ബി.പി.എല്‍. ലിസ്റ്റും സര്‍ക്കാര്‍ തട്ടിപ്പും.
പുത്തന്‍ നയസമീപനങ്ങളുടെ ഭാഗമായി ബി.പി.എല്‍. ലിസ്റ്റ് വെട്ടിച്ചുരുക്കാന്‍ കേന്ദ്രം തീരുമാനിച്ചുകഴിഞ്ഞു. കേന്ദ്ര നയത്തിന്റെ ഭാഗമായി കേരളത്തിലും പുതിയ ബി.പി.എല്‍. ലിസ്റ്റ് തയ്യാറായിട്ടുണ്ട്.
ദാരിദ്രമനുഭവിക്കുന്ന എല്ലാവരെയും ലിസ്റ്റിലുള്‍പ്പെടുത്തുന്നതിനുപകരം കുടുംബങ്ങളുടെ എണ്ണം ആദ്യമേ തീരുമാനിക്കുകയാണ് പുതിയ രീതി. അതിലൂടെ നിരവധി കുടുംബങ്ങള്‍ ഇപ്പോഴേ ബി.പി.എല്‍. ലിസ്റ്റില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു.ലിസ്റ്റിലുള്‍പ്പെട്ടവരെയാകട്ടെ ബി.പി.എല്‍.പട്ടിക എ (ശുദ്ധദരിദ്രര്‍ )എന്നും ബി.പി.എല്‍.പട്ടിക ബി.(ദരിദ്രര്‍ ) എന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു. സര്‍ക്കാര്‍ അറിയിപ്പുപ്രകാരം ശുദ്ധദരിദ്രര്‍ക്കു മാത്രമേ റേഷനടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ. പട്ടിക ബി യിലുള്ളവര്‍ക്ക് പേരില്‍ ബി.പി.എല്‍. എന്നുണ്ടെങ്കിലും പറയത്തക്ക ആനുകൂല്യങ്ങളൊന്നും തന്നെ ലഭിക്കുകയില്ല. ഏറ്റവും പ്രതിഷേധാര്‍ഹമായ കാര്യം ഇത്തരമൊരു വ്യതിയാനം ലിസ്റ്റില്‍ വരുത്തിയ വിവരം സര്‍ക്കാര്‍ തന്ത്രപൂര്‍വ്വം മറച്ചു വെക്കുന്നു എന്നതാണ്. ലിസ്റ്റ് പരിശോധനക്കെത്തിയിട്ടുള്ള പഞ്ചായത്താഫീസുകളിലെ ഉദ്യോഗസ്ഥരാകട്ടെ പട്ടിക എ, പട്ടിക ബി തരംതിരിവുകളെകുറിച്ച് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നുമില്ല.ചുരുക്കത്തില്‍ തങ്ങള്‍ ബി.പി.എല്‍. ആനുകൂല്യങ്ങളില്‍ നിന്നും പുറത്താവുകയാണെന്ന യാഥാര്‍ത്ഥ്യം ജനങ്ങളറിയുന്നില്ല(പക്ഷേ ബി ലിസ്റ്റില്‍ ഉള്ളതുകൊണ്ട് തങ്ങള്‍ ബി.പി.എല്‍ കാര്‍ഡുടമകളാണെന്ന വ്യാജ ബോധ്യം ഉണ്ടാക്കുകയും ചെയ്യുന്നു.)
മഹാനായ അച്ചുതാനന്ദന്റെയും സി.പി.എം ന്റെയും ബി.ജെ.പി.. കോണ്‍ഗ്രസ് കേന്ദ്രഭരണ എംബോക്കികളുടേയും ഒരു തമാശ.
4 comments:
ശ്രദ്ധേയമാകേണ്ട വിഷയവും പോസ്റ്റും. അല്പം കൂടി വിപുലീകരിച്ചെഴുതിയാല്‍ നന്നായിരുന്നേനെ എന്നു തോന്നി.
ബ്ലോഗില്‍ ഈ വിവരങ്ങള്‍ എത്തിച്ച താങ്കള്‍ക്ക് നന്ദി!
തുടരുക ഇത്. ആശംസകള്‍.
:(
ബൂലോഗത്തേക്ക് സ്വാഗതം ബാബു
ബ്ലോഗിംഗിനെപറ്റി എന്തെങ്കിലും കൂടുതല്‍ അറിയണമെന്നുണ്ടോ, ഒരു പോസ്റ്റ് വഴി ബൂലോഗത്തോട്
ചോദിക്കൂ, പലരും നിങ്ങടെ സഹായത്തിനെത്തും. ഇതാ ഇതു പോലെ
Happy blogging!!
ഇതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ടുണ്ട്. എങ്കിലും, അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആരും അധികം സംസാരിക്കാന്‍ തുടങ്ങിയിട്ടില്ലെന്നു മാത്രം. ബെനിഫിഷ്യറികളുടെ സംഖ്യ പരമാവധി മിനിമത്തില്‍ നിര്‍ത്തുക എന്നതാണ് പല വിദേശ ഫണ്ടിംഗ് ഏജന്‍സികളുടെയും പ്രധാന വായ്പാനിബന്ധന. എക്സ്ക്ലൂഷനിസം എന്നത്, വെറുമൊരു വാചകകസര്‍ത്ത് എന്നതിലുപരി, സര്‍ക്കാര്‍ അജണ്ടയായി മാറിത്തുടങ്ങിയിരിക്കുന്നു.
അഭിവാദ്യങ്ങളോടെ
ബാബു,
പിന്നോക്കക്കരെ പറ്റിയുള്ള ഈ പോസ്റ്റിലും BPL/APL double BPL എന്നിവരെ കുറിച്ച് വിവരിച്ചിട്ടുണ്ട്.
Post a Comment