Tuesday, December 23, 2014

ഭീകരരും പത്രങ്ങളും

പത്രഭാഷ സംവാദം തുടര്‍ച്ച


എന്തിനെയും സംവാദങ്ങളായി വികസിപ്പിക്കുന്നതിലാണ് കാര്യം എന്ന് സ്വയം വിശ്വസിപ്പിക്കുകയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. ചര്‍ച്ചകളില്‍ പരിഹാസങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും മാത്രം ഇടം നടല്‍കുന്ന ഒരു രീതി എന്തുകൊണ്ടോ ഫെയ്‌സ്ബുക്ക് ചര്‍്ച്ചകളില്‍ നിന്ന് ഓടി ഒളിക്കാന്‍ എന്നെപ്പോലെയുള്ള ദുര്‍ബലരായ മനുഷ്യരെ പ്രേരിപ്പിക്കുന്നു. അതുകൊണ്ടാണ് തേജസിനെക്കുറിച്ചുള്ള ഫേസ്ബുക്ക് ചര്‍ച്ചയില്‍ നിന്ന് തുടക്കത്തില്‍ ഒഴിഞ്ഞുനിന്നത്. ചര്‍ച്ച കടന്നുപോയോ എന്നു തോന്നിയപ്പോഴാണ് ഇടപെടാന്‍ ശ്രമിച്ചതും.

ആരാണ് ഭീകരന്‍. ഒരു പൊതുപ്രയോഗമെന്ന നിലയില്‍ ഭീകരന്‍, ഭീകരത എന്ന വാക്കുകള്‍ മലയാളത്തില്‍ എത്രയോ കാലമായി ഉപയോഗിക്കുന്നതാണ്. അത് പൊതു അര്‍ഥത്തില്‍ ഉപയോഗിക്കുന്നതിലും തെറ്റൊന്നുമില്ല. രാഷ്ട്രീയ അര്‍ഥത്തില്‍ ഈ വാക്ക്് പൊതുവ്യവഹാരങ്ങളിലേക്ക് കടന്നുവരും മുമ്പ് രാഷ്ട്രത്തിനെതിരെ കടന്നാക്രമണം നടത്തുന്നവരെ അനാര്‍ക്കിസ്റ്റുകള്‍ എന്നാണ് 18-19നൂറ്റാണ്ടുകളില്‍ വിളിച്ചിരുന്നത്. എങ്കിലും ഭീകരതയെന്ന രാഷ്ട്രീയപ്രയോഗത്തിന് ഫ്രഞ്ച് വിപ്ലവത്തോളം പഴക്കമുണ്ട്.

ഇതൊക്കെയാണെങ്കിലും ഭീകരന്‍ എന്ന വാക്ക് പത്രങ്ങളിലേക്ക് കടന്നുവരുന്നതിനെക്കുറിച്ചാണ് നമ്മുടെ ചര്‍ച്ച ഒതുക്കി നിര്‍ത്തുന്നത്. ഏതെങ്കിലും ഒരു വിഭാഗത്തെ നാം ഭീകരന്‍ എന്ന് പത്രത്തില്‍ വിശേഷിപ്പിക്കുന്നത് ശരിയാണോ?  സത്യത്തില്‍ പത്രത്തില്‍ ഉപയോഗിക്കുക എന്ന് മാത്രം പറഞ്ഞാല്‍ ആ ചോദ്യം അവ്യക്തമായിരിക്കും. പത്രത്തില്‍ പല തരം കണ്ടന്റുകള്‍ നാം ചേര്‍ക്കാറുണ്ട്. എഡിറ്റോറിയല്‍, ഫീ്ച്ചറുകള്‍, ലേഖനങ്ങള്‍, കത്തുകള്‍, ഓപ്- എഡ് പീസുകള്‍, പരസ്യങ്ങള്‍, പുതിയ കാലത്ത് അഡ്വറ്റോറിയലുകള്‍(!). എഡിറ്റോറിയല്‍ പേജിന് നേരെ എതിരെ വരുന്ന പേജ് (ഓപ്-എഡ്) കടന്നുവരുന്നതു തന്നെ ചില് പ്രത്യേകസാഹചര്യത്തിലാണ്. എഡിറ്റോറിയല്‍ ബോര്‍ഡിന് യോജിപ്പില്ലാത്ത കാര്യങ്ങള്‍ എഴുതാനുള്ള ഒരു സ്ഥലമായി ഓപ്- എഡ് രൂപം മാറുന്നത് 1970 കളിലാണ്(ആ സംവിധാനം 20കളില്‍ ആരംഭിക്കുന്നുണ്ടെങ്കിലും).  ഈ ഓരോ സ്ഥലത്തും ഉപയോഗിക്കുന്ന ഭാഷ വ്യത്യസ്തമായിരിക്കും. എഡിറ്റോറിയലുകളിലും ലേഖനങ്ങളിലും കത്തുകളിലും ഉപയോഗിക്കുന്ന വാക്കുകള്‍ പത്രഭാഷയുടെ ഗണത്തില്‍ വരില്ല. അവിടെ എഴുത്തുകാരന്‍ തനിക്ക് ഉചിതമെന്നു തോന്നുന്ന ഏതു വാക്കും ഉപയോഗിക്കുന്നു. എഡിറ്റര്‍ക്കു അത് 'ശരി'യാണെന്നു തോന്നുന്നെങ്കില്‍ അതിനയാളെ അനുവദിക്കുകയും ചെയ്യുന്നു. ഇതിലൊക്കെ പ്രധാനം വാര്‍ത്തയില്‍ ഉപയോഗിക്കുന്ന വാക്കുകളാണ്. അതിനെയാണ് നാം പത്രഭാഷ എന്ന് പറയുന്നത്. വാര്‍ത്തകളില്‍ ഉപയോഗിക്കുന്ന പദങ്ങളാണ് നമ്മുടെ സംവാദത്തിന്റെ കേന്ദ്രബിന്ദു.

