Tuesday, April 1, 2008

ദേവസ്വം ഭരണം കൈയാളുന്നതിന്‌ സര്‍ക്കാരിനുള്ള ന്യായങ്ങള്‍

Yes, Temples are public properties
കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാര്‍നേരിട്ടു നടത്തുകയാണെന്നും അങ്ങിനെ ലഭിക്കുന്ന വരുമാനം പൊതു കാര്യങ്ങള്‍ക്കുവേണ്ടി വക മാറ്റി ചെലവഴിക്കുകയാണെന്നുമാണ്‌ ആക്ഷേപം. ഹിന്ദുക്കളുടെ പണം അഹിന്ദുക്കള്‍ക്കുവേണ്ടി ചെലവഴിക്കുന്നുവെന്നാണ്‌ ഈ വാദത്തിന്റെ കാതല്‍.
ഇപ്രകാരം ഹിന്ദു ക്ഷേത്രങ്ങളെ ഒരു സിവില്‍ ഭരണകൂടം നിയന്ത്രിക്കുന്നതിന്റെ ന്യായങ്ങള്‍ എന്തെല്ലാമാണെന്നു പരിശോധിക്കാനുള്ള ശ്രമമാണ്‌ ഇനിയുള്ള ഭാഗങ്ങളില്‍......
കേരളത്തിലെ ക്ഷേത്രങ്ങളെ രണ്ടായി തിരിക്കാം.

1. സ്വകാര്യ ക്ഷേത്രങ്ങള്‍ 2. പൊതു ക്ഷേത്രങ്ങള്‍

ആദ്യകാലം മുതലേ സ്വകാര്യ വ്യക്തികളോ കുടുംബങ്ങളോ കൈവശം വെച്ചു വരുന്ന ആരാധനാലയങ്ങളാണ്‌ ഈ വകുപ്പില്‍ വരുന്നത്‌. സ്വകാര്യ ഉടമസ്ഥതയിലായിരുന്നുവെങ്കിലും പൊതുവും സാര്‍വത്രികവുമായ ആരാധനാസമ്പ്രദായങ്ങളുടെ അഭാവത്തില്‍ ക്ഷേത്രവരുമാനം മുഖ്യമായുംകരമൊഴിവായി സര്‍ക്കാര്‍ നല്‍കുന്ന ഭൂമിയില്‍നിന്നും വിളവിന്റെ രൂപത്തില്‍ ലഭിക്കുന്നതായിരുന്നു. കൂട്ടത്തില്‍ പാട്ട ഭൂമിയുടെ പാട്ടം പിരിക്കുന്നതിനുള്ള അവകാശത്തില്‍ നിന്നും അളവറ്റ വരുമാനം ക്ഷേത്രങ്ങളിലേക്കു വന്നു ചേര്‍ന്നു. ഇത്തരം സ്വകാര്യ ക്ഷേത്രങ്ങള്‍ ഇന്നും സ്വകാര്യ ഉടമസ്ഥതയില്‍ തന്നെ തുടരുകയാണ്‌. അതിനാല്‍ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്നു എന്ന അരോപണം സ്വകാര്യ ക്ഷേത്രങ്ങളുടെ കാര്യത്തില്‍ ബാധകമല്ല.
നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളുടെ കൈവശമുണ്ടായിരുന്ന ക്ഷേത്രങ്ങളാണ്‌ രണ്ടാമത്തെ വകുപ്പായ പൊതു ക്ഷേത്രങ്ങള്‍. പിന്നീട് രാജഭരണത്തിനു പകരം പാര്‍ലമെന്ററി സമ്പ്രദായം നിലവില്‍വന്നപ്പോള്‍ മറ്റു സ്വത്തുക്കളോടൊപ്പം ക്ഷേത്രവും പുതിയ സര്‍ക്കാരിന്റെ അധീനതയിലായി... ഉദാഹരണത്തിന്‌ 1949 ലെ തിരു-കൊച്ചി സംസ്ഥനത്തിന്റെ രൂപീകരണത്തിനു മുന്‍പ്‌ കൊച്ചിയുടേയും തിരുവിതാകൂറിന്റെയും അധീനതയിലുണ്ടായിരുന്ന (പിന്നീട്‌ കേരള സംസ്ഥാനത്തിന്റെ പരിധിയില്‍ ഉള്‍പെട്ട) 1194 ചെറുതും വലുതും ആയ ക്ഷേത്രങ്ങളാണ്‌ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു മതസ്ഥാപന ആക്റ്റ് (1950) പ്രകാരം സര്‍ക്കാര്‍ നിയന്ത്രണങ്ങളിലേക്കു വന്നത്.(തിരുവിതാകൂറിന്റെ കാര്യത്തില്‍ രാജാവും ഇന്ത്യ സര്‍ക്കാരും ഒരുമിച്ചു ചേര്‍ന്നു 1949 ല്‍ ക്ഷേത്രങ്ങളെ സംബന്ധിച്ച ഒരു കരാര്‍ ഒപ്പിടുകയായിരുന്നു.) കേരളത്തിനെ മറ്റുപ്രദേശങ്ങളിലും ഇതേരീതിയില്‍ തന്നെയാണ്‌ ക്ഷേത്രഭരണം സര്‍ക്കാരിന്റെ കൈയിലെത്തിയത്‌. ഈ ക്ഷേത്രങ്ങളുടെ നിയന്ത്രണാധികാരത്തെ കുറിച്ചാണ്‌ ഹിന്ദുക്കള്‍ക്കുവേണ്ടി വാദിക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ സംസാരിക്കുന്നത്‌.

