസഫ് നിര്‍ദ്ദേശിച്ചുവെന്ന വാര്‍ത്ത പരന്നിരുന്നു. അത് കെട്ടുകഥയാണെന്ന വാദവും കേട്ടിരുന്നു. അതേക്കുറിച്ചുള്ള സംശയം മാറ്റിവെച്ചാലും ഈ ചര്‍ച്ച കേരളത്തില്‍ സജീവമാണ്. അതിനെ രാഷ്ട്രീയമായി പരിശോധിക്കാനുള്ള ശ്രമമാണ് ഈ കുറിപ്പ്.
മാവോയിസ്റ്റ് ആരോപിതര്‍
'മാവോയിസ്റ്റ്' എന്ന ഒറ്റ പദം കൊണ്ട് ഒരു പറ്റം മനുഷ്യരെ വിശേഷിപ്പിക്കുന്നതാണ് നടപ്പുരീതി. അടിച്ചമര്‍ത്താനുദ്ദേശിക്കുന്ന ഏതിനോടും അധികാരം ഈ ലളിതവല്‍ക്കരണതന്ത്രം ഉപയോഗിക്കാറുണ്ട്. സൂക്ഷ്മമായി പരിശോധിച്ചാല്‍ മാവോയിസ്റ്റുകളെന്ന് വ്യവഹരിക്കപ്പെടുന്നവരില്‍ മൂന്നു വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. മാവോയിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍, മാവോയിസ്റ്റ് അനുകൂല സംഘടനാ പ്രവര്‍ത്തകര്‍, മാവോയിസ്റ്റു പ്രശ്‌നത്തില്‍ ഇടപെടുന്നതിലൂടെ മാവോയിസ്റ്റ് ബന്ധം 'ആരോപിക്ക'പ്പെടുന്നവര്‍. ഇതില്‍ മാവോയിസ്റ്റുകള്‍ നമ്മുടെ ചര്‍ച്ചയുടെ ഭാഗമല്ല. കാരണം സര്‍ക്കാരുമായി യുദ്ധംപ്രഖ്യാപിച്ച ഇവര്‍ തന്ത്രപ്രധാനമായ
| ബഷീര്‍ ദ മാന്‍ |
പ്രവര്‍ത്തനമേഖലകളിലാണ് സജീവമാകാറുള്ളത്. മാവോയിസ്റ്റ് അനുകൂല സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരും വ്യത്യസ്തരല്ല. മാവോയിസവുമായി ബന്ധപ്പെട്ട ആശയപ്രചരണമാണ് ഇവരുടെ മുഖ്യ ജോലി. ഇവരെയും ഒഴിവാക്കിയാല്‍ അവശേഷിക്കുന്ന മൂന്നാമത്തെ വിഭാഗമാണ് അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നത്.
സൂക്ഷമമായി പരിശോധിച്ചാല്‍ മാവോയിസ്റ്റ്മുദ്ര ചാര്‍ത്തപ്പെടുന്നവരിലും പല തരക്കാരുണ്ട്. മാവോയിസ്റ്റ് കേസുകളിലും മറ്റും അറസ്റ്റിലാവുന്നവര്‍ക്ക് നിയമസഹായം കൊടുക്കുന്നവര്‍, മാവോയിസ്റ്റ് വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നവര്‍, മാവോയിസ്റ്റുകളോടുള്ള ഭരണകൂടഇടപെടല്‍ നിയമപരമായിരിക്കണമെന്ന് ശഠിക്കുന്നവര്‍, പൗരാവകാശപ്രവര്‍ത്തകര്‍, വിമതസ്വരമുയര്‍ത്തുന്നവര്‍, ചിലപ്പോള്‍ ഇടത് ലിബറലുകളും. പൊതുബോധവുമായി ഇടയുന്ന ഏതു പ്രതിഭാസവും മാവോയിസ്റ്റ്മുദ്രയുടെ ഭാഗമായേക്കാം. 'ബോബ് മാര്‍ലി ടി ഷര്‍്ട്ട്, കുരിശ്, കഞ്ചാവിലയുടെ ചിത്രം, അലസമായ വസ്ത്രം, തൊപ്പി, ലാപ്‌ടോപ്പ്, മൊബൈല്‍ഫോണ്‍, 'പുറത്തു'നിന്നുവന്നവര്‍... ഇവയൊക്കെ സമീപകാലത്ത് മാവോയിസ്റ്റ് ചിഹ്നസംഹിതയിലേക്ക് ചേര്‍ക്കപ്പെട്ട ബിംബങ്ങളാണ്. കഴിഞ്ഞ ദിവസം വന്ന പത്രവാര്‍ത്തയനുസരിച്ച് മുസ്ലിംസംഘടനകളും മാവോയിസ്റ്റുകളും പരസ്പരാശ്രിതരാണ്. ഈ രംഗത്തെ ഏറ്റവും പുതിയ രൂപകവും ഇതത്രെ.
