Sunday, April 20, 2008
സ്വകാര്യ ക്ഷേത്രവും അയിത്തവും
ക്ഷേത്രഭരണം സര്‍ക്കര്‍ തലത്തിലേക്കു വരുന്നതിന്റെ ഭാഗമായി ചില ഉപകാരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന കാര്യം അംഗീകരിക്കേണ്ടിയിരിക്കുന്നു.1936 ലെ കൊട്ടിഘോഷിക്കപ്പെടുന്ന ക്ഷേതൃപ്രവേശന പ്രഖ്യാപനം സര്‍ക്കാര്‍ വക ക്ഷേത്രങ്ങളില്‍ മാത്രമായിരുന്നു. മറ്റിടങ്ങളില്‍ താഴ്‌ന്ന ജാതിവിഭാഗങ്ങള്‍ അമ്പലങ്ങളില്‍ കയറുന്നതിനുള്ള വിലക്ക് മാറ്റമില്ലാതെ തുടര്‍ന്നു. പലയിടങ്ങളിലും ഇപ്പോഴും തുടരുന്നു.
കൊടുങ്ങല്ലൂരില്‍ നിന്നുള്ള ചില ഉദാഹരണങ്ങള്‍
പ്രസിദ്ധമായ പമ്പുമേക്കാടില്‍ നായര്‍ക്കു താഴെ അമ്പലത്തില്‍ കയറുന്നതിന് ഇപ്പോഴും വിലക്കുണ്ട്. പല ഈഴവ സ്തീകളും തങ്ങള്‍ നായരാണെന്നു പറഞ്ഞു ഈ ക്ഷേത്രത്തില്‍ പോകുന്നത് ഇതെഴുതുന്നായാള്‍ക്ക് നേരിട്ടറിയാം. കുറ്റം പറയരുതല്ലോ കൂടുതല്‍ ആളുകള്‍ വരുന്ന മലയാളമാസം ഒന്നാം തിയതി ജാതി ഭേദമന്യേ എല്ലാവര്‍ക്കും പ്രവേശനം നല്‍കാറുണ്ട്. കൂടാതെ കൊടുങ്ങല്ലൂര്‍ ഭരണിക്കും പ്രവേശനമനുവദിക്കും. ഏറ്റവും വിചിത്രമായ തമാശ നായര്‍ക്കുതാഴെ പ്രവേശനം നല്‍കാത്തവരാണെങ്കിലും ഭര്‍ണിക്ക് ഒരു ഭണ്ഡാരം പാമ്പുമേക്കാടുനിന്ന് പുലപ്പാടത്ത് എത്തിക്കും. മേക്കാട് പോകാന്‍ കഴിയാത്ത 'ഭക്തര്‍ക്ക്' പണം എത്തിക്കുന്നതിനുള്ള സൗകര്യം ചെയ്തുകൊടുക്കുകയാണ്( പുലപ്പാടം ഭരണി നടക്കുന്ന 'കീഴ്ക്കാവാണ്'ദളിതരായ ഭക്തര്‍ ആദ്യം കീഴ്ക്കാവിലെത്തുന്നു.അതിനു ശേഷമാണ് കൊടുങ്ങല്ലൂരമ്പലത്തിലെത്തുന്നത്)
കൊങ്കിണി അമ്പലത്തില്‍ ഇപ്പോഴും ഇതര വിഭാഗങ്ങള്‍ക്ക് അരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല.
