.പര്‍ദ്ദയെക്കുറിച്ചുള്ള
കെ വി കലയുടെ (മാതൃഭൂമി, സ്ത്രീപഥം)
നിരുപദ്രവമായ കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ച ലേഖനം എന്തുകൊണ്ടാണ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായത്? പര്‍ദ്ദാവിരുദ്ധലേഖനങ്ങള്‍ നാട്ടില്‍ ധാരളമുണ്ട്. ഇനിയുമുണ്ടാകും, പര്‍ദ്ദാ അനുകൂല ലേഖനങ്ങളുമുണ്ടാകും. പക്ഷേ, അതിനൊന്നും ഏല്‍ക്കേണ്ടിവന്നിട്ടില്ലാത്ത വെറുപ്പും സ്പര്‍ദ്ധയും ഈ ലേഖനത്തോടുണ്ടായെന്ന് ഫേയ്‌സ്ബുക്കിലെ ചില എഴുത്തുകളിലൂടെയും കമന്റുകളിലൂടെയും മനസ്സിലായി. അത് എന്തുകൊണ്ടായിരിക്കും?
തികച്ചും ആരോഗ്യപ്രശ്‌നം എന്ന മട്ടിലാണ് ഈ ലേഖനം സ്വയം അവതരിപ്പിക്കുന്നത്. ആദ്യ വാചകംതന്നെ നോക്കുക: 'പര്‍ദ സ്വയം തിരഞ്ഞെടുപ്പോ അടിച്ചേല്‍പ്പിക്കലോചര്‍ച്ചയ്ക്ക് പഴക്കമേറെയുണ്ട്്. അതിനിയും തുടരട്ടെ.' താന്‍ അതിലൊന്നും തല്‍ക്കാലം ഇടപെടുന്നില്ലെന്ന മട്ടില്‍ ലേഖിക തുടങ്ങുന്നു. തുടര്‍ന്ന് കറുത്ത പര്‍ദ്ദയെക്കുറിച്ചുള്ള ആരോഗ്യപരമായ കാര്യങ്ങള്‍ വിവരിക്കുന്ന രണ്ടു പാരഗ്രാഫ്. പര്‍ദ സ്വയം തെരഞ്ഞെടുപ്പെന്ന ന്യായത്തെക്കുറിച്ചുള്ള വിമര്‍ശനം അവതരിപ്പിച്ചുകൊണ്ടാണ് രണ്ടാം പാരഗ്രാഫ് അവസാനിപ്പിച്ചിരിക്കുന്നത്.
അടുത്ത പാരഗ്രാഫ,് 'മതവും പുരുഷമേധാവിത്വവുമാണ് വസ്ത്രം നിശ്ചയിക്കുന്നതെന്ന് പലരും തര്‍ക്കിക്കുന്നത് ഇതുകൊണ്ടാണ്- (അവിടെയും താന്‍ തല്‍ക്കാലം ഇടപെടുന്നില്ലെന്ന മട്ടില്‍ മാറി നിന്നുകൊണ്ട്) തുടങ്ങുന്നു. 'എന്നാല്‍, സാരിയാണ് മികച്ചതെന്നും മതേതരമെന്നും പറഞ്ഞാല്‍ അംഗീകരിക്കില്ലെന്ന് പറഞ്ഞുകൊണ്ട് സാരിയുടെ ദര്‍ശനത്തോടും താന്‍ വിയോചിക്കുന്നുണ്ടെന്ന് പ്രസ്താവിച്ചുകൊണ്ട് ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുന്നു. പക്ഷേ, പിടിച്ചുനില്‍ക്കാനാവുന്നില്ല പര്‍ദ്ദയെക്കുറിച്ചുള്ള തര്‍ക്കത്തിലേക്ക്് താന്‍ കടക്കുന്നില്ലെന്ന് പറഞ്ഞ കല വീണ്ടും പര്‍ദ്ദാവിമര്‍ശനങ്ങളിലേക്കുതന്നെ ചുവടുമാറ്റുന്നു. ബലാല്‍സംഗം, പീഢനം, പര്‍ദ്ദാഅനൂകൂലികളുടെ ന്യായീകരണങ്ങള്‍... പക്ഷേ, പര്‍ദ്ദയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്‌തെങ്കിലും സാരിയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാതെ വിടുന്നു.