![]() | |
| തുഷാര്‍ നിര്‍മല്‍ സാരഥി പോലിസ് കസ്റ്റഡിയില്‍ |
അപരവല്‍ക്കരണവും അധികാരവും
എല്ലാ സാമൂഹികനിര്‍മിതികളിലും അപരവല്‍ക്കരണം പൊതുപ്രവണതയാണ്. ദേശീയതാസങ്കല്‍പങ്ങളില്‍പോലും ഇതു പ്രവൃത്തിക്കുന്നു. അതേസമയം അപരങ്ങള്‍ ഒരു സ്ഥിരരാശിയല്ല, രാഷ്ട്രീയസാമൂഹിക ചലനങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുന്നു. ഒരേസമയം നിരവധി അപരങ്ങളുമുണ്ടാകാം. ഭരണകൂടത്തിന്റെയും അധികാരത്തിന്റെയും വ്യവഹാരങ്ങളിലും അപരങ്ങള്‍ നിതാന്ത സാന്നിദ്ധ്യമാണ്. ഇന്ത്യയുടെ വിശാലമായ ചരിത്രത്തില്‍ അധികാരം വ്യത്യസ്ത അപരങ്ങളെ ആവശ്യാനുസരണം നിര്‍മിച്ചിട്ടുണ്ട്. സ്വാതന്ത്ര്യപൂര്‍വ്വകാലത്ത് കോണ്‍ഗ്രസ് ഒരു അപരവ്യവഹാരമായിരുന്നു. എന്നാല്‍ സ്ഥലകാലങ്ങളില്‍ ഇത് ഏകതാനതയോടെ പ്രവര്‍ത്തിക്കണമെന്നില്ല. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പ്രവിശ്യാനിയമസഭകളിലെ അധികാരത്തിന്റെ ഭാഗമാകുന്നതോടെ കോണ്‍ഗ്രസിന് ചിലയിടങ്ങളിലെങ്കിലും ഇതില്‍ നിന്ന് തെന്നിമാറാനായിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം അധികാരത്തിലെത്തിയ ഇവര്‍ പിന്നീട് അപരനിര്‍മിതിയുടെ കര്‍തൃസ്ഥാനത്തെത്തിച്ചേര്‍ന്നു. സ്വാതന്ത്ര്യത്തിന്റെ തൊട്ടു മുന്‍പും ശേഷവുമുള്ള കുറേ കാലം ഈ നുകം കമ്യൂണിസ്റ്റുകളുടെ ചുമലിലായിരുന്നു. വ്യത്യസ്ത ചിന്തകള്‍ പുലര്‍ത്തുന്നവര്‍ക്ക് ഇക്കാലത്ത് ഭരണകൂടം കമ്യൂണിസ്റ്റ്മുദ്ര ചാര്‍ത്തിപ്പോന്നു. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെ വിശ്വാസിയായിരുന്ന ഒരാളെപ്പോലും അത് വെറുതെവിട്ടില്ല.
അടുത്ത ഊഴം നക്‌സലൈറ്റുകളുടേതായിരുന്നു. സ്വാതന്ത്ര്യാനന്തം വ്യാപകമായ നിരാശയും അതൃപ്തിയും സമൂഹത്തെ ഇളക്കിമറിച്ചിരുന്ന കാലത്താണ് നക്‌സലൈറ്റുകളുടെ വളര്‍ച്ച. ഈ അപരവര്‍ക്കരണപ്രക്രിയയില്‍ നക്‌സലൈറ്റുകളും അല്ലാത്തവരുമായ ആയിരങ്ങള്‍ ബലിയര്‍പ്പിക്കപ്പെട്ടു. നക്‌സലൈറ്റ് രാഷ്ട്രീയവ്യവഹാരത്തിന്റെ പിന്തുടര്‍ച്ചക്കാരാണെങ്കിലും മാവോയിസ്റ്റുകള്‍ അപരവ്യവഹാരമായിട്ട് അധികമായില്ല. എം.സി.സിയും നക്‌സല്‍ബാരിയും പോലുള്ള മാവോയിസ്റ്റ് പാര്‍ട്ടികള്‍ നേരത്തേ ഉണ്ടായിരുന്നെങ്കിലും 2004ല്‍ സിപിഐ മാവോയിസ്റ്റിന്റെ രൂപീകരണത്തോടെയാണ് ഇത് സജീവമാകുന്നത്. ഇതിന്റെ ഏറ്റവും പ്രശസ്തനായ ഇര ഒരുപക്ഷേ, ഡോ. ബിനായക്‌സെന്‍ ആയിരിക്കും.
മാവോയിസ്റ്റ് വ്യവഹാരവും കേരളവും
മാവോയിസം ഒരു അപരവ്യവപാഹമായി കേരളത്തില്‍ വേരുപിടിക്കുന്നത് അന്യസംസ്ഥാനതൊഴിലാളികളുമായി ബന്ധപ്പെട്ടാണ്. 2000 മുതല്‍ തന്നെ ആലുവ-പെരുമ്പാവൂര്‍ മേഖലയില്‍ അന്യസംസ്ഥാനതൊഴിലാളികള്‍ സജീവമായിരുന്നു. അവിടത്തെ ഇഷ്ടികക്കളങ്ങളും പ്ലൈവുഡ് ഫാക്ടികളുമായിരുന്നു ഇവരുടെ കേന്ദ്രം. ഇതേ മേഖല അതിനു മുന്‍പ് തമിഴരുടെ
![]() | |
| അന്യസംസ്ഥാന തൊഴിലാളികള്‍ |
അന്യസംസ്ഥാനതൊഴിലാളികളിലൂടെ മാവോയിസ്റ്റുകള്‍ നുഴഞ്ഞു കയറുന്നുവെന്നായിരുന്നു പ്രചരണം. ബംഗാളി സംസാരിക്കുന്ന പലരും മാവോയിസ്‌റ്റെന്ന പേരില്‍ അക്കാലത്ത് അറസ്റ്റു ചെയ്യപ്പെട്ടു. പെരുമ്പാവൂര്‍, മുവാറ്റുപുഴ മേഖലകളില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ റെയ്ഡുകള്‍ വ്യാപകമായി. കുടിയേറ്റക്കാര്‍ പോലിസ്‌സ്‌റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന പ്രാദേശികമായ നിര്‍ദ്ദേശം പോലും ഇക്കാലത്തുണ്ടായി. ഇതിനിടയില്‍ മാവോയിസ്റ്റ് നേതാവ് മല്ലരാജറെഡി അങ്കമാലിയില്‍ അറസ്റ്റിലായി. അന്യസംസ്ഥാനതൊഴിലാളികളുമായി ബന്ധപ്പെട്ട മാവോയിസ്റ്റ് അപരവ്യവഹാരങ്ങള്‍ ഇതോടെ വര്‍ധിച്ചുവെങ്കിലും താമസിയാതെ അതും ശോഷിച്ചു.