വാസ്തവത്തില്‍ ഇപ്രകാരം ജനായത്തസര്‍ക്കാരിന്റെ കൈയിലേക്കെത്തിച്ചേര്‍ന്ന ക്ഷേത്രം വക സ്വത്തുക്കളുടെ നിയന്ത്രണാധികാരം ആര്‍ക്കാണ്‌?ആ സ്വത്തില്‍ ആര്‍ക്കൊക്കെ അവകാശമുണ്ട്?

മതവും സിവില്‍ ഭരണകൂടവും പരസ്പരം ലയിച്ചുചേര്‍ന്ന ഒരു സംവിധാനമായിരുന്നു 1947 നു മുന്‍പ്‌ നാട്ടു രാജ്യങ്ങളില്‍ നിലവിലുണ്ടായിരുന്നത്‌. അതിനാല്‍ രാജ്യത്തിന്‌ മൊത്തം അവകാശപ്പെട്ടിരിക്കുന്ന ആസ്തികളില്‍ നിന്നോ നാനാ ജാതി-മതസ്ഥരായ പ്രജകളില്‍ നിന്ന്‌ പിരിച്ചെടുത്തിരുന്ന വിവിധ നികുതികളില്‍ നിന്നോ ഉള്ള വരുമാനത്തില്‍ നിന്നായിരുന്നു ക്ഷേത്രചെലവുകള്‍ നടത്തിയിരുന്നത്‌. ക്ഷേത്രങ്ങളില്‍ ഒരിക്കല്‍ പോലും കയറാന്‍ അനുവാദം ലഭിക്കാതിരുന്ന എന്തിന്‌ ക്ഷേത്ര പരിസരത്തുപോലും പോകാന്‍ അനുവാദമില്ലായിരുന്ന ഈഴവര്‍ക്കും അവര്‍ക്കു താഴെയുള്ളവരില്‍ നിന്നും പിരിച്ചെടുത്ത അധ്വാനമിച്ചവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്‌. ചുരുക്കത്തില്‍ക്ഷേത്രം ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കുറഞ്ഞതൊന്നുമായിരുന്നില്ല. ദേവസ്വം സ്വത്തുക്കളും വരുമാനം സര്‍ക്കാര്‍ വകമാറ്റിചിലവഴിക്കുന്നുവെന്നാണ്‌ ദീര്‍ഘകാലമായി ആവര്‍ത്തിച്ചുകേള്‍ക്കുന്ന മറ്റൊരു ആരോപണം. എന്നാല്‍ ക്ഷേത്രം സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ വക മാറ്റി ചെലവഴിക്കുന്നില്ല എന്നുമാത്രമല്ല, അങ്ങിനെ ചെയ്യുന്നതിന്‌ നിയമ വിലക്കുകള്‍ ഉണ്ടുതാനും
ഉദാഹരണത്തിന്‌ . ഒരു ക്ഷേത്രനിയമം പരിശോധിക്കാം
1917 - ല്‍ നിയമം മൂലം കൊച്ചി മഹരാജാവ് തച്ചുതയകൈമള്‍ക്ക്‌ നിയന്ത്രണാധികാരം കൈമാറിയ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കാര്യം എടുക്കുക. 1971 ല്‍ പാസ്സാക്കിയ കൂടല്‍മാണിക്യം ദേവസ്വം നിയമം എവിടെനിന്നെല്ലാമായിരിക്കണം ക്ഷേത്രം സ്വത്ത് കണ്ടെത്തേണ്ടതെന്ന് കൃത്യതയോടെ അനുശാസിക്കുന്നുണ്ട്‌.അതിനു ശേഷം ഈ പണം എങ്ങിനെയെല്ലാം ചെലവഴിക്കാമെന്നും അക്കമിട്ട് നിരത്തിയിട്ടുണ്ട്.ക്ഷേത്രജോലിക്കരുടെ ശമ്പളവും മറ്റു ക്ഷേത്ര ചെലവുകളുംദാനധര്‍മ്മങ്ങളും കേടുപാടുകള്‍ തീര്‍ക്കലും മറ്റുമാണ്‌ അനുവദനീയമായ ചെലവുകള്‍.ക്ഷേത്രത്തില്‍ നിന്നുള്ള വരുമാനം അഹിന്ദുക്കള്‍ക്കുവേണ്ടി ഉപയോഗിക്കുന്നു എന്നു പറയുന്നതും അതുപോലെ തന്നെ ഒരു നുണയാണ്‌.ദേവസ്വം സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം ക്ഷേത്രാവശ്യങ്ങള്‍ക്കു മാത്രമാണ്‌ ഉപയോഗിക്കുന്നത്‌ എന്നതാണ്‌ സത്യം . നിയമത്തില്‍ അതുവ്യക്തമാക്കിയിട്ടുണ്ട്‌. [കുടല്‍മാണിക്യം ദേവസ്വം നിയമം 1971 ചാപ്റ്റര്‍ 5,ജനറല്‍ 23(2,3)]