ഭീകരന്‍ എന്ന വാക്ക് ഒരു രാഷ്ട്രീയ പദപ്രയോഗമാണ്.  അതില്‍ ന്യൂസ് അല്ല വ്യൂസ് ആണ് ഉള്ളത്. ഈ വാക്ക് എതിരാളികള്‍ പരസ്പരം വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നു. വെള്ള ഭീകതയ്‌ക്കെതിരെ ചുവപ്പു ഭീകരത എന്ന ഒരു രാഷ്ട്രീയപ്രയോഗം തന്നെ ഒരു കാലത്ത് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ആക്രമണങ്ങളെ കമ്യൂണിസ്റ്റുകള്‍ വെള്ള ഭീകരത എന്നാണ് വിളിച്ചിരുന്നത്. ഒരാളെ കുറിക്കാന്‍ നാം ഭീകരന്‍ എന്ന വാക്ക് പത്രത്തില്‍ ഉപയോഗിക്കുകയാണെങ്കില്‍ നാം നമ്മുടെ കാഴ്ചപ്പാട് വായനക്കാരില്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. പത്രക്കാരന്‍ മൂന്നാം കക്ഷിയാണെന്നാണ് വെപ്പ്. അയാള്‍ മാറി നിന്ന് കഥ പറയേണ്ടവനാണ്. കഥയില്‍ അവന് പ്രത്യേകിച്ച് റോളൊന്നുമില്ല. പക്ഷേ, നാം പലപ്പോഴും നമ്മുടെ റോള്‍ മറക്കുകയും കഥയുടെ ഭാഗമാകുകയും ചെയ്യും. അതോടെ വാര്‍ത്തകളില്‍ ഇത്തരം വാക്കുകള്‍ ഇടം പിടിക്കുന്നു. എന്നാല്‍ ഇ്ത്തരം വാക്കുകള്‍ എഡിറ്റോറിയലുകളിലും ലേഖനങ്ങളിലും ഓപ് എഡുകളിലും ഇടം പിടിച്ചേക്കാം അത് എഴുത്തുകാരന്റെ ഔചിത്യവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. പിന്നെ ലേഖനങ്ങളും എഡിറ്റോറിയലുകളും വായനക്കാരന്‍ വായിക്കുന്നതുതന്നെ ഒരു അഭിപ്രായം എന്ന നിലയിലായിരിക്കുമല്ലോ.

ഭീകരന്‍ എന്ന വാക്ക് ഉപയോഗിക്കുന്നില്ലെങ്കില്‍ പിന്നെ എന്തുപയോഗിക്കും? അപ്പോള്‍ പത്രങ്ങള്‍ ചില പോളിസി ഡിസിഷന്‍ എടുക്കും. അതാണ് അവരുടെ ഭാഷാനയം. ഈ നയം എല്ലാ പത്രങ്ങള്‍ക്കുമുണ്ട്. തേജസിനും മാതൃഭൂമിക്കും മനോരമയ്ക്കും അതുണ്ട്. പൊതുബോധവുമായി ചേര്‍ന്നു നില്‍ക്കുന്ന പത്രങ്ങളുടെ പ്രയോഗങ്ങളോട് നമുക്ക് വലിയ വിയോജിപ്പുതോന്നില്ല. കാരണം അത് നമ്മുടെ കൂടെ അഭിപ്രായമാണല്ലോ. എന്നാല്‍ നമ്മെ ബാധിക്കുന്ന ഒരു വിഷയത്തില്‍ വരുമ്പോഴാണ് പ്രയോഗങ്ങളുടെ പ്രശ്‌നത്തെക്കുറിച്ച് നാം ജാഗരൂഗരാവുന്നത്. ജാനുവിനെയും ഗീതാനന്ദനെയും മുത്തങ്ങ സമരകാലത്ത് വയനാട്ടിലെ ചില രാഷ്ട്രീയസംഘടനകള്‍ പിടിച്ചു കൊടുത്തപ്പോള്‍ ചില പത്രങ്ങള്‍ എഴുതിയത് നാട്ടുകാര്‍ പിടിച്ചുകൊടുത്തു എന്നായിരുന്നല്ലോ. ആ പ്രത്യേകപാര്‍ട്ടിയുടെ പേര് പറയുന്നതിനേക്കാള്‍ ആ പത്രത്തിന് സൗകര്യം അക്കാര്യം മൊത്തം നാ്ട്ടുകാരുടെ അഭിപ്രായമാണെന്ന വരുത്തിത്തീര്‍ക്കുന്നതിലായിരുന്നു. പക്ഷേ, ആ പ്രത്യേക പാര്‍ട്ടിക്കാര്‍ പിടിച്ചു കൊടുത്തു എന്നായിരിക്കും ജാനുവിന്റെ വീക്ഷണം.

ഭീകരരിലേക്ക് തിരികെ വരാം. പരമാവധി വീക്ഷണങ്ങള്‍ ഒഴിവാക്കി വാര്‍ത്ത എങ്ങനെ അവതരിപ്പിക്കാം എന്നത് തേജസിനെപ്പോലെ 'പൊതുസമൂഹ'ത്തിന്റെ വീക്ഷണങ്ങളോട് കലഹിക്കുന്ന പത്രങ്ങള്‍ക്ക് ഇതൊരു കീറാമുട്ടി തന്നെയാണ്. വ്യാപകമായ തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളും ഇക്കാര്യത്തില്‍ ഉണ്ടാവാറുണ്ട്. വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയ പല ലിങ്കുകളും (വിമര്‍ശകരുടെ മാത്രമല്ല, ആ വാര്‍ത്ത ഫ്രയിം ചെയ്തവരുടെയും)ഇത്തരം തെറ്റിദ്ധാരണയുടെ ഫലമാണെന്ന് വ്യക്തമാക്കട്ടെ.

