ഇടക്കാലത്തു അപ്രതീക്ഷിതമായി പെയ്ത മഴ കേരളത്തിലെ കര്‍ഷകന്റെ നട്ടൊല്ലൊടിക്കുന്നതായിരുന്നു. ഇത് കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തില്‍ നിരവധി ചര്‍ച്ചകള്‍ക്ക് കാരണമായി. ഇത്തരം മേഖലയിലെ യന്ത്രവല്‍ക്കരണം ഉണ്ടക്കുന്ന ദോഷഫലങ്ങളെ കുറിച്ച് ഇടതുപക്ഷവും അതെത്രമാത്രം അത്യന്താപേക്ഷിതമാണെന്ന് വലതുപക്ഷവും ആവര്‍ത്തിച്ചു വാദിച്ചു. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുണ്ടു മടക്കിക്കുത്തി കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ കൊയ്ത്തു യന്ത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഇവിടെയൊക്കെ മുഴങ്ങിക്കേട്ട വിലാപങ്ങള്‍ നിനച്ചിരിക്കാതെ അകാലത്തില്‍ പെയ്തമഴ കര്‍ഷകര്‍ക്ക് ഉണ്ടാക്കിയ സാമ്പത്തിക തകര്‍ച്ചയെ കുറിച്ചുള്ളതാണ്, അത് 100% സത്യവുമാണ്,തര്‍ക്കമില്ല.
അതിന്റെ ഭാഗമായി സര്‍ക്കാര്‍ തന്നെ കര്‍ഷകര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു.
(അത് പൂര്‍ണ്ണമായും വിതരണം ചെയ്തോ എന്നത് മറ്റൊരു കാര്യം)
ചാനലുകാളായ ചാനലുകളൊക്കെത്തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് തങ്ങളുടെ സമയത്തിന്റെ നല്ലൊരു ഭാഗവും നീക്കി വെക്കുകയും ചെയ്തു.
പക്ഷേ, പലരും ചൂണ്ടിക്കാണിക്കാതിരുന്ന ഒരു കാര്യം (ചെങ്ങറ സമരവുമായി ബന്ധപ്പെട്ട ഐക്യദാര്‍ഡ്യസമിതിയാണ് ഈ പ്രശ്നം ഉന്നയിച്ചിരുന്നത് ) പണി മുടങ്ങിയതുമൂലം അവിടുത്തെ ദളിതുകളായ കര്‍ഷകതൊഴിലാളികള്‍(ഈ പ്രയോഗം തികച്ചും തെറ്റാണ്.) അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളാണ്. നിരവധി കാലമായി പണി നഷ്ടപ്പെട്ടതിലൂടെ പാടത്തുപണിയെടുക്കുന്ന ഈ വിഭാഗം അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയിലായി.
അവര്‍ക്കുവേണ്ടി ഒരാളും സംസാരിക്കുകയും ചെയ്തില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരങ്ങളിലൊന്നും തന്നെ അവര്‍ പരാമര്‍ശിക്കപ്പെടുകപോലും ചെയ്തില്ല.
നമ്മുടെ പൊതു സമൂഹമാകട്ടെ കര്‍ഷകര്‍ക്കു വേണ്ടി കണ്ണീര്‍ പൊഴിച്ചപ്പോഴും ദളിത് ഭൂരഹിത കര്‍ഷകരുടെ (ഈ പ്രയോഗമാണ് ശരി)പ്രശ്നങ്ങളോട് മുഖം തിരിച്ചിരിക്കുകയായിരുന്നു.
എന്തുകൊണ്ടായിരിക്കും നമ്മുടെ ചിന്തകളില്‍ നിന്ന് ദളിത് കര്‍ഷകത്തൊഴിലാളിയുടെ പ്രശ്നം മറഞ്ഞിരുന്നത്?
ഒരു പക്ഷേ അതിന്റെ ഉത്തരം നമ്മുടെ പൊതുസമൂഹം ആരുടെ തല്പര്യങ്ങളാണ് മുന്നോട്ടുവെക്കുന്നത് എന്നതുമായി ബന്ധപ്പെട്ടായിരിക്കും ലഭിക്കുന്നത്.