ടി.കെ.എസ്.പുരം അമ്പലത്തിലത്തിലും ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പുവരെക്കും താഴ്‌ന്ന ജാതിക്കാരെ പ്രവേശിപ്പിക്കാറില്ലായിരുന്നു വത്രേ.സര്‍ക്കാര്‍ ക്ഷേത്രങ്ങളുടെ ചുമതല ഏറ്റെടുത്തതിന്റെ വിപ്ലവകരമായ ഗുണം ഒരു പക്ഷേ ഇതായിരിക്കും.ഇതൊക്കെ സ്വകാര്യ ക്ഷേത്രങ്ങളായിരുന്നുവെങ്കില്‍ ഇവിടുങ്ങളില്‍ ഇപ്പോഴും അയിത്തം നിലനില്‍ക്കുമായിരുന്നെന്ന് ഞാന്‍ ഭയപ്പെടുന്നു.പാറെമെക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ സവര്‍ണരെ മാത്രമേ ജോലിക്കു വെക്കാന്‍ അനുവദിന്നുള്ളൂ വെന്ന് വെള്ളാപ്പിള്ളി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ക്ഷേത്ര ഭരണഘടനയില്‍ അപ്രകാരം എഴുതിച്ചേര്‍ത്തിട്ടുണ്ടത്രേ. നേരിട്ട് എനിക്കതറിയില്ലെങ്കിലും അത് ശരിയാവാനാണു സാധ്യത. ഈ രണ്ടു ദേവസ്വങ്ങളും ഈ പ്രസ്താവന തെറ്റാണെന്നു പറഞ്ഞിട്ടില്ല.ക്ഷേത്ര പൂജാരിയായി ആരേയും നിയമിക്കാന്‍ നിയമമുണ്ടെങ്കിലും നടപ്പിലാവാറില്ല(എസ്.എന്‍.ഡി.പി. കൊടുത്ത കേസിലാണ് ഈ വിധി ഉണ്ടായത്.)ചില ചെറിയ ക്ഷേത്രങ്ങളില്‍ അനുവദിക്കാറുണ്ടെങ്കിലും മേജര്‍ ക്ഷേത്രങ്ങളിലില്ല എന്നതാണു വാസ്തവം.ശബരി മലയില്‍ ഒരു ഈഴവ, ദളിത് ശാന്തി ഇനിയെന്നാണ് ഉണ്ടാവുക......
കൂടുതല്‍ ചര്‍ച്ചകള്‍ക്ക് നന്ദുവിന്റെ പോസ്റ്റ് കാണുക.
ലിങ്ക്:
Subscribe to:
Post Comments (Atom)
10 comments:
സംഗതി ശരി തന്നെയാണ്... ഇന്നും കീഴ് ജാതിക്ക് പല അമ്പലങ്ങളിലും ശാന്തി പണിപറ്റില്ല. പിന്നെ ആദ്യമായി ഒരു ഈഴവനെ ശാന്തിപണിക്ക് പരിഗണിക്കണമെന്ന് കോടതി വിധിച്ചത് പറവൂര്‍ ശ്രീധരന്‍ തന്ത്രിയുടെ മകന്‍ കൊടുത്ത കേസിലാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്.
പിന്നെ നാരായണ ഗുരു സ്ഥാപിച്ച പല ക്ഷേത്രങ്ങളിലും ഇപ്പോള്‍ തന്ത്രിമാരായി ബ്രാഹ്മണരെ വെയ്ക്കുന്ന കാര്യം കൂടി താങ്കള്‍ അന്വേശിച്ച് മനസ്സിലാക്കണം എന്ന് ഒരു അഭ്യര്‍ത്ഥന കൂടിയുണ്ട്.
Rather than the government taking over the temples, believers and temple goers should be put in charge. Let the group of believers decide how to run the temple - this way the numerically stronger non-brahmin and non-nair caste members will get to run the affairs. That is also far better than a bunch of politicians running the temples.
It is not the hindu temples alone which enjoyed the royal patronage in the olden times. All the religions built their places of worship on plots which they got via royal patronage. Cheraman Masjid is just one example.
So by the logic given in this article, will you advocate the government take over of all the churches, mosques and synagogues as well?
ഒരോരുത്തര്‍ക്കും പറ്റിയ പണി ചെയതാല്‍ പോരെ
മാഷെ
"പ്രസിദ്ധമായ പമ്പുമേക്കാടില്‍ നായര്‍ക്കു താഴെ അമ്പലത്തില്‍ കയറുന്നതിന് ഇപ്പോഴും വിലക്കുണ്ട്" ഇതൊക്കെ പുതിയ അറിവുകള്‍. നന്ദി ബാബുരാജ്.
രോഷം ആണ് ഇതൊക്കെ വായിക്കുമ്പോള്‍ തോന്നുക. ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും!
മനോജ് എസ്.എന്‍.ഡി.പി.ആണ് കേസ്സിനുപിന്നിലെന്ന എന്റെ ഒരു സുഹൃത്ത് നല്‍കിയ വിവരമായിരുന്നു എന്റെ തെളിവ്.
താങ്കള്‍ പറഞ്ഞതായിരിക്കം ശരി.
പരിശോധിക്കാം...
പിന്നെ നോട്ടി മോറിസണ്‍.
ക്ഷേത്രം എങ്ങിനെ പൊതുസ്വത്തായെന്നതിനെകുറിച്ച് ഒരു പോസ്റ്റ് ഞാന്‍ ഇട്ടിട്ടുണ്ട്.
