Sunday, May 18, 2008

ക്യാമറയും തോക്കും


സഹായം. ജി.ഉഷാകുമാരി
ഷൂട്ടു ചെയ്യാന്‍ മനുഷ്യന്‍ രണ്ടു ഉപകരണങ്ങളാണ്‌ ഉപയോഗിക്കുന്നത്‌.തോക്കും ക്യാമറയും. രണ്ടും മനുഷ്യന്റെ ജീവിതത്തില്‍ ഇടപെടുന്നു.ഉപകരണമെന്ന നിലയിലും ആയുധമെന്ന നിലയിലും.
'ബഹുമാന്യ'സന്യാസിവര്യനായ അമൃതചൈതന്യ സ്വാമികള്‍ തന്റെ കിടപ്പറയില്‍ വിവിധപോസുകളില്‍ ക്യാമറ ഉപയോഗിക്കുമ്പോള്‍ അത്‌ ഒരു ഉദ്ധരിച്ച പുരുഷലിംഗമായാണ്‌ പ്രവര്‍ത്തിച്ചത്‌.ഒരു സ്ത്രീശരീരത്തെ അത്‌ മുള്ളിലെന്നവണ്ണം കോര്‍ത്തെടുക്കുന്നു..അമൃതചൈതന്യയുടെ കൈയില്‍ ക്യാമറ തോക്കിനെപ്പോലെ പെരുമാറുന്നു.അത്‌ ജനങ്ങള്‍ക്കെതിരെയാണ്‌ ചൂണ്ടിയിരിക്കുന്നത്‌.ഒരു പുരുഷാധിപത്യ സമൂഹത്തില്‍ എല്ലാ ആണുങ്ങളും ശരീരത്തില്‍ ഒരു മൂര്‍ച്ച (ആയുധം)ഒളിപ്പിച്ചുവെച്ചിരിക്കുന്നു.
ധികാരവും അശ്ലീലവും തമ്മിലുള്ള രതി ഒ.വി.വിജയന്‍ ധര്‍മ്മപുരാണത്തില്‍ മുണ്ടിനിടയിലൂടെ തലപൊക്കുന്ന ഒരു ലിംഗത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്‌.മുകുന്ദന്റെ വിഖ്യാത നോവലായ 'ഒരു ദളിത്‌ യുവതിയുടെ കദന കഥ' യില്‍ നാടകത്തിന്റെ ഇരുട്ടിലുള്ള ചിത്രീകരണത്തെ അട്ടിമറിച്ച്‌ സ്തീ നഗ്നതയിലേക്ക്‌ ആസൂത്രിതമായ ഒരു കൂട്ടബലാല്‍സംഗത്തിന്റെ ഇഫെക്ടോടെ ഒരു നിമിഷനേരം കൊണ്ടെങ്കിലും കടന്നുകയറുന്നത്‌ ഒരുമിച്ച്‌ കണ്മിഴിക്കുന്ന നൂറുകണക്കിന്‌ ക്യാമറകളാണല്ലോ. ക്യാമറ തന്നെയാണ്‌ മുകുന്ദന്റെ തന്നെ 'ഫോട്ടോ' എന്ന കഥയില്‍ ഫോട്ടോ എടുക്കാനെത്തുന്ന രണ്ട്‌ പിഞ്ചു കുട്ടികളുടെ നഗ്നതമുതലാക്കുന്നത്‌!
ലുവയിലെ പോലീസ്‌ സ്റ്റേഷനില്‍ തോക്കുമായി ആത്മഹത്യാ നാടകം കളിച്ച ഭദ്രാനന്ദ സ്വാമികള്‍ ആ തോക്ക്‌ ഒടുക്കം തന്റെ ശരീരത്തില്‍നിന്ന് പിന്‍ വലിക്കുകയും ജനങ്ങള്‍ക്കെതിരെ ഉപയോഗിക്കുകയും ചെയ്തു.രണ്ടു തവണ നടത്തിയ വെടിവെപ്പില്‍ മാധ്യമം പത്രത്തിന്റെ ലേഖകന്‌ പരിക്കേല്‍ക്കുകയും ചെയ്തു. അപ്പോള്‍ തോക്ക്‌ അധികാരത്തിന്റെ കേന്ദ്രത്തില്‍ നിന്ന് പുറത്തേക്കായിരുന്നു.പുറത്തേക്ക്‌ ചൂണ്ടിയ തോക്ക്‌ അധികാരികളെ വിളറിപിടിപ്പിച്ചില്ല. അതുകൊണ്ട്‌ സി.ഐ. അടക്കമുള്ള പോലീസുകാര്‍ക്ക്‌ തോക്കിനോട്‌ കലഹിക്കേണ്ടതുണ്ടെന്നും തോന്നിയില്ല.എല്ലാ പോലീസ്‌ ക്യാമ്പുകളിലുംജനങ്ങള്‍ക്കുനേരെചൂണ്ടിനില്‍ക്കുന്നപീരങ്കികള്‍കണ്ടുശീലിച്ചപോലീസിന്‌മറിച്ചുതോന്നാനുംഇടയില്ലായിരുന്നു.