പൊതുസമൂഹം അത്ര പൊതുവല്ല എന്നു കൂടി അത് വെളിവാക്കുന്നു.
കുട്ടനാട്ടിലെ പ്രശ്നങ്ങളെ കുറിച്ചു വിവരിക്കുന്ന ഈ പോസ്റ്റ് കൂടി കാണുക.(മൂര്‍ത്തി അയച്ചത്)
Monday, April 28, 2008
Wednesday, April 23, 2008
കടമ്മനിട്ടയെ കുറിച്ച് ചീത്തകാര്യം പറയാനുള്ള സമയമായി
നെഞ്ചത്തൊരു പന്തം കുത്തീ നിന്നൂ കാട്ടാളന്‍......
മരിച്ചവരെ കുറിച്ച് കുറ്റം പറയരുതെന്നു പറയാറുണ്ട്. അത് ശരിയായിരിക്കാം. എങ്കിലും ആ കുറ്റം പറച്ചില്‍ വ്യക്തിപരമായ ഒരു പ്രശ്നമല്ലെങ്കില്‍ കുറ്റം പറയുന്നത് ന്യായീകരിക്കാമെന്നു തോനുന്നു.
കടമ്മിനട്ടയെ കുറിച്ചുള്ള ഒരു പാടു പോസ്റ്റുകള്‍ ബ്ലോഗില്‍ കാണുകയുണ്ടായി. പക്ഷേ ഒന്നിലും കടമ്മിനട്ടയുടെ വ്യക്തി ജീവിതത്തില്‍ മാറാത്ത മുറിവുണ്ടാക്കിയ ഒരു പ്രശ്നത്തെകുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായതായി കണ്ടില്ല.
എഴുത്തില്‍ ആദിവാസികളേയും ദളിതനേയും കുറിച്ച് വേവലാതിപ്പെട്ട കടാമ്മനിട്ട അംഗമായിരുന്ന നിയമസഭയായിരുന്നു ആദിവാസികള്‍ക്കെതിരെയുള്ള നിയമത്തിന് പച്ചക്കൊടി കാട്ടിയത്.
അന്ന് ആ നിയമസഭയില്‍ അംഗമായിരുന്ന ഗൌരിയമ്മയാണ് നിയമത്തിനെതിരെ വോട്ടു ചെയ്ത ഏക അംഗം. അതും അവര്‍ അംഗമായിരുന്ന UDF ഇടതുപക്ഷവുമായി ഈ വിഷയത്തില്‍ യോജിപ്പുണ്ടാക്കിയിരുന്ന സമയത്ത്.
ഒരു പക്ഷേ ഒരു കവിയെ അദ്ദേഹത്തിന്റെ കവിതകളെ മുന്‍ നിറുത്തി പരിശോധിക്കുന്നതായിരിക്കും കൂടുതല്‍ ശരി. അങ്ങനെ ഒരു വാദഗതിയുമുണ്ട്. പക്ഷേ ഇത്തരം വിഷയങ്ങള്‍ വിമര്‍ശിച്ചും സംസാരിച്ചും മാത്രമേ തടയാന്‍ കഴിയൂ എന്നാണ് എന്റെ അഭിപ്രായം.
അറിയപ്പെടുന്ന എഴുത്തുകാരനും ധനമന്ത്രിയുമായ ഐസക്കിനെ വിമര്‍ശിക്കുമ്പോള്‍ നമ്മളാരും അദ്ദേഹം ഒരു എഴുത്തുകാരനാണെന്ന പ്രശ്നം പരിഗണിക്കാറേ ഇല്ല്ലല്ലോ?
(ഐസക്ക് EPW വിലെ ഒരു സ്ഥിരം എഴുത്തുകാരനാണ്)
അതേ ന്യായങ്ങള്‍ കടമ്മനിട്ടക്കും ബാധകമാണെന്നു തോന്നുന്നു.