കുറച്ചു നാള്‍ മുമ്പ് എനിക്ക് ലഭിച്ച ഒരു മെയിലില്‍ നിന്ന് പത്രത്തിന്റെ ജനറല്‍ പോളിസിയെക്കുറിച്ച് ഞാന്‍ ഉദ്ധരിക്കാം: ഇന്ത്യയില്‍ സൈന്യത്തിനെതിരെയോ ജനങ്ങളെയോ ആക്രമിക്കുന്നവരെ പോരാളികള്‍ എന്നല്ല വിളിക്കുന്നത്. അവരെ ഭീകരരെന്നുമല്ല വിളിക്കുക. പകരം അവര്‍ ഏതു സംഘടനകളില്‍ പെട്ടവരാണോ ആ സംഘടനയുടെ പ്രവര്‍ത്തകരെന്നാണ് വിശേഷിപ്പിക്കുന്നത്. ഹിസ്ബുള്‍ മുജാഹിദിന്‍ പ്രവര്‍ത്തകര്‍, അഭിനവ് ഭാരത് പ്രവര്‍ത്തകര്‍, ആര്‍എസ്എസ് പ്രവര്‍ത്തകര്‍, ഹിന്ദുത്വ പ്രവര്‍ത്തകര്‍, മാവോവാദികള്‍, ഉള്‍ഫാ പ്രവര്‍ത്തകര്‍ എന്നിങ്ങനെ. ആക്രമിച്ചവര്‍ ആരാണെന്ന് വ്യക്തമല്ലെങ്കില്‍ അക്രമികളെന്നു വിശേഷിപ്പിക്കും. മിലിറ്റന്റ്‌സ്, ആയുധധാരികള്‍ എന്നും വിശേഷിപ്പിക്കും. സൈന്യവും പോലിസും ജനങ്ങളെ ആക്രമിച്ച എത്രയോ സംഭവങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴും പോലിസ് ഭീകരന്‍ എന്നല്ല പോലിസ് സംഘം, ബിഎസ്എഫ് സംഘം, സാല്‍വാജൂഡം സംഘം എന്നിങ്ങനെ വിശേഷിപ്പിക്കും. അവിടെയൊന്നും നമ്മുടെ കാഴ്ചപ്പാട് വരുന്നില്ല. പകരം വസ്തുനിഷ്ഠമായി ആ സംഭവം വിവരിക്കുകയാണ് ചെയ്യുന്നത്.

ഇനി വിദേശരാജ്യങ്ങളിലാണെങ്കിലോ അവിടെയും ജങ്ങള്‍ക്കെതിരെയും പള്ളികളിലും മറ്റും സ്‌ഫോടനം നടത്തിയാല്‍ ഭീകരരെന്നല്ല ഉപയോഗിക്കുന്നത്. പ്രവര്‍ത്തകരെന്നു തന്നെയാണ്. അധിനിവേശ സൈന്യ്ത്തിനെതിരെ (ഉദാഹരണം അമേരിക്കന്‍ അധിനിവേശസൈന്യം, ബഹുരാഷ്ട്രസൈന്യം) ആക്രമണം നടത്തുമ്പോഴാണ് പോരാളികളെന്ന് പ്രായോഗിക്കുന്നത്. അങ്ങനെയാണ് തേജസ് തുടങ്ങിയ പത്രങ്ങളില്‍ താലിബാന്‍ പോരാളികള്‍, ഹമാസ് പോരാളികള്‍ എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ വരുന്നത്. സത്യത്തില്‍ ഇവിടെ ന്യൂസിന് പകരം വീക്ഷണമാണ് മുന്നോട്ട് വെക്കുന്നതെന്ന വിമര്‍ശനം ശരിതന്നെയാണ്. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഇവിടെയും പ്രവര്‍ത്തകര്‍ എന്ന് പറയുന്നതാണ് ഭംഗി. അതേസമയം ഒരു സാഹചര്യത്തിലും ആരെയും ഭീകരരെന്നു വിശേഷിപ്പിക്കുന്നത് അതുപോലെത്തന്നെ ശരിയല്ല.
കാര്യങ്ങള്‍ വസ്തുനിഷ്ഠമായി മനസ്സിലാക്കാന്‍ ശ്രമിക്കുന്ന പത്രപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം അനുഭവിക്കുന്ന ഒരു പ്രശ്‌നം വാര്‍ത്തകള്‍ എപ്പോഴും അവര്‍ സംശയ്‌ത്തോടെയാണ് വീക്ഷിക്കുന്നതെന്നാണ്. കാരണം പല വാര്‍ത്തകളും അര്‍ധസത്യങ്ങളായിരിക്കും. അപ്പോള്‍ അവര്‍ കുറേകൂടെ നിഷ്പക്ഷമായ പദങ്ങള്‍ തിരഞ്ഞെടുക്കുന്നു.

ഒന്നു കൂടെ പറയട്ടെ ഇതൊക്കെയാണെങ്കിലും പത്രങ്ങളുടെ നിഷ്പക്ഷവാര്‍ത്തായെഴുത്ത് പലപ്പോഴും ഒരു ഞാണിന്മേല്‍ കളിയാണ്. പലപ്പോഴും അത് അപ്പുറത്തേയ്ക്ക് വഴുതി വീഴും. ചിലപ്പോള്‍ തെറ്റിദ്ധാരണയിലൂടെയും വഴുതി വീണേക്കാം. സ്വയം പുതുക്കലും സ്വയം വിമര്‍ശനത്തിലൂടെയും ഇത് പരിഹരിക്കാന്‍ ശ്രമിക്കുകയാണ് അതിനുള്ള മാര്‍ഗം. എത്ര പുതുക്കിയാലും ഇതൊക്കെ വീണ്ടും ഉയര്‍ന്നുവരും എന്നത് മറ്റൊരു കാര്യം. സ്വാതന്ത്ര്യസമരകാലത്ത് പുറത്തുവന്നിരുന്ന പല പത്രങ്ങളിലും ഈ ആശയക്കുഴപ്പം വ്യാപകമായിരുന്നു.