ന്നാല്‍ തങ്ങളെ ചോദ്യം ചെയ്യുന്ന ഒരു ആയുധം പോലെ ശരീരം തുളച്ചു കയറിയേക്കാവുന്ന മാധ്യമപ്രവര്‍ത്തകന്റെ ക്യാമറ, ജനങ്ങള്‍ക്ക്‌ സത്യത്തിന്റെ ഒരു ഉപകരണമായിരുന്നെങ്കിലും, പോലീസിന്‌ ഒരു തോക്കിനെ പോലെ ഭയാനകമായിരുന്നു.അതുകൊണ്ടവര്‍ ഭദ്രാനന്ദയുടെ വെടിവെപ്പ്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ആലുവ പോലീസ്‌ സ്റ്റേഷനിലെത്തിയ ഇന്ത്യാവിഷന്‍ ടീമിനെ ലോക്കപ്പിലടക്കുകയും സ്റ്റേഷനു ചുറ്റും തടിച്ചുകൂടിയ ജനങ്ങളെ വിരട്ടിയോടിക്കുകയും ചെയ്തു.ഒരു കപടസ്വാമിയുടെ തോക്കിനേക്കാള്‍ അവര്‍ മിന്നിത്തുറക്കുന്ന ഒരു ക്യാമറയെ ഭയന്നു.സ്വാമികളുടെ തോക്ക്‌ തങ്ങള്‍ക്കെതിരെയല്ലെന്നുള്ള ഉറച്ച ബോധ്യം അവരെ ആശ്വസിപ്പിക്കുന്നുണ്ടാവണം.പക്ഷേ ആ സമയത്ത്‌ ജനങ്ങളെ സംബന്ധിച്ചിടത്തോളം ക്യാമറ ഒരു തോക്കിനോളം നശീകരണ ശേഷിയുള്ള ഉപകരണമായിരുന്നു,ഒരു ആയുധം തന്നെയായിരുന്നു.
ദയകുമാറിനെ ഉരുട്ടിക്കൊന്ന തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ കാക്കിക്കുള്ളിലെ കുറ്റവാളി ക്യാമറയെ വെട്ടിച്ചാണ്‌ കോടതിയിലെത്തിയത്‌.മാസങ്ങള്‍ക്കുമുന്‍പ്‌ കൊച്ചിയില്‍ അറസ്റ്റിലായ രേഷ്മയെന്ന നടിയെ ചോദ്യം ചെയ്യുന്ന മൊബെയില്‍ ചിത്രീകരണം ആധുനിക കാലത്തെ 'ചെവിക്കുചെവി'പ്രചരണത്തിന്റെ മറുരൂപമായ എസ്‌.എം.എസ്സിലൂടെ ആണുങ്ങള്‍ക്കെത്തിച്ച കളമശ്ശേരി എസ്‌.ഐ. തന്റെ മൊബെയില്‍ ക്യാമറയുടെ പുരുഷത്വത്തെ പ്രഖ്യാപിക്കുകയായിരുന്നു. അതിനെക്കുറിച്ച് വെള്ളെഴുത്ത് എഴുതുന്നു ‘ബി ക്ലാസ്സു സിനിമകളിലും സിഡികളിലും നിങ്ങള്‍ കണ്ടു വെള്ളമിറക്കിയ ഒരു പെണ്‍ശരീരം ‘ഞങ്ങളുടെ‘ മുന്നില്‍ ദാ നില്‍ക്കുന്ന നില്പ് നോക്ക്‘ എന്നാണ് അതു പറയാതെ പറഞ്ഞ അര്‍ത്ഥംനക്സലൈറ്റ്‌ നേതാവ്‌ അജിതയുടെ ഏറ്റവും അധികം പ്രചരിപ്പിക്കപ്പെട്ട പത്രമാസികകളിലെ ചിത്രം പഴയ ഒരു ഉദാഹരണമാണ്‌.'വ്യക്തമായി' കാണുന്നതിനും ഫോട്ടോ എടുക്കുന്നതിനും വേണ്ടി പോലീസുകാര്‍ അവരെ മേശമേല്‍ കയറ്റി നിര്‍ത്തിയത്രെ. അങ്ങനെയങ്ങനെ.......
തോക്കുപയോഗിച്ചും ക്യാമറ ഉപയോഗിച്ചും ഷൂട്ടു ചെയ്യുന്നു എന്നു പറയുന്നത്‌ അപ്പോള്‍ ശരിതന്നെ.
വിഷ്ണു പ്രസാദിന്റെ ഒരു കവിതയുണ്ട്-ലിംഗരാജ്.
ശ്രദ്ധേയമായ രചന..