പക്ഷേ ഇതൊന്നും അദ്ദേഹം എഴുതിയ കവിതയുടെ ശക്തി കുറയ്ക്കുന്നില്ലെന്ന എന്നത് മറ്റൊരു കാര്യം.
ഈ വിമര്‍ശനം തികച്ചും രാഷ്ട്രീയം.
വ്യക്തിപരത തൊട്ടു തീണ്ടിയിട്ടേയില്ല.

Sunday, April 20, 2008
സ്വകാര്യ ക്ഷേത്രവും അയിത്തവും
ക്ഷേത്രഭരണം സര്‍ക്കര്‍ തലത്തിലേക്കു വരുന്നതിന്റെ ഭാഗമായി ചില ഉപകാരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന കാര്യം അംഗീകരിക്കേണ്ടിയിരിക്കുന്നു.1936 ലെ കൊട്ടിഘോഷിക്കപ്പെടുന്ന ക്ഷേതൃപ്രവേശന പ്രഖ്യാപനം സര്‍ക്കാര്‍ വക ക്ഷേത്രങ്ങളില്‍ മാത്രമായിരുന്നു. മറ്റിടങ്ങളില്‍ താഴ്‌ന്ന ജാതിവിഭാഗങ്ങള്‍ അമ്പലങ്ങളില്‍ കയറുന്നതിനുള്ള വിലക്ക് മാറ്റമില്ലാതെ തുടര്‍ന്നു. പലയിടങ്ങളിലും ഇപ്പോഴും തുടരുന്നു.
കൊടുങ്ങല്ലൂരില്‍ നിന്നുള്ള ചില ഉദാഹരണങ്ങള്‍
പ്രസിദ്ധമായ പമ്പുമേക്കാടില്‍ നായര്‍ക്കു താഴെ അമ്പലത്തില്‍ കയറുന്നതിന് ഇപ്പോഴും വിലക്കുണ്ട്. പല ഈഴവ സ്തീകളും തങ്ങള്‍ നായരാണെന്നു പറഞ്ഞു ഈ ക്ഷേത്രത്തില്‍ പോകുന്നത് ഇതെഴുതുന്നായാള്‍ക്ക് നേരിട്ടറിയാം. കുറ്റം പറയരുതല്ലോ കൂടുതല്‍ ആളുകള്‍ വരുന്ന മലയാളമാസം ഒന്നാം തിയതി ജാതി ഭേദമന്യേ എല്ലാവര്‍ക്കും പ്രവേശനം നല്‍കാറുണ്ട്. കൂടാതെ കൊടുങ്ങല്ലൂര്‍ ഭരണിക്കും പ്രവേശനമനുവദിക്കും. ഏറ്റവും വിചിത്രമായ തമാശ നായര്‍ക്കുതാഴെ പ്രവേശനം നല്‍കാത്തവരാണെങ്കിലും ഭര്‍ണിക്ക് ഒരു ഭണ്ഡാരം പാമ്പുമേക്കാടുനിന്ന് പുലപ്പാടത്ത് എത്തിക്കും. മേക്കാട് പോകാന്‍ കഴിയാത്ത 'ഭക്തര്‍ക്ക്' പണം എത്തിക്കുന്നതിനുള്ള സൗകര്യം ചെയ്തുകൊടുക്കുകയാണ്( പുലപ്പാടം ഭരണി നടക്കുന്ന 'കീഴ്ക്കാവാണ്'ദളിതരായ ഭക്തര്‍ ആദ്യം കീഴ്ക്കാവിലെത്തുന്നു.അതിനു ശേഷമാണ് കൊടുങ്ങല്ലൂരമ്പലത്തിലെത്തുന്നത്)
കൊങ്കിണി അമ്പലത്തില്‍ ഇപ്പോഴും ഇതര വിഭാഗങ്ങള്‍ക്ക് അരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല.