ഇനി ഈ ലിങ്കുകളിലേയ്ക്ക് വരിക. രണ്ടു തരത്തിലുള്ള സ്ഥലങ്ങളില്‍ നാം ഈ പ്രയോഗങ്ങള്‍ കണ്ടിരിക്കും. ഒന്ന് ലേഖനങ്ങള്‍, എഡിറ്റോറിയല്‍ തുടങ്ങിയ ഇടങ്ങളില്‍. രണ്ട്. വാര്‍ത്തകളില്‍.
ഒന്നാമത്തേത് നമ്മുടെ വിഷയമല്ല. വാര്‍ത്തകളില്‍ ഹൈന്ദവഭീകരര്‍ എന്ന് വരുന്നത് തെറ്റായ കീഴ് വഴക്കമായി ഞാന്‍ കരുതുന്നു. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇത് തേജസ് പത്രത്തിന്റെ ഔദ്യോഗിക രീതിയുമല്ല. തേജസ് ഇത്തരം ഇടങ്ങളില്‍ ഹിന്ദുത്വര്‍ എന്നാണ് പ്രയോഗിക്കുന്നത്. പക്ഷേ, ചില മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ വീക്ഷണങ്ങള്‍ വാര്‍ത്തകളിലേക്ക്  അബോധപൂര്‍വം കൊണ്ടുവരാറുണ്ട്. അതിന്റെ ഫലമാണ് ഈ പ്രയോഗമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഈ പ്രയോഗം മാത്രമല്ല ഞാന്‍ ജോലി ചെയ്യുന്ന ഡെസ്‌കില്‍ പ്രത്യേകിച്ച് തുടക്കക്കാര്‍ പൊതുബോധത്തില്‍ നിന്നുകൊണ്ടോ അവര്‍ വായിച്ച വാര്‍ത്ത ഇന്റേണലൈസ് ചെയ്തുകൊണ്ടോ ഹമാസ് ഭീകരര്‍ എന്നൊക്കെ ഉപയോഗി്കാറുണ്ട്. ഏകദേശം രണ്ടു മാസം മുന്‍പ് ഇങ്ങനെയൊരു സംഭവം ഉണ്ടായി. ആ വാര്‍ത്തയില്‍ 4 തവണ ഭീകരര്‍ കടന്നുവന്നു. ഞാന്‍ വിശദമായി അന്വേഷിച്ചപ്പോള്‍ അത് എഴുതിയ പെണ്‍കുട്ടി വാര്‍ത്ത എഴുതുന്നതിനു മുന്‍പ് മാതൃഭൂമി എഴുതിയ വാര്‍്ത്തയും വായിച്ചിരുന്നു എന്ന് മനസ്സിലായത്. ആ സ്വാധീനമാണ് അവരെ വഴി തെറ്റിച്ചത്.



പത്രപ്രവര്‍ത്തനത്തിലെ ഭാഷയെക്കുറിച്ച് ഒരു സംവാദം

സംവാദത്തിന് കാരണമായ പോസ്റ്റ്‌

 തേജസ് പത്രത്തില്‍ വന്ന ഒരു  

വാര്‍തയെച്ചൊല്ലി നടന്ന സംവാദം

 

വഴി തെറ്റുന്ന മലയാളപത്രപ്രവര്തനവും

 തേജസ്പത്രത്തിനൊരു വക്കാലതും

ഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു പോസ്റ്റാണ്മുകളില്കൊടുത്ത ചിത്രത്തോടൊപ്പമുള്ളത്‌. പെഷവാര്ദുരന്തവുമായി ബന്ധപ്പെട്ട്തേജസ്ഓണ്ലൈനില്പ്രത്യക്ഷപ്പെട്ട ഒരു വാര്ത്തയാണ്അതിന്റെ വിമര്ശകരെ പ്രകോപിച്ചിച്ചത്‌. പാകിസ്താന്താലിബാന്കാരെ ആയുധധാരികള്‍, സൈനികവേഷധാരികള്‍, എന്നൊക്കെ തേജസ്ഓണ്ലൈന്വിശേഷിപ്പിച്ചതാണ്കൂടുതല്പ്രകോപനം ഉണ്ടാക്കിയത്‌. തേജസ്പത്രത്തിന്റെ ഓണ്ലൈന്ചുമതല വഹിക്കുന്ന ഒരാളെന്ന നിലയില്ഇത്വിശദീകരിക്കേണ്ടതുണ്ടെന്ന്സുഹൃത്തുക്കള്നേരിട്ടും ഫോണിലൂടെയും ആവശ്യപ്പെടുകയുണ്ടായി. അതില്ചിലര്പ്രകോപിതരും മറ്റു ചിലര്സംശയാലുക്കളും പിന്നെയും ചിലര് നിലപാടിനോട്ചേര്ന്നു നില്ക്കുന്നവരുമായിരുന്നു. ഇത്രയുമായ സ്ഥിതിയ്ക്ക്അത്വിശദീകരിക്കേണ്ടത്എന്റെ ധാര്മികമായ ഉത്തരവാദിത്തമായി മാറിക്കഴിഞ്ഞു. അതിനുള്ള ശ്രമമാണ്താഴെ.

വാര്ത്ത ഷെയര്ചെയ്തവരും വെറുതെ വായിച്ചു വിട്ടവരും ശ്രദ്ധിക്കാതിരുന്ന ഒരു കാര്യത്തിലേക്ക്ഞാന്വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കട്ടേ. വാര്ത്ത ശ്രദ്ധിച്ചു വായിച്ചാല്ഒരു കാര്യം വ്യക്തമാകും. വാര്ത്ത അപ്ലോഡ്ചെയ്തിരിക്കുന്നത്‌ 16 ാം തിയതി 2 മണി കഴിഞ്ഞ്‌ 7 മിനിട്ടുള്ളപ്പോഴാണ്‌. ഷെയര്ചെയ്യപ്പെട്ട ചിത്രത്തില്അത്വ്യക്തമായി കാണാം.