![]() |
| മാവോയിസ്റ്റ് നേതാവ് മല്ലരാജറെഡി |
അപരവല്‍ക്കരണത്തിന്റെ രാഷ്ട്രീയതന്ത്രങ്ങള്‍
അപരവല്‍ക്കരിക്കപ്പെട്ട പ്രതിഭാസം നിരവധി കൊളുത്തുകളുളള ഒരു ഹാങ്ങര്‍ പോലെയാണ്. എന്തും അതില്‍ തൂക്കിയിടാം. അതേസമയം അപരവും അപരവല്‍ക്കരിക്കപ്പെട്ട പ്രസ്ഥാനവും രണ്ടും രണ്ടാണ്. അതായത് കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയും കോണ്‍ഗ്രസ് എന്ന അപരവും ഒന്നല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയും കമ്യൂണിസ്റ്റ് അപരവും രണ്ടു പ്രതിഭാസങ്ങളാണ്. നക്‌സലൈറ്റ് മാവോയിസ്റ്റ് പ്രതിഭാസങ്ങളും വ്യത്യസ്തമല്ല. തികച്ചും സ്വതന്ത്രമായ രൂപത്തില്‍ അപരം
![]() |
| ജെയ്‌സന്‍ കൂപ്പര്‍ |
ചിഹ്നമാകുന്നതുപോലെത്തന്നെയാണ് ഇതും.
തങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്ത എന്തിനേയും ഈ ചിഹ്നാവലിയിലേക്ക് കൂട്ടിച്ചേര്‍ത്തുകൊണ്ട് അപവവ്യവഹാരം അതിന്റെ ഏറ്റവും അപകടം നിറഞ്ഞ ഇടങ്ങളിലെത്തിച്ചേരുന്നത് അടുത്ത ഘട്ടത്തിലാണ്. മാവോയിസ്റ്റു പാര്‍ട്ടിയുമായി ഇത്തരത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നവയ്ക്ക് എന്തെങ്കിലും ബന്ധം വേണമെന്ന നിര്‍ബന്ധമൊന്നുമില്ല. ഉദാഹരണം ചുംബനസമരം തന്നെ. അമ്പതില്‍ താഴെ ആളുകള്‍ മാത്രം പങ്കെടുത്ത ചുംബനസമരത്തെ മാവോയിസ്റ്റ് സമരമാക്കി പോലിസ് പരിവര്‍ത്തിക്കുകയായിരുന്നു. അതേസമയം പോലിസിനെക്കൂടാതെ ഈ അപരവല്‍ക്കരണത്തില്‍ മറ്റു ചിലരും പങ്കുവഹിക്കുകയുണ്ടായി. അപരവല്‍ക്കരണത്തിന്റെ ഭീഷണമായ മറ്റൊരു മുഖമാണ് അത്.
അപരവല്‍ക്കരണത്തിന്റെ ഇരട്ടമുഖം
അപരവല്‍ക്കരണം ഇരട്ടമുഖമുള്ള ഒരു പ്രതിഭാസമാണ്. ഒരു ഭാഗത്ത് അധികാരം അപരങ്ങളെ സൃഷ്ടിക്കുന്നു. പക്ഷേ, അത് ആ പ്രതിഭാസത്തിന്റെ വളര്‍ച്ചയില്‍ പാതി മാത്രമേ ആകുന്നുള്ളൂ. ബാക്കി പാതി പൊതുമണ്ഡലത്തിലാണ് പൂര്‍ത്തിയാകുന്നത്. ഈ പൂര്‍ത്തിയാക്കലില്‍ മാവോയിസ്റ്റ് ഇതര പ്രസ്ഥാനങ്ങളും ബുദ്ധിജീവികളും മാധ്യമങ്ങളും എന്തിന് ചിലപ്പോള്‍ മാവോയിസ്റ്റ് അനുഭാവികള്‍ പോലും പങ്കുവഹിക്കുന്നു.
ഭരണകൂടം ഒരാള്‍ക്കെതിരെ മാവോയിസ്റ്റ് മുദ്ര ചാര്‍ത്തുന്നുവെന്ന് സങ്കല്‍പിക്കുക. ഈ പ്രശ്‌നത്തെ സാമൂഹ്യപ്രവര്‍ത്തകര്‍ എങ്ങനെയായിരിക്കും സമീപിക്കുക? 'മാവോയിസ്റ്റെന്ന'് ആരോപിച്ച് ഒരാളെ പീഢിപ്പിക്കരുതെന്ന് അവര്‍ ആവശ്യപ്പെടും. ഇതുപക്ഷേ, പുതിയ ഒരു വ്യവഹാരത്തിന് രൂപം നല്‍കുന്നു. 'മാവോയിസ്റ്റായ' ഒരാളെ ഭരണഘടനാവിരുദ്ധമായി പീഢിപ്പിക്കാനുള്ള അവകാശം നല്‍കിക്കൊണ്ട് പൊതുസമൂഹം നല്‍കുന്ന ബ്ലാങ്ക്‌ചെക്കാണ് അത്. അതായത് ഒരാളുടെ ഭരണഘടനാപരമായ അവകാശധ്വംസനത്തിനെതിരെയുള്ള വിമര്‍ശനം മറ്റൊരാളോടുള്ള അനീതിയായി മാറുന്നു. മാവോയിസ്റ്റു പ്രശ്‌നവുമായി അപരവല്‍ക്കരിക്കുന്നവരില്‍ പലരും ഇവരുമായി പുലബന്ധം പോലുമില്ലാത്ത സാഹചര്യത്തില്‍ ഈ അപരവല്‍ക്കരണ പ്രക്രിയ അതിന്റെ അറ്റത്തോളമെത്തുന്നു.

| ഷഫീക്കിന്റെ പോസ്‌ററില്‍ നിന്ന് |
ഭരണഘടനയെ കാറ്റില്‍ പറത്തുന്ന ഒരു വിഭാഗത്തിന് ഭരണഘടനാപരമായ അവകാശങ്ങളുണ്ടോ എന്നും മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമല്ലേ ഇതിനൊക്കെ കാരണമെന്നുമുള്ള രണ്ടു ചോദ്യങ്ങളാണ് ഇതിനോടുള്ള പ്രതികരണമായി പലരും ഉയര്‍ത്തുക പതിവ്. ഇതില്‍ ആദ്യ ചോദ്യം ഭരണഘടനാനിഷേധമാണ്. കാരണം ഭരണകൂടത്തിന്, പൗരനു മേല്‍ അധികാരം ലഭിക്കുന്നത് ഭരണഘടനാപരമായിട്ടാണ്. ആ ഭരണഘടനയെ നിഷേധിക്കുന്നതോടെ അധികാരശക്തിയ്ക്ക് ആദ്യം നഷ്ടപ്പെടുന്നത് മറ്റൊരാളെ വിധിക്കാനുള്ള അവകാശമാണ്. മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന നിഗമനവും ഇതുപോലെത്തന്നെ. അപരവ്യവഹാരം അധികാരത്തിന്റെ ബലതന്ത്രമാണ്. പ്രവര്‍ത്തനരീതിയുമാണ്. ഇതല്ലെങ്കില്‍ മറ്റൊരു അപരത്തെ അത് ഉടന്‍ സങ്കല്‍പിച്ചെടുക്കും.