ടി.കെ.എസ്.പുരം അമ്പലത്തിലത്തിലും ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പുവരെക്കും താഴ്‌ന്ന ജാതിക്കാരെ പ്രവേശിപ്പിക്കാറില്ലായിരുന്നു വത്രേ.സര്‍ക്കാര്‍ ക്ഷേത്രങ്ങളുടെ ചുമതല ഏറ്റെടുത്തതിന്റെ വിപ്ലവകരമായ ഗുണം ഒരു പക്ഷേ ഇതായിരിക്കും.ഇതൊക്കെ സ്വകാര്യ ക്ഷേത്രങ്ങളായിരുന്നുവെങ്കില്‍ ഇവിടുങ്ങളില്‍ ഇപ്പോഴും അയിത്തം നിലനില്‍ക്കുമായിരുന്നെന്ന് ഞാന്‍ ഭയപ്പെടുന്നു.പാറെമെക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ സവര്‍ണരെ മാത്രമേ ജോലിക്കു വെക്കാന്‍ അനുവദിന്നുള്ളൂ വെന്ന് വെള്ളാപ്പിള്ളി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ക്ഷേത്ര ഭരണഘടനയില്‍ അപ്രകാരം എഴുതിച്ചേര്‍ത്തിട്ടുണ്ടത്രേ. നേരിട്ട് എനിക്കതറിയില്ലെങ്കിലും അത് ശരിയാവാനാണു സാധ്യത. ഈ രണ്ടു ദേവസ്വങ്ങളും ഈ പ്രസ്താവന തെറ്റാണെന്നു പറഞ്ഞിട്ടില്ല.ക്ഷേത്ര പൂജാരിയായി ആരേയും നിയമിക്കാന്‍ നിയമമുണ്ടെങ്കിലും നടപ്പിലാവാറില്ല(എസ്.എന്‍.ഡി.പി. കൊടുത്ത കേസിലാണ് ഈ വിധി ഉണ്ടായത്.)ചില ചെറിയ ക്ഷേത്രങ്ങളില്‍ അനുവദിക്കാറുണ്ടെങ്കിലും മേജര്‍ ക്ഷേത്രങ്ങളിലില്ല എന്നതാണു വാസ്തവം.ശബരി മലയില്‍ ഒരു ഈഴവ, ദളിത് ശാന്തി ഇനിയെന്നാണ് ഉണ്ടാവുക......
കൂടുതല്‍ ചര്‍ച്ചകള്‍ക്ക് നന്ദുവിന്റെ പോസ്റ്റ് കാണുക.
ലിങ്ക്:
ദേവസ്വം ഭരണവും സര്‍ക്കാരും-2
നന്ദുവിന്റെ തിരുവന്തപുരത്തുകാരൊക്കെ ഉറങ്ങിപ്പോയോ എന്ന പോസ്റ്റ് ഈ വിഷയത്തില്‍ നല്ല ചര്‍ച്ചക്കു കാരണമാവുകയുണ്ടായി. ദയവായി അതുകൂടെ നോക്കുക.