പെഷവാറില്ആക്രമണം നടക്കുന്നത്പത്തരയ്ക്കു ശേഷമാണ്‌. വാര്ത്ത വ്യാപകമായി പുറത്തെത്തുന്നതാകട്ടെ ഉച്ചയ്ക്കു ശേഷവും. അതുവരെയും അവിടവിടെ ചില പരാമര്ശങ്ങള്കണ്ടിരുന്നെങ്കിലും സാധാരണ ബോംബ്സ്ഫോടനം പോലെയാണ്പല പത്രങ്ങളും അത്കൈകാര്യം ചെയ്തത്‌. സ്കൂളിലാണെന്ന്പലരുടെയും വാര്ത്തയ്ക്കുള്ളിലുണ്ടായിരുന്നെങ്കിലും വ്യൂ അത്ര ശ്രദ്ധനേടിയിരുന്നില്ല. മലയാളത്തിലെത്തെന്നെ പ്രധാന പത്രങ്ങള്അവരുടെ ഓണ്ലൈനില് ആസ്പക്റ്റ്ഹൈലൈറ്റ്ചെയ്തിരുന്നില്ലെന്ന് സമയത്ത്വാര്ത്ത വായിച്ചിരിക്കാനിടയുള്ളവര്കണ്ടിരിക്കും. ( ഇത്തേജസ്ചെയ്തതിന്ന്യായീകരണമായി പറയുന്നതല്ല. ഇതൊരു വാദമുഖവുമല്ല)

പതിനൊന്നു മണിക്കു ശേഷം വാര്ത്ത സജീവമായതോടെ ഞങ്ങളും വാര്ത്ത ശ്രദ്ധിക്കാന്തുടങ്ങി. ആക്രമണം നടക്കുന്നത്സ്കൂളിലും മരിച്ചവരില്കുട്ടികളുമുണ്ട്എന്നതായിരുന്നു വാര്ത്ത. പല ഓണ്ലൈന്പത്രങ്ങളും പ്രിന്റ്പത്രങ്ങളും (ഇംഗ്ലീഷ്‌) അവരുടെ സൈറ്റില്മിലിറ്റന്റ്‌, ഗണ്മെന്തുടങ്ങിയവര്ആക്രമണം നടത്തി എന്നാണ്വിശേഷിപ്പിച്ചു കണ്ടത്‌. അതേ ആങ്കിളില്തന്നെയാണ്ഞങ്ങളും വാര്ത്തയെ വിലയിരുത്തിയത്‌. ഇതിനു പിന്നില്ആരാണെന്ന കാര്യത്തില്വ്യക്തതയില്ലായിരുന്നു. പാകിസ്താന്സര്ക്കാരിന്റെ വിലയിരുത്തലും കണ്ടില്ല. അതിനിടയിലാണ്താലിബാന്ഏറ്റെടുത്തുന്നുവെന്ന വാര്ത്ത പുറത്തു വന്നത്‌. ആദ്യം അത്ചില സൈറ്റുകളില്സൂചനയായാണ്കണ്ടത്‌. എത്രമാത്രം വിശ്വസിക്കാമെന്നതിനെക്കുറിച്ച്ഉറപ്പും ഉണ്ടായിരുന്നില്ല.

ഇതായിരുന്നു ഞങ്ങള്വാര്ത്ത എഴുതുന്ന പന്ത്രണ്ടിനും ഒന്നരക്കുമിടയിലുള്ള അവസ്ഥ.
ഞങ്ങളുടെ വാര്ത്തയുടെ ലോജിക്ഇങ്ങനെയായിരുന്നു. സ്കൂളില്ആക്രമണം നടത്തി. നടത്തിയത്ആരായിരുന്നു? ആയുധധാരികളായ ഒരു സംഘം. ആളുകളെ ബന്ദികളാക്കിയിട്ടുണ്ട്‌. സൈനിക വേഷം ധരിച്ചവായിരുന്നു. സൈനികരല്ല. ആയിരുന്നെങ്കില്സൈന്യം വളയേണ്ടല്ലോ. ഏറ്റവും അവസാനം ലഭിച്ച സൂചന പാക്താലിബാന്ഏറ്റെടുത്തു എന്നതായിരുന്നു. അവരുടെ വീഡിയോയോ സ്റ്റേറ്റ്മെന്റോ പത്രങ്ങള്ഉദ്ധരിച്ചു കണ്ടില്ല. എങ്കിലും അതൊരു വാര്ത്തയാണ്‌. അക്കാര്യം വാര്ത്തയില്സൂചിപ്പേക്കണ്ടതുണ്ട്‌. താലിബന്ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു എന്ന്റിപോര്ട്ട്ഉണ്ട്എന്ന അവസാന വാചകം അങ്ങനെയാണ്വാര്ത്തയില്ഇടം പിടിക്കുന്നത്‌. ഇക്കാര്യമെല്ലാം ഞങ്ങളുടെ വാര്ത്തയില്ഉണ്ട്‌.
ഇനി വിമര്ശകരുടെ വാദങ്ങള്ശ്രദ്ധിക്കുക:

1. താലിബാന്റെ പേര്വാര്ത്തയില്ഹൈലൈറ്റ്ചെയ്തില്ല.
2. ഭീകരവാദികള്‍(തീവ്രവാദി) എന്ന്ഉപയോഗിച്ചില്ല

1. മലയാളത്തിലെ തെറ്റായ പത്രപ്രവര്ത്തനശൈലിയുടെ മികച്ച ഉദാഹരണമാണ് വിമര്ശനം. ഒരു വാര്ത്ത പുറത്തുവരുമ്പോള്തന്നെ അതില്തീരുമാനമെടുക്കേണ്ടത്പത്രപ്രവര്ത്തകരും പത്രങ്ങളുമാണെന്ന ഒരു ബോധം എങ്ങനെയോ മലയാളികളില്വന്നു ചേര്ന്നിട്ടുണ്ട്‌. ഉത്തരവാദികള്ആരാണെന്ന്അവര്ആദ്യമേ തീരുമാനിക്കും. അതിന്പ്രത്യേകിച്ച്തെളിവുകളൊന്നും വേണ്ടെന്ന്അവര്കരുതുന്നു. ഇനി അക്കാര്യം പോലിസാണ്പറഞ്ഞതെങ്കില്അത്പോലിസ്പറഞ്ഞു എന്നല്ല മലയാളത്തിലെ പത്രങ്ങള്എഴുതുക, സത്യം അതാണെന്ന മട്ടിലാണ്എഴുത്ത്‌. മലയാളപത്രങ്ങള് ശീലം ദീര്ഘകാലം പിന്തുടര്ന്നതിനാലായിരിക്കാം വായനക്കാരും രീതി പ്രതീക്ഷിക്കുന്നത്‌.