സര്‍ക്കാര്‍ ക്ഷേത്രഭരണം ഏറ്റെടുക്കുമ്പോള്‍ പല അമ്പലങ്ങളും തകര്‍ച്ചയുടെ വക്കിലായിരുന്നു. എല്ലാ ജാതി വിഭാഗങ്ങള്‍ക്കും പ്രവേശന സ്വാതന്ത്ര്യം സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ അനുവദിച്ചിരുന്നുവെങ്കിലും ക്ഷേത്രാരാധന കൂടുതല്‍ ജനങ്ങളെ ആകര്‍ഷിച്ചിരുന്നില്ല.(സ്വകാര്യ ക്ഷേത്രങ്ങളില്‍ നിലനിന്നിരുന്ന അയിത്തവും ദളിത്‌ വിഭാഗങ്ങളുടെ ഹിന്ദുമതത്തില്‍നിന്നും വ്യതിരിക്തമായ സ്വത്വബോധവും ഇതിന്‌ കാരണമായിരുന്നു.)വരുമാനവും കുറവായിരുന്നു.
തുടര്‍ച്ചയായ വരുമാനമില്ലാതിരുന്ന ഈ ക്ഷേത്രങ്ങള്‍ ബോര്‍ഡിന്റെ പരിധിയില്‍ എത്തിപ്പെട്ടതുകൊണ്ടാണ്‌ ഒരു പരിധി വരെ തകരാതെ നിലനിന്നിരുന്നത്‌. ഹിന്ദു മതത്തെ തകരാതെ നിലനിര്‍ത്തുന്നതില്‍ ,വിചിത്രമെന്നു പറയട്ടേ, ഈ സെക്കുലര്‍ സര്‍ക്കാര്‍ അതിന്റേതായ ഒരു പങ്കുവഹിക്കുകയുണ്ടായി!!!
ഇപ്പോള്‍ പോലും എല്ലാ ക്ഷേത്രങ്ങളും സമ്പന്നമല്ല.ചുരുക്കം ചില ക്ഷേത്രങ്ങളില്‍ മാത്രമാണ്‌ ഉയര്‍ന്ന വരുമാനമുള്ളത്.
ഇപ്രകാരം മുന്‍കാല നാട്ടു രാജ്യങ്ങളില്‍ നിന്ന്‌ കൈമാറി കിട്ടിയ സര്‍ക്കാരിന്റെ സ്വത്തിലാണ്‌ ഹിന്ദുക്കളെന്നവകാശപ്പെടുന്നവര്‍ അവകാശവാദമുന്നയിക്കുന്നത്‌. ഈ പൊതുമുതലില്‍ ഹിന്ദുക്കള്‍ക്കെന്ന പോലെ മുഴുവന്‍ ജാതി -മത വിഭാഗങ്ങള്‍ക്കും അവകാശമുണ്ടെന്ന കാര്യമാണ്‌ ഇവര്‍ മറന്നുപോകുന്നത്‌.
ഇനി ഈ ക്ഷേത്രങ്ങളില്‍ ഹിന്ദുക്കള്‍ വീണ്ടും അവകാശമുന്നയിക്കുകയാണെങ്കില്‍ ഹിന്ദുക്കള്‍ക്കും മുസ്ളീങ്ങള്‍ക്കും ദളിതര്‍ക്കും മുന്നില്‍ അവശേഷിക്കുന്ന ചോദ്യം ഇതാണ്‌.
തങ്ങളുടെ നികുതിപ്പണം കൊണ്ട് കെട്ടിപ്പെടുത്ത ഈ സ്വത്തില്‍ അമ്പലത്തില്‍ കയറാന്‍ അവകാശമില്ലായിരുന്ന ദളിതര്‍ക്കും, അന്യമതക്കാര്‍ക്കും ഉള്ള അവകാശം ഹിന്ദുക്കള്‍ ‍എങ്ങിനെ കോമ്പന്‍സേറ്റുചെയ്യും?അതിന്റെ പലിശ എങ്ങിനെ ‍കൊടുത്തു തീര്‍ക്കും?!!!!!!!
കൂട്ടത്തില്‍ പറയട്ടെ ക്ഷേത്രപ്രവേശന നിയമം (1936) പ്രഖ്യാപിച്ചപ്പോള്‍ അത് സര്‍ക്കാര്‍ വക ക്ഷേത്രങ്ങളില്‍ മാത്രമാണ് ബാധകമായിരുന്നത്. സ്വകാര്യ ക്ഷേത്രങ്ങള്‍ക്കു ബാധകമാക്കിയിരുന്നില്ല.
പല സ്വകാര്യ ക്ഷേത്രങ്ങളിലും ഇപ്പോഴും അയിത്തം നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞു കേള്‍ക്കുന്നു.
സ്വകാര്യ ക്ഷേത്രമായ മേക്കാടു ക്ഷേത്രത്തില്‍ കുളത്തില്‍ കുളിക്കുന്നതിനും മൂല സ്ഥാനത്തിന് വളരെ അടുത്ത് എത്തുന്നതിനും ഭക്തന്‍ നായര്‍ക്കു മുകളിലുള്ളവരായിരിക്കണം എന്ന് എന്റെ ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു
ക്ഷേത്രത്തിനുള്ളില്‍ എത്തുമ്പോഴേ ഇത്തരം ഒരു നിര്‍ദ്ദേശം നമുക്കുലഭിക്കുമത്രേ.