ശബരിമല ക്ഷേത്രത്തിന്റെ ഭരണം സ്വതന്ത്രാധികാര സമിതിയെ ഏല്‍പ്പിക്കുന്നതിനുള്ള ആലോചന സര്‍ക്കാര്‍ തലത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്.തിരുപ്പതി മോഡലിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്.പക്ഷേ ഇതിനിടയില്‍ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കര്‍ ആറന്മുളയില്‍ വെച്ച് നടത്തിയ ഒരു പ്രസ്താവനയാണ് ഈ പോസ്റ്റിന്റെ അടിയന്തിര കാരണം.എടശ്ശേരിമല മഹാദേവ ക്ഷേത്രത്തിലെ പുതിയ സ്റ്റേജ് ഉദ്ഘാടനം ചെയ്യവെ ശ്രീ നാരായണപണിക്കര്‍, ശബരിമല ക്ഷേത്രഭരണം സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കുന്നത് തിരുവിതാകൂര്‍ ദേവസ്വത്തിനു കീഴിലുള്ള വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് പ്രസ്താവിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ നടവരവും മറ്റു വരുമാനവും കുറഞ്ഞ ക്ഷേത്രങ്ങളെ നിലനിര്‍ത്തിയിരുന്നത് ശബരിമലയിലെ വരുമാനമാണെന്നും ശ്രീ നരയണപണിക്കര്‍ കൂട്ടിച്ചേര്‍ത്തു.(ഇത്തരമൊരു അഭിപ്രായം എസ്.എന്‍.ഡി.പി. നേതാവ് ശ്രീ വെള്ളാപ്പള്ളി നടേശനും പറയുകയുണ്ടായി)
ശബരിമലയുടെ വരുമാനം(മറ്റുക്ഷേത്രങ്ങളുടേയും) സര്‍ക്കാര്‍ വകമാറ്റി ചെലവ്ചെയ്യുകയാണെന്ന ആരോപണത്തിനുള്ള മറുപടിയാണ് യഥാര്‍ത്ഥത്തില്‍ ശ്രീ നാരയണപണിക്കരുടെ ഈ പ്രസ്താവന.ഹൈന്ദവതാല്‍പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നവരെന്നു സ്വയം വിശേഷിപ്പിക്കുന്ന 'ക്ഷേത്രസംരക്ഷണസമിതി'പോലുള്ള സംഘടനകളുടെ പല നേതാക്കളും പലപ്പോഴായി ഇത്തരത്തിലുള്ള ആരോപണങ്ങളുമായി രംഗത്തുവരികയുണ്ടായിട്ടുണ്ട്.ക്ഷേത്രസ്വത്തുക്കളില്‍ നിന്നു കിട്ടുന്ന വരുമാനം നാരായണപണിക്കര്‍ സൂചിപ്പിക്കുന്നതുപോലെ ഹൈന്ദവക്ഷേത്രങ്ങളുടെനടത്തിപ്പിനുപയോഗിക്കുന്നുവെന്നതാണ് സത്യം.
ഇതുതെളിയിക്കുന്നതിനായി കേരളസര്‍ക്കാര്‍ ഈ വര്‍ഷം(2008-09) അവതരിപ്പിച്ച ബജറ്റിലെ കണക്കുകളിലൂടെ കടന്നുപോകുന്നത് ഉചിതമായിരിക്കും.
ദേവസ്വവുമായി ബന്ധപ്പെട്ട് ബജറ്റിലെ വരവിനങ്ങള്‍ താഴെ കൊടുക്കുന്നു.
1. സ്പെഷ്യല്‍ ലാന്റ് കണ്‍സര്‍വേഷന്‍ ഭരണച്ചെലവിനത്തില്‍ കൊച്ചിദേവസ്വം ബോര്‍ഡില്‍ നിന്നും ഈടാക്കവുന്ന തുക: 1242 ആയിരം(ഹെഡ്: റവന്യൂ, ഭരണപരമായ മറ്റു സര്‍വീസുകള്‍)