ആരോപണവ്യവസായവും ബുദ്ധിജീവികളും
ഫ്രഞ്ച് മാവോയിസ്റ്റ് അനുകൂല വാരികയായ La Cause du Peuplesâ ന്റെ പ്രസിദ്ധീകരണം 1970 ല്‍ ഭരണകൂടം തടഞ്ഞു. സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യലും മോഷണം, പിടിച്ചുപറി, കലാപം എന്നിവയ്ക്കു പ്രേരിപ്പിക്കലുമൊക്കെയായിരുന്നു ചുമത്തിയ കുറ്റം. താമസിയാതെ രണ്ട് എഡിറ്റര്‍മാര്‍ അറസ്റ്റിലാവുകയും ചെയ്തു. ഒരു പ്രതിഷേധമെന്ന നിലയില്‍ അടുത്ത ലക്കം സാര്‍ത്രാണ് എഡിറ്റ് ചെയ്തത്. അദ്ദേഹം അത് എഡിറ്റു ചെയ്യുകമാത്രമല്ല പാരീസില്‍ പരസ്യമായി വില്‍ക്കുകയും ചെയ്തു. സാര്‍ത്രിനെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്‌തെങ്കിലും ഉടന്‍ വിട്ടയച്ചു. അതേക്കുറിച്ച് ഫ്രഞ്ച് ജനറല്‍ പറഞ്ഞ ഉത്തരം പിന്നീട് ഒരു പ്രയോഗമായി മാറി. 'വോള്‍ട്ടയറെ ജയിലിലടക്കുകയില്ല' എന്നായിരുന്നു അത്. അത് ഫ്രാന്‍സില്‍, നാം കേരളത്തിലേക്ക് തിരിച്ചെത്തുക. സാറാജോസഫിനെപോലെ ഒരാള്‍ അല്ലെങ്കില്‍ മറ്റൊരു ബുദ്ധിജീവി മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ടതിന്റെ പേരില്‍ ചിലരെ ബഹിഷ്‌ക്കരിക്കുന്നത് ധാര്‍മികമായി ശരിയാണോ? മാവോയിസ്റ്റു ബന്ധം ആരോപിക്കുക എന്നത് അധികാരത്തിന്റെ ഒരു പ്രത്യയശാസ്ത്ര പ്രവര്‍ത്തനമാണെന്നാണ് നമ്മുടെ വിശകലനം തെളിയിച്ചത്. മാവോയിസവുമായി ബന്ധമില്ലാത്തവരും ഇത്തരത്തില്‍ ആരോപണവിധേയരാവാറുണ്ട്. ഇതിന്റെ പേരില്‍ ഒരാളെ ബഹിഷ്‌കരിക്കുമ്പോള്‍ അധികാരത്തിന്റെ യുക്തിയ്ക്കനുസരിച്ച് സ്വന്തം നിലപാടുകളെ
കരുപ്പിടിക്കുകയാണ് ചെയ്യുന്നത്. ഇതില്‍ മറ്റൊരു അപകടം കൂടിയുണ്ട്. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതിലൂടെ അധികാരത്തിനു സമാന്തരമായി ബുദ്ധിജീവികള്‍ സ്വയം അപരവ്യവഹാരങ്ങളുടെ സ്രഷ്ടാക്കളായി തീരുന്നു. ചുംബനസമരത്തില്‍ ബാഹ്യശക്തികളുടെ നുഴഞ്ഞു കയറ്റമുണ്ടെന്ന 'സംഘാടകരുടെ' അഭിപ്രായം അധികം താമസിയാതെ പുതിയൊരു മാവോയിസ്റ്റ് അപരവ്യവഹാരത്ത സൃഷ്ടിക്കുകയുണ്ടായി. മഹാരാജാസ് കോളജ് ഹോസ്റ്റലിലെ റെയ്ഡില്‍ പോലിസ് ചുംബനസമരത്തില്‍ പങ്കെടുത്ത മാവോയിസ്റ്റുകളെ തെരഞ്ഞത് അതുകൊണ്ടാണ്. ജെസ്ണ്‍ കൂപ്പറുടെ സുഹൃത്തുക്കളാരാണെന്നായിരുന്നു മറ്റൊരു ചോദ്യം.
