ഋഷിരാജ് സിങ്ങിന് യാത്രാമൊഴി
ഋഷി രാജ് സിങ് കേന്ദ്ര സര്‍വീസിലേക്ക് മാറുന്നതിനുള്ള ആലോചന തുടങ്ങിയതോടെതന്നെ അദ്ദേഹത്തിന്റെ മധ്യവര്‍ഗ്ഗ അനുയായികള്‍ ദുഃഖപ്രകടനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു..വേഷം മാറി കേസന്വേഷിച്ച അദ്ദേഹത്തെക്കുറിച്ചുള്ള മിത്തീകരിക്കപ്പെട്ട നിരവധി ഓര്‍മകള്‍ പത്രമാധ്യമങ്ങള്‍ ഇതിനകം പ്രചരിപ്പിച്ചിട്ടുമുണ്ട്. ചെക്കുപോസ്റ്റിലെ അഴിമതി കണ്ടെത്താനായി ലോറി ക്ലീനറായി വാളയാറില്‍ വേഷം മാറിയെത്തിയ ഋഷി രാജ് സിങ് ഒരു പക്ഷേ, പ്രജാക്ഷേമം നേരിട്ടറിയാനായി വേഷം മാറി എത്തുമായിരുന്നു വെന്ന് വിശ്വസിക്കപ്പെടുന്ന രാജാക്കന്മാരെ കുറിച്ച് ജനങ്ങള്‍ക്കുള്ളിലുള്ള മിത്തീകരിക്കപെട്ട ഓര്‍മകളെ പുനരാനയിക്കുന്നുണ്ടായിരിക്കും. മധ്യവര്‍ഗ്ഗങ്ങളുടെ ഭരണ വര്‍ഗ്ഗ ഭാവനയെ ഇത് ആവോളം സ്ഫുരിപ്പിച്ചു.അത്തരമൊരു ബ്ലോഗും ഈ അടുത്ത് ഈ ലേഖകന്‍ കാണുകയുണ്ടായി.ഇത്തരത്തിലുളള മിത്തുകളിലൂടെ ജനങ്ങളുടെ ഭാവനയെ പിടിച്ചെടുക്കുന്ന രീതി ഒരര്‍ത്ഥത്തില്‍ പുതിയ പ്രവണതയാണെന്നു തോന്നുന്നു. ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ രീതികളും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഒരാളെ വിലയിരുത്തുമ്പോള്‍ ഈ രീതികള്‍ പുലര്‍ത്തുന്നത് രാഷ്ട്രതന്ത്രത്തിന്റെ പുത്തന്‍ രീതിശാസ്ത്രങ്ങളുടെയും സാംസ്‌ക്കാരിക സൂചകങ്ങളിലൂടെയും പഠി്‌കേണ്ടിയിരിക്കുന്നു.
1 comment:
Post a Comment