പത്രപ്രവര്ത്തനത്തിന്റെ ഏറ്റവും മികച്ച ശൈലി ഉപയോഗിച്ച്എഴുതിയിരിക്കുന്ന വാര്ത്തയാണ്ഇത്‌ (thejas). വാര്ത്ത എഴുതിയത്ഞാനായിരുന്നില്ല. എന്നോടൊപ്പം ജോലി ചെയ്യുന്ന മറ്റൊരു സബ്എഡിറ്ററാണ്‌. മലയാളത്തിലെ രണ്ടോ മൂന്നോ പത്രങ്ങളില്ജോലി ചെയ്ത്പരിചയമുളള അദ്ദേഹം എഴുതിയ വാര്ത്ത പിന്നീട്ഒന്നുകൂടെ എടുത്തു വായിച്ചപ്പോള്അദ്ദേഹത്തിന്റെ ഒബ്ജക്റ്റീവിറ്റിയില്എനിക്ക്ആദരവു തോന്നി എന്ന്ഞാന്തുറന്നു പറയട്ടെ.

2. ഭീകരവാദികള്എന്ന പദം ഉപയോഗിച്ചില്ല എന്ന വിമര്ശനം ലളിതമായ ഒരു കാര്യമാണ്‌. ഭീകരവാദികള്എന്ന പദം തേജസ്ആരെക്കുറിച്ച്പറയാനും ഉപയോഗിക്കാറില്ല. അത്തേജസിന്റെ മാത്രം ശൈലിയൊന്നുമല്ല. റോയിട്ടേഴ്സിന്റെ പോളിസി ഇതത്രെ:
''Reuters has a strict policy toward upholding journalistic objectivity.[citation needed] This policy has caused comment on the possible insensitivity of its non-use of the word terrorist in reports, including the 11 September attacks. Reuters has been careful to use the word terrorist only in quotes, whether quotations or scare quotes. Reuters global news editor Stephen Jukes wrote, "We all know that one man's terrorist is another man's freedom fighter, and that Reuters upholds the principle that we do not use the word terrorist."( http://en.wikipedia.org/wiki/Reuters)

വസ്തുനിഷ്ഠമായ ഭാഷാനയം എല്ലാ പത്രങ്ങള്ക്കും ഉണ്ടാവണം. നിര്ഭാഗ്യവശാല്നമ്മുടെ സെക്കുലര്പത്രങ്ങള്ക്കാണ് നയത്തില്ഏറ്റവും വിള്ളലുള്ളത്‌. നയം ഉപയോഗിക്കേണ്ടതില്ലെന്ന്അവര്വായനക്കാരെ പഠിപ്പിച്ചു കഴിഞ്ഞിരിക്കുന്നു.

ഇനി തേജസ്വാര്ത്തയിലേക്കു വന്നാല്‍, ആക്രമണം നടത്തിയത്താലിബാനാണെന്നു നേരത്തേ തന്നെ വാര്ത്ത വന്നാല്എന്തായിരിക്കും ചെയ്യുക?
ഇതില്ഒരു വ്യത്യാസമേ ഉണ്ടാകൂ. ആയുധധാരികള്ക്കു പകരം ആയുധധാരികളായ താലിബന്കാര്എന്ന്ചേര്ക്കും. എന്തു സാഹചര്യത്തിലാണെങ്കിലും താലിബാന്ഭീകരര്എന്ന എഴുതുകയില്ലെന്ന്തുറന്നു പറയട്ടെ.

പത്രത്തിലും വ്യത്യസ്തമായിരുന്നില്ല റിപോര്ട്ടിങ്‌. ഇതേ ശൈലി പിന്തുടരുകയായിരുന്നു അവരും. എങ്കിലും അതേക്കുറിച്ചുള്ള വിശദീകരണം എന്റെ പിരിധിയ്ക്ക്പുറത്താണ്‌.
യഥാര്ഥത്തില്താലിബാന്എന്താണ്‌? പാക്താലിബാനും അഫ്ഘാന്താലിബാനും വ്യത്യസ്തമാണോ? ഐസിസ്എന്താണ്എന്നതൊക്കെ തികച്ചും പ്രസക്തമാണെങ്കിലും തല്ക്കാലം ഞാന്അതിലേക്ക്കടക്കുന്നില്ല.


 അതിന് നൗഫല്‍ എന്ന ഫേസ്ബുക്ക് ഫ്രണ്ട് നല്‍കിയ മറുപടി
സംവാദത്തിന് തെളിവായി നൗഫല്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ

Noufal Edappal 
തെറ്റ് പറ്റിയാഅത് സമ്മതിക്കുക എന്ന മാന്യതയൊന്നും സുഡാപ്പിയിനിന്നും പ്രതീക്ഷിക്കുനില്ല ,കാരണം മുസ്ലിം തീവ്രവാദികളായ തങ്ങളുടെ സഹോദരങ്ങളെ "പോരാളികൾ" എന്നെ വിളിക്കാവൂ എന്നതവരുടെ കേന്ദ്ര കമ്മിറ്റി തീരുമാനമാണ് ,പത്രത്തിന്റെ പോളിസിയാണ്. എഡിറ്റിംഗിവന്ന അബദ്ടമല്ല .
സംഘി തീവ്രവാദികളെ തരംപോലെ ഹിന്ദു ഭീകരർ / കാവി ഭീകരഎന്ന് വിളിക്കാമെന്നും.
തേജസ്സിനെ ഉപ്പും ചോറും തിന്നുന്ന ബാബുരാജ് ഭഗവത് എന്ന എഡിറ്റക്ക് പത്രത്തിന്റെ പോളിസി അനുസരിച്ചേ പറ്റൂ , പാക്കിസ്ഥാനിലെ നൂറു കുട്ടികളുടെ ജീവനേക്കാവലുത് അയാക്കെപ്പോഴും സ്വന്തം കുടുംബത്തിന്റെ കഞ്ഞിയാവുന്നത് സ്വാഭാവികം .ഇത്രമാത്രം