അതേസമയം ഒരു പ്രത്യേക കേസില്‍, സംഭവത്തില്‍ മാവോയിസ്റ്റ് ആരോപണ'ത്തിന്റെ പേരില്‍ ഒരാളെ പുറത്താക്കൂമ്പോള്‍ അത് അപ്പാടെ വിമര്‍ശിക്കപ്പെടേ കാര്യമാണെന്നും വാദിക്കാനാവില്ല. മറിച്ച് മുന്‍വിധിയോടെ ഒരു സൈദ്ധാന്തിക നിലപാടായി ബഹിഷ്‌കരണം നടപ്പാക്കുകയോ ആഹ്വാനം നടത്തുകയോ ചെയ്യുമ്പോഴാണ് പ്രശ്‌നം. കാരണം അധികാരവിധേയത്വമല്ലാതെ മറ്റൊന്നുമല്ല അത്. ഒപ്പം സ്വാതന്ത്ര്യത്തിനുശേഷം ഒരു സവിശേഷ വിഭാഗമെന്ന നിലയില്‍ നമ്മുടെ ബുദ്ധിജീവികള്‍ എത്തിച്ചേര്‍ന്ന പരിതാപകരമായ അവസ്ഥയും അത് സൂചിപ്പിക്കുന്നു. ഇടിയന്‍പോലിസുകാരുടെ ന്യായവാദങ്ങളിലേക്ക് അവര്‍ പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു എന്നത് വേദനാജനകമാണ്. എങ്കിലും ഇവര്‍ സ്വയം തിരിച്ചറിഞ്ഞ് മുന്നോട്ട് വരേത് കാലത്തിന്റെ ആവശ്യമാണ്. അതിനവര്‍ സാര്‍ത്ര് ആവണമെന്നൊന്നുമില്ല. നമ്മെപ്പോലെ ഒരു കുരുവിയുടെ തലച്ചോറും വികാരങ്ങളുമുള്ള സാധാരണ മനുഷ്യരായാല്‍ മതി. (മാവോയിസ്റ്റ് ആരോപണത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് തേജസ് ദൈ്വവാരികയില്‍ എഴുതിയ കുറിപ്പ്്)
കരുപ്പിടിക്കുകയാണ് ചെയ്യുന്നത്. ഇതില്‍ മറ്റൊരു അപകടം കൂടിയുണ്ട്. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതിലൂടെ അധികാരത്തിനു സമാന്തരമായി ബുദ്ധിജീവികള്‍ സ്വയം അപരവ്യവഹാരങ്ങളുടെ സ്രഷ്ടാക്കളായി തീരുന്നു. ചുംബനസമരത്തില്‍ ബാഹ്യശക്തികളുടെ നുഴഞ്ഞു കയറ്റമുണ്ടെന്ന 'സംഘാടകരുടെ' അഭിപ്രായം അധികം താമസിയാതെ പുതിയൊരു മാവോയിസ്റ്റ് അപരവ്യവഹാരത്ത സൃഷ്ടിക്കുകയുണ്ടായി. മഹാരാജാസ് കോളജ് ഹോസ്റ്റലിലെ റെയ്ഡില്‍ പോലിസ് ചുംബനസമരത്തില്‍ പങ്കെടുത്ത മാവോയിസ്റ്റുകളെ തെരഞ്ഞത് അതുകൊണ്ടാണ്. ജെസ്ണ്‍ കൂപ്പറുടെ സുഹൃത്തുക്കളാരാണെന്നായിരുന്നു മറ്റൊരു ചോദ്യം. അതേസമയം ഒരു പ്രത്യേക കേസില്‍, സംഭവത്തില്‍ മാവോയിസ്റ്റ് ആരോപണ'ത്തിന്റെ പേരില്‍ ഒരാളെ പുറത്താക്കൂമ്പോള്‍ അത് അപ്പാടെ വിമര്‍ശിക്കപ്പെടേ കാര്യമാണെന്നും വാദിക്കാനാവില്ല. മറിച്ച് മുന്‍വിധിയോടെ ഒരു സൈദ്ധാന്തിക നിലപാടായി ബഹിഷ്‌കരണം നടപ്പാക്കുകയോ ആഹ്വാനം നടത്തുകയോ ചെയ്യുമ്പോഴാണ് പ്രശ്‌നം. കാരണം അധികാരവിധേയത്വമല്ലാതെ മറ്റൊന്നുമല്ല അത്. ഒപ്പം സ്വാതന്ത്ര്യത്തിനുശേഷം ഒരു സവിശേഷ വിഭാഗമെന്ന നിലയില്‍ നമ്മുടെ ബുദ്ധിജീവികള്‍ എത്തിച്ചേര്‍ന്ന പരിതാപകരമായ അവസ്ഥയും അത് സൂചിപ്പിക്കുന്നു. ഇടിയന്‍പോലിസുകാരുടെ ന്യായവാദങ്ങളിലേക്ക് അവര്‍ പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു എന്നത് വേദനാജനകമാണ്. എങ്കിലും ഇവര്‍ സ്വയം തിരിച്ചറിഞ്ഞ് മുന്നോട്ട് വരേത് കാലത്തിന്റെ ആവശ്യമാണ്. അതിനവര്‍ സാര്‍ത്ര് ആവണമെന്നൊന്നുമില്ല. നമ്മെപ്പോലെ ഒരു കുരുവിയുടെ തലച്ചോറും വികാരങ്ങളുമുള്ള സാധാരണ മനുഷ്യരായാല്‍ മതി. (മാവോയിസ്റ്റ് ആരോപണത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് തേജസ് ദൈ്വവാരികയില്‍ എഴുതിയ കുറിപ്പ്്)
Tuesday, December 23, 2014
ഭീകരരും പത്രങ്ങളും
പത്രഭാഷ സംവാദം തുടര്‍ച്ച
എന്തിനെയും സംവാദങ്ങളായി വികസിപ്പിക്കുന്നതിലാണ് കാര്യം എന്ന് സ്വയം വിശ്വസിപ്പിക്കുകയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. ചര്‍ച്ചകളില്‍ പരിഹാസങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും മാത്രം ഇടം നടല്‍കുന്ന ഒരു രീതി എന്തുകൊണ്ടോ ഫെയ്‌സ്ബുക്ക് ചര്‍്ച്ചകളില്‍ നിന്ന് ഓടി ഒളിക്കാന്‍ എന്നെപ്പോലെയുള്ള ദുര്‍ബലരായ മനുഷ്യരെ പ്രേരിപ്പിക്കുന്നു. അതുകൊണ്ടാണ് തേജസിനെക്കുറിച്ചുള്ള ഫേസ്ബുക്ക് ചര്‍ച്ചയില്‍ നിന്ന് തുടക്കത്തില്‍ ഒഴിഞ്ഞുനിന്നത്. ചര്‍ച്ച കടന്നുപോയോ എന്നു തോന്നിയപ്പോഴാണ് ഇടപെടാന്‍ ശ്രമിച്ചതും.
ആരാണ് ഭീകരന്‍. ഒരു പൊതുപ്രയോഗമെന്ന നിലയില്‍ ഭീകരന്‍, ഭീകരത എന്ന വാക്കുകള്‍ മലയാളത്തില്‍ എത്രയോ കാലമായി ഉപയോഗിക്കുന്നതാണ്. അത് പൊതു അര്‍ഥത്തില്‍ ഉപയോഗിക്കുന്നതിലും തെറ്റൊന്നുമില്ല. രാഷ്ട്രീയ അര്‍ഥത്തില്‍ ഈ വാക്ക്് പൊതുവ്യവഹാരങ്ങളിലേക്ക് കടന്നുവരും മുമ്പ് രാഷ്ട്രത്തിനെതിരെ കടന്നാക്രമണം നടത്തുന്നവരെ അനാര്‍ക്കിസ്റ്റുകള്‍ എന്നാണ് 18-19നൂറ്റാണ്ടുകളില്‍ വിളിച്ചിരുന്നത്. എങ്കിലും ഭീകരതയെന്ന രാഷ്ട്രീയപ്രയോഗത്തിന് ഫ്രഞ്ച് വിപ്ലവത്തോളം പഴക്കമുണ്ട്.