ഒപ്പം കറുത്ത വസ്ത്രത്തെപ്പറ്റി പറഞ്ഞ് പര്‍ദ്ദാവിമര്‍ശനമായി മാത്രം ഈ ലേഖനത്തെ കണ്ടാലോ എന്ന തോന്നലിലായിരിക്കാം ഉടന്‍ പര്‍ദ്ദയുടെ ചില സാധ്യതകള്‍, കുടുംബശ്രീ മുന്നേറ്റത്തിലെ പര്‍ദ്ദാസാന്നിദ്ധ്യം തുടങ്ങിയ ചില നിരീക്ഷണങ്ങള്‍ മുന്നോട്ടുവെക്കുന്നു.
സത്യത്തില്‍ ഇതൊരു പര്‍ദ്ദാവിരുദ്ധാ ലേഖനം മാത്രമാണ്. പക്ഷേ, പര്‍ദ്ദാവിരുദ്ധലേഖനം മാത്രമായിരുന്നെങ്കില്‍ ഇത്ര എതിര്‍പ്പ് ഉണ്ടാകുമായിരുന്നുവെന്നു തോന്നുന്നില്ല. (ഇതിനെക്കുറിച്ച് പോസ്റ്റിടാന്‍ ഞാനും മെനക്കെടുമായിരുന്നില്ല) കറുത്ത നിറത്തിനോടുള്ള ആരോഗ്യപരമായ കാര്യങ്ങളിലാണ് തന്റെ ഊന്നല്‍ എന്ന് പറഞ്ഞുകൊണ്ട് പര്‍ദ്ദാവിരുദ്ധമായ തര്‍ക്കങ്ങളിലേക്ക് താന്‍ കടക്കുന്നില്ലെന്ന് ആദ്യമേ പ്രഖ്യാപിച്ചുകൊണ്ട്, സ്വയം മാറിനിന്നുകൊണ്ട്, സാരിയുടെ മതേതരത്വ നാട്യത്തെ ചോദ്യം ചെയ്യുന്നുവെന്ന് നടിച്ചുകൊണ്ട് എന്നാല്‍ ചോദ്യം ചെയ്യാതെ,
കറുത്ത മറ്റൊരു വസ്ത്രത്തെക്കുറിച്ചും ഒരു വാക്കുരിയാടാതെ, പര്‍ദ്ദയ്‌ക്കെതിരെ എഴുതുന്ന ഒരു ലേഖനമാണ് ഇത്. ഈ നാട്യം പര്‍ദ്ദാവിരുദ്ധസാഹിത്യത്തില്‍ പുതിയ ഒരു ശൈലിയാണ്. ഇതാണ് പ്രകോപനമുണ്ടാക്കിയത്. ഇതൊരു ഒളിച്ചുകടത്തലാണ്. ഇതൊരു ഇരട്ടത്താപ്പാണ്. സാരിയെ പ്രശ്‌നവല്‍ക്കരിക്കുന്നുവെന്ന് അവകാശപ്പെടുക, യഥാര്‍ഥത്തില്‍ പ്രശ്‌നവല്‍ക്കരിക്കാതിരിക്കുക, പര്‍ദ്ദയെ മാത്രം വിമര്‍ശിക്കുക, എന്നാല്‍ അങ്ങനെയല്ലെന്ന് നടിക്കുക, ഭൂരിപക്ഷത്തിന്റേത് മതേതരമെന്ന നിലപാട് തനിക്കില്ലെന്ന് പ്രസ്താവിച്ചുകൊണ്ടുതന്നെ അതങ്ങിനെത്തന്നെയായിരിക്കുക... ഹിന്ദുത്വസെക്കുലറിസം പല രൂപത്തില്‍ വരും. മാടായും മറുതയായും