16 comments:

പാമരന്‍ said...

വളരെ പ്രസക്തമായ ചോദ്യങ്ങള്‍..!

പക്ഷേ ഏതെങ്കിലുമൊരു അന്യമതസ്ഥന്‍ ഒരു ഗവര്‍മ്മെണ്ട്‌ അധീനത്തിലുള്ള പ്രോപ്പര്‍ട്ടിയില്‍ കയറാന്‍ സമ്മതിക്കുന്നില്ലെന്നു പറഞ്ഞു കേസിനുപോയാല്‍ എന്തു സംഭവിക്കും? പതിവുപോലെ വിശ്വാസത്തിലിടപെടാന്‍ പറ്റില്ലെന്നു പറഞ്ഞു കോടതികള്‍ കൈകഴുകുമായിരിക്കും അല്ലെ?

ബാബുരാജ് ഭഗവതി said...

കാര്യം ഇങ്ങനെ ആയിരുന്നിട്ടും മറ്റു മതസ്ഥര്‍ അത്‌ ചെയ്യുന്നില്ല എന്നിടത്താണ്‌ അവരുടെ വിശാല വീക്ഷണം .

Suvi Nadakuzhackal said...

ഈ നിയമങ്ങള്‍ ഒക്കെ പാലിച്ച് ആണ് സര്‍ക്കാര്‍ ഇപ്പോള്‍ ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം ചിലവഴിക്കുന്നതെന്ന് താങ്കള്‍ കരുതുന്നുണ്ടോ? എനിക്ക് വിശ്വാസം പോരാ!!


"എന്നാല്‍ ക്ഷേത്രം സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ വക മാറ്റി ചെലവഴിക്കുന്നില്ല എന്നുമാത്രമല്ല, അങ്ങിനെ ചെയ്യുന്നതിന്‌ നിയമ വിലക്കുകള്‍ ഉണ്ടുതാനും
ഉദാഹരണത്തിന്‌ . ഒരു ക്ഷേത്രനിയമം പരിശോധിക്കാം
1917 - ല്‍ നിയമം മൂലം കൊച്ചി മഹരാജാവ് തച്ചുതയകൈമള്‍ക്ക്‌ നിയന്ത്രണാധികാരം കൈമാറിയ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കാര്യം എടുക്കുക. 1971 ല്‍ പാസ്സാക്കിയ കൂടല്‍മാണിക്യം ദേവസ്വം നിയമം എവിടെനിന്നെല്ലാമായിരിക്കണം ക്ഷേത്രം സ്വത്ത് കണ്ടെത്തേണ്ടതെന്ന് കൃത്യതയോടെ അനുശാസിക്കുന്നുണ്ട്‌.അതിനു ശേഷം ഈ പണം എങ്ങിനെയെല്ലാം ചെലവഴിക്കാമെന്നും അക്കമിട്ട് നിരത്തിയിട്ടുണ്ട്.ക്ഷേത്രജോലിക്കരുടെ ശമ്പളവും മറ്റു ക്ഷേത്ര ചെലവുകളുംദാനധര്‍മ്മങ്ങളും കേടുപാടുകള്‍ തീര്‍ക്കലും മറ്റുമാണ്‌ അനുവദനീയമായ ചെലവുകള്‍."

ബാബുരാജ് ഭഗവതി said...

Sree Suvi
ഉണ്ടെന്നാണു തെളിവുകള്‍ സൂചിപ്പിക്കുന്നത്.
ഒരു ചെറിയ ഉദാഹരണം.
താഴെ കൊടുക്കുന്നത്‌ 2005 ല്‍ ഹിന്ദു പ്രസിദ്ധീകരിച്ച് ഒരു ന്യൂസ്സ്‌ ആണ്‌
വകമാറ്റിചെലവഴിക്കുക എന്ന പ്രശ്നം എത്ര കൃത്യതയോടെ യാണ്‌ ചര്‍ച്ച ചെയ്യുന്നതെന്നു നോക്കുക.
ക്ഷേത്ര സംരക്ഷണസമിതികള്‍ സജീവമായി ഈ കാര്യത്തില്‍ ഇടപെടുന്നുമുണ്ട്. അതിനുദാഹരണമാണ്‌ ഹിന്ദു വാര്‍ത്ത.
Guruvayur Devaswom gives money for ad
T. Ramavarman
GURUVAYUR: The Guruvayur Devaswom has finally sanctioned Rs.11.03 lakhs for the advertisements released by the State Government inviting global tenders for preparing a master plan for Guruvayur town on June 23 last.

Devaswom accounts officer N. Venugopal told The Hindu here on Friday that a cheque was sent to the Government through a special messenger on Friday. The Government had been putting pressure on the Devaswom to pay the amount for the last couple of months. It got delayed following protests from devotees and a section of the Devaswom employees who felt that it amounted to diversion of Devaswom funds for non-temple purposes. Several demonstrations were staged against the move.