ഇതൊക്കെയാണെങ്കിലും ഭീകരന്‍ എന്ന വാക്ക് പത്രങ്ങളിലേക്ക് കടന്നുവരുന്നതിനെക്കുറിച്ചാണ് നമ്മുടെ ചര്‍ച്ച ഒതുക്കി നിര്‍ത്തുന്നത്. ഏതെങ്കിലും ഒരു വിഭാഗത്തെ നാം ഭീകരന്‍ എന്ന് പത്രത്തില്‍ വിശേഷിപ്പിക്കുന്നത് ശരിയാണോ? സത്യത്തില്‍ പത്രത്തില്‍ ഉപയോഗിക്കുക എന്ന് മാത്രം പറഞ്ഞാല്‍ ആ ചോദ്യം അവ്യക്തമായിരിക്കും. പത്രത്തില്‍ പല തരം കണ്ടന്റുകള്‍ നാം ചേര്‍ക്കാറുണ്ട്. എഡിറ്റോറിയല്‍, ഫീ്ച്ചറുകള്‍, ലേഖനങ്ങള്‍, കത്തുകള്‍, ഓപ്- എഡ് പീസുകള്‍, പരസ്യങ്ങള്‍, പുതിയ കാലത്ത് അഡ്വറ്റോറിയലുകള്‍(!). എഡിറ്റോറിയല്‍ പേജിന് നേരെ എതിരെ വരുന്ന പേജ് (ഓപ്-എഡ്) കടന്നുവരുന്നതു തന്നെ ചില് പ്രത്യേകസാഹചര്യത്തിലാണ്. എഡിറ്റോറിയല്‍ ബോര്‍ഡിന് യോജിപ്പില്ലാത്ത കാര്യങ്ങള്‍ എഴുതാനുള്ള ഒരു സ്ഥലമായി ഓപ്- എഡ് രൂപം മാറുന്നത് 1970 കളിലാണ്(ആ സംവിധാനം 20കളില്‍ ആരംഭിക്കുന്നുണ്ടെങ്കിലും). ഈ ഓരോ സ്ഥലത്തും ഉപയോഗിക്കുന്ന ഭാഷ വ്യത്യസ്തമായിരിക്കും. എഡിറ്റോറിയലുകളിലും ലേഖനങ്ങളിലും കത്തുകളിലും ഉപയോഗിക്കുന്ന വാക്കുകള്‍ പത്രഭാഷയുടെ ഗണത്തില്‍ വരില്ല. അവിടെ എഴുത്തുകാരന്‍ തനിക്ക് ഉചിതമെന്നു തോന്നുന്ന ഏതു വാക്കും ഉപയോഗിക്കുന്നു. എഡിറ്റര്‍ക്കു അത് 'ശരി'യാണെന്നു തോന്നുന്നെങ്കില്‍ അതിനയാളെ അനുവദിക്കുകയും ചെയ്യുന്നു. ഇതിലൊക്കെ പ്രധാനം വാര്‍ത്തയില്‍ ഉപയോഗിക്കുന്ന വാക്കുകളാണ്. അതിനെയാണ് നാം പത്രഭാഷ എന്ന് പറയുന്നത്. വാര്‍ത്തകളില്‍ ഉപയോഗിക്കുന്ന പദങ്ങളാണ് നമ്മുടെ സംവാദത്തിന്റെ കേന്ദ്രബിന്ദു.
ഭീകരന്‍ എന്ന വാക്ക് ഒരു രാഷ്ട്രീയ പദപ്രയോഗമാണ്. അതില്‍ ന്യൂസ് അല്ല വ്യൂസ് ആണ് ഉള്ളത്. ഈ വാക്ക് എതിരാളികള്‍ പരസ്പരം വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നു. വെള്ള ഭീകതയ്‌ക്കെതിരെ ചുവപ്പു ഭീകരത എന്ന ഒരു രാഷ്ട്രീയപ്രയോഗം തന്നെ ഒരു കാലത്ത് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ആക്രമണങ്ങളെ കമ്യൂണിസ്റ്റുകള്‍ വെള്ള ഭീകരത എന്നാണ് വിളിച്ചിരുന്നത്. ഒരാളെ കുറിക്കാന്‍ നാം ഭീകരന്‍ എന്ന വാക്ക് പത്രത്തില്‍ ഉപയോഗിക്കുകയാണെങ്കില്‍ നാം നമ്മുടെ കാഴ്ചപ്പാട് വായനക്കാരില്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. പത്രക്കാരന്‍ മൂന്നാം കക്ഷിയാണെന്നാണ് വെപ്പ്. അയാള്‍ മാറി നിന്ന് കഥ പറയേണ്ടവനാണ്. കഥയില്‍ അവന് പ്രത്യേകിച്ച് റോളൊന്നുമില്ല. പക്ഷേ, നാം പലപ്പോഴും നമ്മുടെ റോള്‍ മറക്കുകയും കഥയുടെ ഭാഗമാകുകയും ചെയ്യും. അതോടെ വാര്‍ത്തകളില്‍ ഇത്തരം വാക്കുകള്‍ ഇടം പിടിക്കുന്നു. എന്നാല്‍ ഇ്ത്തരം വാക്കുകള്‍ എഡിറ്റോറിയലുകളിലും ലേഖനങ്ങളിലും ഓപ് എഡുകളിലും ഇടം പിടിച്ചേക്കാം അത് എഴുത്തുകാരന്റെ ഔചിത്യവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. പിന്നെ ലേഖനങ്ങളും എഡിറ്റോറിയലുകളും വായനക്കാരന്‍ വായിക്കുന്നതുതന്നെ ഒരു അഭിപ്രായം എന്ന നിലയിലായിരിക്കുമല്ലോ.