വിവാദമുണ്ടായിട്ടും ഉടനടി പ്രതികരിക്കാതെ പശുവും ചത്തു മോരിലെ പുളിയും പോയി ഒരാഴ്ചക്ക് ശേഷം സമയമെടുത്ത് സുഡാപ്പി ബുജികഎഴുതിക്കൊടുത്ത ഒരു താത്വികവുമായി വന്നിരിക്കുന്നു .
സമയത്തിന്റെ കാര്യത്തിവേറൊരു പുകമറ സൃഷ്ടിക്കാശ്രമിക്കുന്നുണ്ട് , 100 കുട്ടികകൊല്ലപെട്ടുവെന്ന് അതേസമയം തേജസ്സ്റിപ്പോട്ടിതന്നെ പറയുന്നുണ്ട് , 300 ലധികം വിദ്യാത്ഥികഅന്ന് ഹാജരുണ്ടായിരുന്ന സ്കൂളിഎട്ടോളം അജ്മകസബുമാകയറിയാഅവമരിച്ചെന്ന് കരുതി ജീവനോടെ ഇട്ടേച്ച് പൊവുന്നവരൊഴിച്ച് ബാക്കിയാരും ജീവനോടെ കാണില്ലെന്ന് സാമാന്യ ബുദ്ധിയുള്ളവക്കൊക്കെയറിയാം; എന്നിട്ടാണ് ക്രൂരമായ ഉളുപ്പില്ലാത്ത ന്യായീകരണം .

""""""ഭീകരവാദികള്എന്ന പദം ഉപയോഗിച്ചില്ല എന്ന വിമര്ശനം ലളിതമായ ഒരു കാര്യമാണ്‌.ഭീകരവാദികള്എന്ന പദം തേജസ്ആരെക്കുറിച്ച്പറയാനും ഉപയോഗിക്കാറില്ല.അത്തേജസിന്റെ മാത്രം ശൈലിയൊന്നുമല്ല.റോയിട്ടേഴ്സിന്റെ പോളിസി ഇതത്രെ"""""-thejus


 അതിന് നല്‍കിയ മറുപടി
Baburaj Bhagavathy

പ്രിയ നൗഫല്‍, താങ്കള്കുപിതനാണ്. താങ്കളുടെ ചോദ്യത്തില്നിന്ന് ഒഴിഞ്ഞു മാറാനാണ് ആദ്യം തോന്നിയത്. പക്ഷേ, താങ്കള്ശക്തനായ ഒരു എതിരാളിയായതിനാലും എന്റെ പേര് ഉളുപ്പില്ലാത്ത മനുഷ്യരുടെ കൂട്ടത്തില്പെടുത്തിക്കഴിഞ്ഞ നിലയ്ക്കും നേരിടാതെ നിവൃത്തിയില്ല. എന്നെക്കുറിച്ചുള്ള വ്യക്തിപരമായ പരാമര്ശങ്ങളെ വ്യക്തിപരമായി കാണാതെ സംവാദമായി വികസിപ്പിക്കാനാണ് എനിക്കിഷ്ടം. അതും തേജസിന്റെ വെബ്ഡെസ്ക് ഇന്ചാര്ജ് എന്ന നിലയിലല്ല. ബാബുരാജ് എന്ന വ്യക്തി എന്ന നിലയില്‍.
താങ്കളുടെ ചോദ്യത്തില്രണ്ട് വശങ്ങളാണുള്ളത്. അതില്ഒന്ന് ഭീകരത/ഭീകരര്എന്ന പ്രയോഗവും പത്രപ്രവര്ത്തനവും തമ്മിലുള്ള ബന്ധമാണ്. മറ്റൊന്ന് എന്നെ വ്യക്തിപരമായി കുരുക്കുന്ന ചില കാര്യങ്ങളാണ്. ഭീകരതയെക്കുറിച്ച് നടത്തുന്ന ചര്ച്ച കുറച്ചു കൂടെ വിപുലമായി നടത്തേണ്ടതായതിനാല്ഞാ്്ന്അതിലേക്ക് തല്ക്കാലം കടക്കുന്നില്ല.
താങ്കള്പറയുന്നു : //തേജസ്സിനെ ഉപ്പും ചോറും തിന്നുന്ന ബാബുരാജ് ഭഗവതി എന്ന എഡിറ്റര്ക്ക് പത്രത്തിന്റെ പോളിസി അനുസരിച്ചേ പറ്റൂ//--ഇതൊരു സത്യമാണ്. പത്രപ്രവര്ത്തകര്തുറന്നു പറയാത്ത സത്യം. ലോകത്തില്എല്ലാ പത്രങ്ങള്ക്കും എഡിറ്റോറിയല്പോളിസിയുണ്ട്. പോളിസിക്കനുസരിച്ചാണ് അവര്എഴുതുന്നത്. അര്ഥത്തില്എല്ലാ പത്രപ്രവര്ത്തകരേയും പോലെ ഞാനും ഒരു കൂലിയെഴുത്തുകാരനാണ്. പത്രത്തിന്റെ എല്ലാ നയങ്ങളും എന്റെ നയങ്ങളാവണമെന്നില്ല. പക്ഷേ, പത്രത്തിന്റെ നയത്തിനു വിരുദ്ധമായി ഒരു നയവും അനുവര്ത്തിക്കാന്പത്രപ്രവര്ത്തകര്ക്ക് അവകാശമില്ല. ഇങ്ങനെയല്ലാത്ത ഒരു പത്രവുമില്ല. ഉണ്ടെന്നുള്ളത് നാട്യം മാത്രം.
ഇനി എന്റെ കാര്യത്തിലേക്ക് വന്നാല്തേജസിന്റെ 90 ശതമാനം നയങ്ങളോടും എനിക്ക് യോജിപ്പാണ്.(ശതമാനക്കണക്ക് മാവോയുടെ രീതിയാണ്). അതിനര്ഥം 10 ശതമാനം നയങ്ങളെങ്കിലും അങ്ങനെയല്ലാതെയുണ്ട് എന്നു തന്നെയാണ്. (താങ്കള്ചേര്ത്ത ചില ലിങ്കുകളെക്കുറിച്ചല്ല പറഞ്ഞുവരുന്നത്). ഒരു കാര്യം താങ്കളുടെ ശ്രദ്ധയില്ഞാന്പെടുത്തട്ടെ. ചോദ്യം നാം ചില പത്രങ്ങളിലെ പത്രപ്രവര്ത്തകരോട് മാത്രമേ ചോദിക്കാറുള്ളൂ. മറ്റുള്ളവരോട് ഒരിക്കലുമില്ല. അവര്ക്കും ഇതൊക്കെ ബാധകമാണെങ്കിലും.
//സമയത്തിന്റെ കാര്യത്തില്വേറൊരു പുകമറ സൃഷ്ടിക്കാന്ശ്രമിക്കുന്നുണ്ട് , .....എട്ടോളം അജ്മല്കസബുമാര്കയറിയാല്അവര്മരിച്ചെന്ന് കരുതി ജീവനോടെ ഇട്ടേച്ച് പൊവുന്നവരൊഴിച്ച് ബാക്കിയാരും ജീവനോടെ കാണില്ലെന്ന്// ---ഇതില്ഒരു പുകമറയുമില്ല. 8ഓളം 'ഭീകരര്‍' കയറിയാല്മരിക്കാനിടയുള്ളവരുടെ എണ്ണം നോക്കിയല്ല ആക്രമണം നടത്തിയവര്ക്കുള്ള വിശേഷണം തിരഞ്ഞെടുക്കുന്നത്. അതിന് തീര്ച്ചയായും ജേര്ണലിസ്റ്റിക്കായ മാനദണ്ഡങ്ങള്‍(!) ഉണ്ട്.
//സംഘി തീവ്രവാദികളെ തരംപോലെ ഹിന്ദു ഭീകരര്‍ / കാവി ഭീകരര്എന്ന് വിളിക്കാമെന്നും// തീര്ച്ചയായും ഇതൊരു ചോദ്യമാണ്. മറുപടി അര്ഹിക്കുന്നതുമാണ്.