നന്ദുവിന്റെ ഒരു ലിങ്ക് ഞാന്‍ കൊടുത്തിട്ടുണ്ട്. ആ പോസ്റ്റിനോട് എനിക്കു വിയോചിപ്പുണ്ടെങ്കിലും ആ പോസ്റ്റിനു വന്ന കമന്റുകളില്‍ നല്ല ചര്‍ച്ച നടന്നിരുന്നു. നോക്കുമല്ലോ?
പിന്നെ അനൂപ് .എസ്.നായര്‍ കോതനല്ലൂരേ താങ്കള്‍ ഉദ്ദേശിച്ചതെന്തെന്ന് മനസ്സിലായില്ല.
പോസ്റ്റിനെകുറിച്ചാണോ അതോ താഴ്ന്ന ജാതിക്കാര്‍ മറ്റുജോലികളില്‍ വരുന്നതിലുള്ള രോഷമാണോ പ്രകടിപ്പിച്ചത്?
ഒന്നു വിട്ടു പോയി എസ്.എന്‍.ഡി.പി. യായിരിക്കും സവര്‍ണ്ണതയിലേക്കു കുതിക്കാന്‍ തത്രപ്പെടുന്ന ഏറ്റവും വലിയ സംഘടനകളിലൊന്ന്.
അതു കൊണ്ടായിരിക്കാം എസ്.എന്‍.ഡി.പി.അമ്പലങ്ങളില്‍ ബ്രാഹ്മണര്‍ അവിടെ പൂജാരികളായെത്തുന്നത്.
മാഷേ, അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു..
അയിത്തത്തിന്‍റെ പൊട്ടുംപൊടിപ്പും അവശേഷിക്കുന്നുവെന്നത് ഭയാനകം തന്നെ. ഈഴവശിവനെ പ്രതിഷ്ഠിച്ച ഗുരുവിന്‍റെ ധര്‍മ്മം പരിപാലിക്കുന്നവര്‍ ബ്രാഹ്മണരെ ശാന്തിപ്പണിക്കു വിളിക്കുന്നതാണു ഏറ്റവും വല്യ കോമഡി. വെള്ളാപ്പള്ളി ഗുരു ഇപ്പോ അങ്ങേരെ തിരുത്തിയെഴുതിക്കൊണ്ടിരിക്കുവല്ലേ..
അല്ല മാഷേ , ഈ ഈഴവന്‍ ഒക്കെ ഇപ്പൊ ശാന്തിയയാല്‍ ആരെങ്ങിലും ആ അമ്പലത്തില്‍ പോവോ ?
അബ്രാഹ്മണരെ ക്ഷേത്രം ശാന്തിമാരായി നിയമിക്കുന്നത് പറവൂർ ശ്രീധരൻ തന്ത്രിയുടെ മകൻ രാജേഷിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ശാന്തിയായി നിയമിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ ആണ് ഹൈക്കോടതിയുടെ വിധി ഉണ്ടായത്. (http://www.hindunet.org/srh_home/1996_6/msg00115.html ) എന്നാലും പല മേജർ ക്ഷേത്രങ്ങളിലും ദേവസ്വം ബോർഡ് അബ്രാഹ്മണരെ ശാന്തിമാരായി നിയമിക്കാറില്ല. അതുപോലെ എൻ എസ്സ് എസ്സിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളിൽ നായന്മാരെ ശാന്തിമാരായി നിയമിക്കും എന്ന എൻ എസ്സ് എസ്സിന്റെ പ്രസ്താവനയും ഒരിക്കൽ ഉണ്ടായിരുന്നു. പാമ്പുമേയ്ക്കാട് ഒരു സ്വകാര്യക്ഷേത്രമാണ്. അവിടെ നായന്മാർക്കും ഇപ്പോൾ പ്രവേശനം അനുവദിക്കുന്നില്ല. ചില ദിവസങ്ങളിൽ മാത്രം എല്ലാ മതസ്ഥർക്കും പ്രവേശനം നൽകുന്നുണ്ട്.
FYI: ക്രിമിനൽ കുറ്റമാണ്. ക്ഷേത്രപ്രവേശന വിളംബരമല്ല, അയിത്തോച്ചാടന നിയമമാണ് ബാധകമാവുക.ഏതു തരത്തിലുള്ള ജാതി അയിത്തത്തിന്റെ പ്രാക്റ്റീസും ക്രിമിനൽ ഒഫന്സാണ്, അതിൽ സ്വകാര്യസ്വത്താണെന്നതിനു പ്രസക്തിയില്ല. :)
Post a Comment