ഭീകരന്‍ എന്ന വാക്ക് ഉപയോഗിക്കുന്നില്ലെങ്കില്‍ പിന്നെ എന്തുപയോഗിക്കും? അപ്പോള്‍ പത്രങ്ങള്‍ ചില പോളിസി ഡിസിഷന്‍ എടുക്കും. അതാണ് അവരുടെ ഭാഷാനയം. ഈ നയം എല്ലാ പത്രങ്ങള്‍ക്കുമുണ്ട്. തേജസിനും മാതൃഭൂമിക്കും മനോരമയ്ക്കും അതുണ്ട്. പൊതുബോധവുമായി ചേര്‍ന്നു നില്‍ക്കുന്ന പത്രങ്ങളുടെ പ്രയോഗങ്ങളോട് നമുക്ക് വലിയ വിയോജിപ്പുതോന്നില്ല. കാരണം അത് നമ്മുടെ കൂടെ അഭിപ്രായമാണല്ലോ. എന്നാല്‍ നമ്മെ ബാധിക്കുന്ന ഒരു വിഷയത്തില്‍ വരുമ്പോഴാണ് പ്രയോഗങ്ങളുടെ പ്രശ്‌നത്തെക്കുറിച്ച് നാം ജാഗരൂഗരാവുന്നത്. ജാനുവിനെയും ഗീതാനന്ദനെയും മുത്തങ്ങ സമരകാലത്ത് വയനാട്ടിലെ ചില രാഷ്ട്രീയസംഘടനകള്‍ പിടിച്ചു കൊടുത്തപ്പോള്‍ ചില പത്രങ്ങള്‍ എഴുതിയത് നാട്ടുകാര്‍ പിടിച്ചുകൊടുത്തു എന്നായിരുന്നല്ലോ. ആ പ്രത്യേകപാര്‍ട്ടിയുടെ പേര് പറയുന്നതിനേക്കാള്‍ ആ പത്രത്തിന് സൗകര്യം അക്കാര്യം മൊത്തം നാ്ട്ടുകാരുടെ അഭിപ്രായമാണെന്ന വരുത്തിത്തീര്‍ക്കുന്നതിലായിരുന്നു. പക്ഷേ, ആ പ്രത്യേക പാര്‍ട്ടിക്കാര്‍ പിടിച്ചു കൊടുത്തു എന്നായിരിക്കും ജാനുവിന്റെ വീക്ഷണം.
ഭീകരരിലേക്ക് തിരികെ വരാം. പരമാവധി വീക്ഷണങ്ങള്‍ ഒഴിവാക്കി വാര്‍ത്ത എങ്ങനെ അവതരിപ്പിക്കാം എന്നത് തേജസിനെപ്പോലെ 'പൊതുസമൂഹ'ത്തിന്റെ വീക്ഷണങ്ങളോട് കലഹിക്കുന്ന പത്രങ്ങള്‍ക്ക് ഇതൊരു കീറാമുട്ടി തന്നെയാണ്. വ്യാപകമായ തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളും ഇക്കാര്യത്തില്‍ ഉണ്ടാവാറുണ്ട്. വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയ പല ലിങ്കുകളും (വിമര്‍ശകരുടെ മാത്രമല്ല, ആ വാര്‍ത്ത ഫ്രയിം ചെയ്തവരുടെയും)ഇത്തരം തെറ്റിദ്ധാരണയുടെ ഫലമാണെന്ന് വ്യക്തമാക്കട്ടെ.
കുറച്ചു നാള്‍ മുമ്പ് എനിക്ക് ലഭിച്ച ഒരു മെയിലില്‍ നിന്ന് പത്രത്തിന്റെ ജനറല്‍ പോളിസിയെക്കുറിച്ച് ഞാന്‍ ഉദ്ധരിക്കാം: ഇന്ത്യയില്‍ സൈന്യത്തിനെതിരെയോ ജനങ്ങളെയോ ആക്രമിക്കുന്നവരെ പോരാളികള്‍ എന്നല്ല വിളിക്കുന്നത്. അവരെ ഭീകരരെന്നുമല്ല വിളിക്കുക. പകരം അവര്‍ ഏതു സംഘടനകളില്‍ പെട്ടവരാണോ ആ സംഘടനയുടെ പ്രവര്‍ത്തകരെന്നാണ് വിശേഷിപ്പിക്കുന്നത്. ഹിസ്ബുള്‍ മുജാഹിദിന്‍ പ്രവര്‍ത്തകര്‍, അഭിനവ് ഭാരത് പ്രവര്‍ത്തകര്‍, ആര്‍എസ്എസ് പ്രവര്‍ത്തകര്‍, ഹിന്ദുത്വ പ്രവര്‍ത്തകര്‍, മാവോവാദികള്‍, ഉള്‍ഫാ പ്രവര്‍ത്തകര്‍ എന്നിങ്ങനെ. ആക്രമിച്ചവര്‍ ആരാണെന്ന് വ്യക്തമല്ലെങ്കില്‍ അക്രമികളെന്നു വിശേഷിപ്പിക്കും. മിലിറ്റന്റ്‌സ്, ആയുധധാരികള്‍ എന്നും വിശേഷിപ്പിക്കും. സൈന്യവും പോലിസും ജനങ്ങളെ ആക്രമിച്ച എത്രയോ സംഭവങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴും പോലിസ് ഭീകരന്‍ എന്നല്ല പോലിസ് സംഘം, ബിഎസ്എഫ് സംഘം, സാല്‍വാജൂഡം സംഘം എന്നിങ്ങനെ വിശേഷിപ്പിക്കും. അവിടെയൊന്നും നമ്മുടെ കാഴ്ചപ്പാട് വരുന്നില്ല. പകരം വസ്തുനിഷ്ഠമായി ആ സംഭവം വിവരിക്കുകയാണ് ചെയ്യുന്നത്.