പിന്നെ വകമാറ്റി ചെലവഴിക്കുന്നതിനെ ചൊല്ലി ആരോപണങ്ങളുണ്ടാകാറുണ്ടെങ്കിലും ഇതു വരെക്കും തെളിവുകള്‍ ഹാജരാക്കിയതായതറിവില്ല

വര്‍ക്കേഴ്സ് ഫോറം said...

ബാബുരാജ്
പ്രസക്തമായ കുറിപ്പ്.
ഒരു പാടുപേരുടെ നിഷ്ക്കളങ്കമായ സംശയങ്ങള്‍ക്ക് മറുപടി.
ഒപ്പം ഒരു മതവിഭാഗത്തിലെ ആള്‍ക്കാരെ മറ്റുള്ളവര്‍ക്കെതിരെ അണിനിരത്താനാഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയും..
അഭിനന്ദനങ്ങള്‍.

Rajeeve Chelanat said...

ബാബുരാജ്

പ്രസക്തമായ ലേഖനം.
അഭിവാദ്യങ്ങളോടെ

ശ്രീവല്ലഭന്‍. said...

ബാബുരാജ്,
വളരെ നല്ല പ്രസക്തമായ ലേഖനം. വിഷയം വളരെ ലളിതമായ് അവതരിപ്പിച്ചിരിക്കുന്നു. പാമാരന്റെ ചോദ്യവും ഇഷ്ടപ്പെട്ടു.

M A N U . said...
This comment has been removed by the author.
തറവാടി said...

നല്ല ലേഖനം , പല അറിവുകള്‍ തന്നു.

hindushabdam said...

ഹിന്ദുവിന്റെതോഴിച്ചു ഏതെങ്കിലും അന്യമത സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഉണ്ടോ ..?

ക്രിസ്ത്യാനികള്‍ക്കും , മുസ്ലീമിനും മരിച്ചാല്‍ ശവദാഹത്തിന്നു പോലും അയിത്തം കല്‍പ്പിക്കുന്നതും അത് കൊണ്ട് സംഘര്‍ഷം ഉണ്ടാവുന്നതും കാണാന്‍ എന്തുകൊണ്ട് ആവുന്നില്ല ..???

അത്തരം പള്ളികള്‍ സര്‍ക്കാര്‍ അധീനതയില്‍ എന്ത് കൊണ്ട് ആവുന്നില്ല ..?????

ഹിന്ദുവിന്നു മാത്രമാണോ മതേതരത്തില്‍ നിയന്ത്രണം ..?

T S Jayan said...

വളരെ ഇന്‍ഫോര്‍മേറ്റിവ് ആയ ലേഖനം. ഇപ്പോഴും ഇതേ കുറിച്ചുള്ള സംവാദങ്ങളും നുണ പ്രചാരണങ്ങളും അനുസ്യൂദം നടന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ ലേഖനത്തിനിപ്പോഴും കാലിക പ്രസക്തിയുണ്ട്.

എന്റെയൊരു സംശയം ദൂരീകരിക്കാന്‍ ആര്‍ക്കെങ്കിലും ആവുമോ?

കേരളത്തില്‍ മാത്രമാണോ ഈ ദേവസ്വം സംവിധാനങ്ങള്‍ നിലവിലുള്ളത്? ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ എങ്ങിനെയാണ് കാര്യങ്ങള്‍?

നന്ദി.

Sujith said...

ഇതു അത്ര വിശ്വസനീയം അല്ല . ശബരിമലയില്‍ നിന്നുള്ള കോടികള്‍ എവിടെ ഉപയോഗിക്കുന്നു ?

Muraleedharan. said...
This comment has been removed by the author.
Muraleedharan. said...
This comment has been removed by the author.
https://www.facebook.com/muraleedharan.vazhayil/media_set?set=a.335562286532023.78544.100002347628183&type=3 said...

https://www.facebook.com/muraleedharan.vazhayil/media_set?set=a.335562286532023.78544.100002347628183&type=3

Unknown said...

ക്ഷേത്രം പൂർണമായും സർക്കാർ അധീനമാണ് എങ്കിൽ മാറിവരുന്ന സർക്കാർ സ്വന്തം താത്പര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുക യാണെങ്കിൽ. അതിനെ എങ്ങനെ നേരിടാം, ആർക്കാണ് അതിനുള്ള സാധ്യത ഉള്ളത്?