11 comments:

ഫസല്‍ said...

ലിംഗരാജ് ലേക്ക് ലിംങ്ക് തന്നതിന്‍ നന്ദി, തങ്കളുടെ ലേഘനവും നന്നായിട്ടുണ്ട്. ആശംസകള്‍

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഷൂട്ടു ചെയ്യാന്‍ മനുഷ്യന്‍ രണ്ടു ഉപകരണങ്ങളാണ്‌ ഉപയോഗിക്കുന്നത്‌.തോക്കും ക്യാമറയും. രണ്ടും മനുഷ്യന്റെ ജീവിതത്തില്‍ ഇടപെടുന്നു.ഉപകരണമെന്ന നിലയിലും ആയുധമെന്ന നിലയിലും.
നല്ല രസമുള്ള തുടക്കം

പാമരന്‍ said...

ചിന്തിപ്പിക്കുകതന്നെ ചെയ്തു.

മൂര്‍ത്തി said...

എഴുത്ത് നന്നായിട്ടുണ്ട്.

ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തോക്കും കയ്യിലേന്തി ഒരുത്തന്‍ നില്‍ക്കുമ്പോള്‍ ഒന്നും ഉണ്ടായിട്ടില്ലാത്തതുപോലെ പെരുമാറുക എന്ന ഒരു മനഃശാസ്ത്രതന്ത്രം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നുവോ എന്നൊരു സംശയം തോന്നി. ആ വനിതാ മാധ്യമപ്രവര്‍ത്തകയെ മാത്രം അകത്ത് കടത്തിയതില്‍ മറ്റു പത്രക്കാര്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു എന്നും പത്രത്തില്‍ തന്നെ വായിച്ചിരുന്നു. പഴയ പത്മതീര്‍ത്ഥക്കുളം സംഭവം മനസ്സില്‍ നിന്ന് മായാത്തതുകൊണ്ടാവും ഒരു ലൈവ് ആത്മഹത്യ തങ്ങള്‍ക്ക് മിസ് ആവരുത് എന്ന ആഗ്രഹം ഒരാളെ മാത്രം അകത്ത് കടത്തിയതില്‍ പ്രതിഷേധിച്ച പത്രക്കാര്‍ക്ക് ഉണ്ടായിരുന്നുവോ എന്നും തോന്നി.

ശ്രീവല്ലഭന്‍. said...

വളരെ ഇഷ്ടപ്പെട്ടു ഈ നിരീക്ഷണം, വിശകലനം! വെള്ളെഴുത്തിന്റെ എഴുത്തും, ലിംഗരാജും വായിച്ചിരുന്നു. അധികാരം ഭയക്കുന്നത്‌ തോക്കിനെക്കാളും ക്യാമറ തന്നെ ആണ്.

കാപ്പിലാന്‍ said...

കൊള്ളാം ബാബുരാജ് ,നല്ല ലേഖനം ..

സ്വാമി ആരെന്നു ഞാന്‍ ചൊല്ലേണ്ടു ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ലേഖനം നന്നായി

വിശാഖ്ശങ്കര്‍ said...