//പോയി ഒരാഴ്ചക്ക് ശേഷം സമയമെടുത്ത് സുഡാപ്പി ബുജികള്എഴുതിക്കൊടുത്ത ഒരു താത്വികവുമായി വന്നിരിക്കുന്നു // ഞാനൊരു മണ്ടനാണെന്ന് നിങ്ങളും അല്ലെന്ന് ഞാനും!! അതു വേണ്ട. പക്ഷേ, താങ്കള്പറഞ്ഞതില്കാര്യമുണ്ട്്. വിശദീകരണം ഞാനാണ് നല്കിയതെങ്കിലും പോളിസി വികസിപ്പിച്ചെടുക്കുന്നതില്‍ 'സുഡാപി'കള്ക്ക് പങ്കുണ്ട്. അര്ഥത്തില്്അവര്എഴുതിത്തന്നത് ഞാന്എഴുതി എന്നു പറഞ്ഞാല്താത്വികമായി ശരിതന്നെ.

അടുത്തതായി എഡിറ്റോറിയലും വാര്ത്തയെഴുത്തും തമ്മിലുള്ള ബന്ധവും നൗഫല്പരിഗണിക്കണമെന്നു തോന്നുന്നു. എഡിറ്റോറിയലും വാര്ത്തയും രണ്ടും രണ്ടാണ്. ലേഖനവും വാര്ത്തയും അതുപോലെത്തന്നെ വ്യത്യസ്തമാണ്. പത്രത്തിന്റെ പോളിസിയുമായി യോജിപ്പില്ലാത്തവര്പോലും അങ്ങനെയാണ് പല പത്രങ്ങളിലും ജോലി ചെയ്യുന്നത്. സത്യത്തില്പത്രത്തിന്റെ പോളിസി അവരുടെ വാര്ത്താശൈലിയിലല്ല പ്രതിഫലിക്കുന്നത്. പലപ്പോഴും അത് അവര്തിരഞ്ഞെടുക്കുന്ന വാര്ത്തയേത് ഒഴിവാക്കുന്നതേത് എന്നതിന്റെ അടിസ്ഥാനത്തിലാണ്. എഴുത്തുകാരുടെ ശൈലി വാര്ത്തയിലുണ്ടാവരുത് എന്നാണ് പ്രത്രപ്രവര്ത്തനത്തിന്റെ നിയമം. പക്ഷേ, അത് എഡിറ്റോറിയലിലുണ്ടാകാം. ലേഖനങ്ങളിലുണ്ടാകാം. ഫീച്ചറുകളിലുണ്ടാവാം.
ഇതിന്റെ അടിസ്ഥാനത്തിലാണ് നാം ചര്ച്ച ചെയ്യുന്ന വാര്ത്ത ഒബ്ജക്റ്റീവ് ആയി എഴുതിയതാണ് എന്ന് ഞാന്പറഞ്ഞത്. പക്ഷേ, വാര്ത്തകളില്‍(അത് ഞാന്ഉറപ്പിച്ചു പറയട്ടെ വാര്ത്തകളില്‍) ഭീകരര്എന്ന പ്രയോഗത്തെക്കുറിച്ചുള്ള ചര്ച്ച, ഭീകരതയെന്ന പ്രയോഗവും പത്രപ്രവര്ത്തനവും എന്ന ചര്ച്ച നടത്താതെ പൂര്ണമാവില്ല. അതിലേക്ക് ഞാന്തീര്ച്ചയായും വരും. ഇനി താങ്കള്ക്ഷണിച്ചില്ലെങ്കിലും.

                                                                                                                                                (തുടരും...)