ഇനി വിദേശരാജ്യങ്ങളിലാണെങ്കിലോ അവിടെയും ജങ്ങള്‍ക്കെതിരെയും പള്ളികളിലും മറ്റും സ്‌ഫോടനം നടത്തിയാല്‍ ഭീകരരെന്നല്ല ഉപയോഗിക്കുന്നത്. പ്രവര്‍ത്തകരെന്നു തന്നെയാണ്. അധിനിവേശ സൈന്യ്ത്തിനെതിരെ (ഉദാഹരണം അമേരിക്കന്‍ അധിനിവേശസൈന്യം, ബഹുരാഷ്ട്രസൈന്യം) ആക്രമണം നടത്തുമ്പോഴാണ് പോരാളികളെന്ന് പ്രായോഗിക്കുന്നത്. അങ്ങനെയാണ് തേജസ് തുടങ്ങിയ പത്രങ്ങളില്‍ താലിബാന്‍ പോരാളികള്‍, ഹമാസ് പോരാളികള്‍ എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ വരുന്നത്. സത്യത്തില്‍ ഇവിടെ ന്യൂസിന് പകരം വീക്ഷണമാണ് മുന്നോട്ട് വെക്കുന്നതെന്ന വിമര്‍ശനം ശരിതന്നെയാണ്. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഇവിടെയും പ്രവര്‍ത്തകര്‍ എന്ന് പറയുന്നതാണ് ഭംഗി. അതേസമയം ഒരു സാഹചര്യത്തിലും ആരെയും ഭീകരരെന്നു വിശേഷിപ്പിക്കുന്നത് അതുപോലെത്തന്നെ ശരിയല്ല.
കാര്യങ്ങള്‍ വസ്തുനിഷ്ഠമായി മനസ്സിലാക്കാന്‍ ശ്രമിക്കുന്ന പത്രപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം അനുഭവിക്കുന്ന ഒരു പ്രശ്‌നം വാര്‍ത്തകള്‍ എപ്പോഴും അവര്‍ സംശയ്‌ത്തോടെയാണ് വീക്ഷിക്കുന്നതെന്നാണ്. കാരണം പല വാര്‍ത്തകളും അര്‍ധസത്യങ്ങളായിരിക്കും. അപ്പോള്‍ അവര്‍ കുറേകൂടെ നിഷ്പക്ഷമായ പദങ്ങള്‍ തിരഞ്ഞെടുക്കുന്നു.
ഒന്നു കൂടെ പറയട്ടെ ഇതൊക്കെയാണെങ്കിലും പത്രങ്ങളുടെ നിഷ്പക്ഷവാര്‍ത്തായെഴുത്ത് പലപ്പോഴും ഒരു ഞാണിന്മേല്‍ കളിയാണ്. പലപ്പോഴും അത് അപ്പുറത്തേയ്ക്ക് വഴുതി വീഴും. ചിലപ്പോള്‍ തെറ്റിദ്ധാരണയിലൂടെയും വഴുതി വീണേക്കാം. സ്വയം പുതുക്കലും സ്വയം വിമര്‍ശനത്തിലൂടെയും ഇത് പരിഹരിക്കാന്‍ ശ്രമിക്കുകയാണ് അതിനുള്ള മാര്‍ഗം. എത്ര പുതുക്കിയാലും ഇതൊക്കെ വീണ്ടും ഉയര്‍ന്നുവരും എന്നത് മറ്റൊരു കാര്യം. സ്വാതന്ത്ര്യസമരകാലത്ത് പുറത്തുവന്നിരുന്ന പല പത്രങ്ങളിലും ഈ ആശയക്കുഴപ്പം വ്യാപകമായിരുന്നു.
ഇനി ഈ ലിങ്കുകളിലേയ്ക്ക് വരിക. രണ്ടു തരത്തിലുള്ള സ്ഥലങ്ങളില്‍ നാം ഈ പ്രയോഗങ്ങള്‍ കണ്ടിരിക്കും. ഒന്ന് ലേഖനങ്ങള്‍, എഡിറ്റോറിയല്‍ തുടങ്ങിയ ഇടങ്ങളില്‍. രണ്ട്. വാര്‍ത്തകളില്‍.
ഒന്നാമത്തേത് നമ്മുടെ വിഷയമല്ല. വാര്‍ത്തകളില്‍ ഹൈന്ദവഭീകരര്‍ എന്ന് വരുന്നത് തെറ്റായ കീഴ് വഴക്കമായി ഞാന്‍ കരുതുന്നു. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇത് തേജസ് പത്രത്തിന്റെ ഔദ്യോഗിക രീതിയുമല്ല. തേജസ് ഇത്തരം ഇടങ്ങളില്‍ ഹിന്ദുത്വര്‍ എന്നാണ് പ്രയോഗിക്കുന്നത്. പക്ഷേ, ചില മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ വീക്ഷണങ്ങള്‍ വാര്‍ത്തകളിലേക്ക് അബോധപൂര്‍വം കൊണ്ടുവരാറുണ്ട്. അതിന്റെ ഫലമാണ് ഈ പ്രയോഗമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഈ പ്രയോഗം മാത്രമല്ല ഞാന്‍ ജോലി ചെയ്യുന്ന ഡെസ്‌കില്‍ പ്രത്യേകിച്ച് തുടക്കക്കാര്‍ പൊതുബോധത്തില്‍ നിന്നുകൊണ്ടോ അവര്‍ വായിച്ച വാര്‍ത്ത ഇന്റേണലൈസ് ചെയ്തുകൊണ്ടോ ഹമാസ് ഭീകരര്‍ എന്നൊക്കെ ഉപയോഗി്കാറുണ്ട്. ഏകദേശം രണ്ടു മാസം മുന്‍പ് ഇങ്ങനെയൊരു സംഭവം ഉണ്ടായി. ആ വാര്‍ത്തയില്‍ 4 തവണ ഭീകരര്‍ കടന്നുവന്നു. ഞാന്‍ വിശദമായി അന്വേഷിച്ചപ്പോള്‍ അത് എഴുതിയ പെണ്‍കുട്ടി വാര്‍ത്ത എഴുതുന്നതിനു മുന്‍പ് മാതൃഭൂമി എഴുതിയ വാര്‍്ത്തയും വായിച്ചിരുന്നു എന്ന് മനസ്സിലായത്. ആ സ്വാധീനമാണ് അവരെ വഴി തെറ്റിച്ചത്.

Subscribe to:
Posts (Atom)