പ്രസക്തമായ ലേഖനം.അധികാരത്തെ സംബന്ധിച്ചിടത്തോളം സമൂഹത്തിനെതിരേ ചൂണ്ടുവാന്‍ അവര്‍ക്ക് ലഭിച്ച ഏറ്റവും ഫലപ്രദമായ ആയുധം സമൂഹം തന്നെ ആണെന്ന് തോന്നുന്നു.സ്വന്തം കൈ കൊണ്ട് ഈഡിപ്പസ് തന്റെ കണ്ണുകള്‍ ചൂഴ്ന്നെടുക്കുമ്പോള്‍ ദൈവം എന്ന അധികാര ശ്രോതസ്സ് ഒരു മനുഷ്യന്റെ മേലുള്ള അതിന്റെ വിജയം പ്രഖ്യാപിക്കുന്നത് അയാളുടെ തന്നെ അവയവങ്ങളുപയോഗിച്ചാണ്.അതുപോലെ അമൃത ചൈതന്യപോലെയുള്ള ആള്‍ദൈവങ്ങളില്‍ ആദ്യം വിശ്വസിക്കുകയും പിന്നീട് അതിനാല്‍ മുറിവേറ്റ് നിലവിളിക്കുകയും ചെയ്യുന്ന സമൂഹം ഈ രണ്ട് പ്രക്രിയകള്‍ക്കുമിടയില്‍ ധൂര്‍ത്തടിക്കുന്നത് സ്വന്തം ഊറ്ജ്ജം തന്നെയാണ്.അധികാരത്തിന്റെ അപ്രമാദിത്വം തുടങ്ങി ഗഹനവും ദുരിതപൂര്‍ണ്ണവുമായ ഒരുപാട് സമസ്യകളുടെ പൂരണത്തിനായി ചിലവഴിക്കേണ്ടിയിരുന്ന ഊര്‍ജ്ജം.അപ്പൊ അധികാരം നമ്മുടെ വിശ്വാസങ്ങള്‍ ഉപയോഗിച്ച് നമ്മളെ ശിക്ഷിക്കുന്നു.അമൃത ചൈതന്യ എന്ന കള്ളസ്വാമിയാണ് പ്രശ്നം.’സ്വാമി’ ഇപ്പൊഴും ഒരു പ്രശ്നമല്ല.അതൊരു സാധ്യതയായി ഇപ്പൊഴും ഉയര്‍ത്തികാട്ടുവാന്‍ പരാജയപ്പെടുന്നില്ല പഴയ അധികാ‍ര പൌരോഹിത്യ കൂട്ടുകെട്ട്..!

Sapna Anu B.George said...

നാന്നായിട്ടുണ്ട് ലേഖനം.... സത്യത്തിന്റെ കണ്ണിനെ എല്ലാവരും ഭയക്കും

രാജേഷ്.കെ.വി. said...

നന്നായിട്ടുണ്ട്.
വര്‍ഗ്ഗാധിപത്ത്യതിന്റെയും ലിംഗാധിപത്യത്തിന്റെയും പ്രയോഗശാസ്ത്രം എങ്ങിനെ അധികാരവും ആയുധവും ആശയസാസ്ത്രവുമായി കണ്ണിചെര്‍ക്കപെടുന്നുവെന്ന് വെളിപ്പെടുത്തുന്ന ലേഖനം

വെള്ളെഴുത്ത് said...

ഇങ്ങനെയുള്ള വിശകലനങ്ങള്‍ക്ക് ചില ഉള്ളടരുകളുണ്ട്. ക്യാമറ തോക്കിനേക്കാള്‍ മാരകമാവുകയും തോക്ക് ക്യാമറയേക്കാള്‍ പാവമാവുകയും ചെയ്യുന്നതിനു ഉദാഹരണമായി ഹിമവത് ഭദ്രാനന്ദ സംഭവത്തെ വിശകലനം ചെയ്യാമല്ലേ..സ്വയം ചിന്തിക്കുന്നതല്ല, ആ വഴിയ്ക്ക് ചിന്തിക്കാന്‍ ചില പ്രേരണകള്‍ നല്‍കുന്നതാണ് നല്ല ലേഖനം