2. പെന്‍ഷന്‍,അവധിക്കാല ശമ്പളം തുടങ്ങിയവയുടെ ബാധ്യത സര്‍ക്കര്‍ ഏറ്റെടുത്ത വകയില്‍ വരേണ്ട അംശാദായം(കോര്‍പ്പറേഷന്‍ മുനിസിപ്പാലിറ്റി,പഞ്ചായത്ത് തുടങ്ങിയ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍,ദേവസ്വം ബോര്‍ഡ് തുടങ്ങിയവയുടെ)(റവന്യൂ: പെന്‍ഷനും മറ്റു റിട്ടയര്‍മെന്‍ ആനുകൂല്യങ്ങള്‍ക്കുമായുള്ള അംശായാദവും വസൂലാക്കലും )
3. കൊച്ചി തിരുമല ദേവസ്വത്തിലേക്ക് കര്‍ഷകരില്‍നിന്ന് വരേണ്ട തുക:1000 രൂപ.(റവന്യൂ: മറ്റു സാമൂഹ്യ സേവനങ്ങള്‍)
4. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൊടുത്ത ലോണില്‍നിന്നുള്ള പലിശ വരവ്:30000 രൂപ (റവന്യൂ:പലിശ വരവിനങ്ങള്‍)
5. കൊച്ചി ദേവസ്വം ബോര്‍ഡിന് കൊടുത്ത ലോണില്‍നിന്നുള്ള പലിശ വരവ്:15000 രൂപ (റവന്യൂ:പലിശ വരവിനങ്ങള്‍)
6. ഭരണപരമായ കാര്യങ്ങള്‍ക്കായി ഗുരുവായൂര്‍ ദേവസ്വം ഫ്ണ്ടില്‍നിന്നു ഈടാകാവുന്ന തുക:10000 രൂപ.(റവന്യൂ:ഭരണപരമായ മറ്റു സര്‍വീസുകള്‍)
7. ഗുരുവയൂര്‍ ദേവസ്വത്തിനു വേണ്ടിയുള്ള സ്ഥലമെടുപ്പിന് ദേവസ്വത്തില്‍നിന്നും ഈടാക്കാവുന്ന തുക:17 ലക്ഷം(റവന്യൂ: ഭരണപരമായ സര്‍വീസുകള്‍)
ഇവയിലൊന്നു പോലും ക്ഷേത്രത്തിന്റെ വരുമാനം സര്‍ക്കാര്‍ ഉപയോഗിക്കുന്നതായി സൂചിപ്പിക്കുന്നില്ല എന്നു വ്യകതമാണല്ലോ, മാത്രമല്ല ദേവസ്വങ്ങള്‍ക്ക് സര്‍ക്കാര്‍ ചുരുങ്ങിയ പലിശക്ക് പണം കടം കൊടുക്കാറുണ്ടെന്നു സൂചിപ്പിക്കുന്നു. സര്‍ക്കാരിലേക്കു വരുന്ന തുകയാകട്ടെ ദേവസ്വങ്ങള്‍ക്ക് സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിച്ച് നല്‍കുന്ന സേവനങ്ങള്‍ക്കുള്ള ഫീസുമാത്രമാണ്. ഇതുതന്നെ ദേവസ്വംത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ഒരു സൂചനയാണല്ലോ? നീണ്ടുനില്‍ക്കുന്ന ഉത്സവങ്ങള്‍ക്ക് സെക്കുലര്‍ സര്‍ക്കര്‍ നല്‍കുന്ന മറ്റിതര സേവനങ്ങള്‍ക്ക് ഫീസീടാക്കുന്നുമില്ല. (1000 രൂപയേയുള്ളുവെങ്കിലും തിരുമല ദേവസ്വത്തിന്റെ കാര്യത്തില്‍ കര്‍ഷകരില്‍നിന്നും വരേണ്ട തുക എന്തുകൊണ്ട് സര്‍ക്കാര്‍ കണക്കിലെത്തിയെന്നത് ഈ ലേഖകന് മനസ്സിലായില്ല, അറിയാവുന്നവര്‍ എഴുതുമല്ലോ. പക്ഷേ അതു പോലും അമ്പലങ്ങളുടെ നടവരുമാനത്തില്‍ നിന്നല്ല എന്നു വ്യക്തമാണ്. ഒരു ഭൂ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട പ്രശ്നമായിരിക്കാം)

ലിങ്കുകള്‍:
Thursday, April 17, 2008
ബ്ലോഗിനെ കുറിച്ചു ആലോചിക്കുമ്പോള്‍.....
രൂപവും ഉള്ളടക്കവും തക്കില്‍ ഒരു വൈരുദ്ധ്യാത്മക ബന്ധം നിലനിക്കുന്നുവെന്ന് മാക്സിസം സിദ്ധാന്തിക്കുന്നു. മധ്യമങ്ങളുടെ സ്വഭാവം അവയുടെ ഉള്ളടക്കത്തെയും ബാധിക്കുന്നു, തിരിച്ചും.അത് ബ്ലോഗ്ഗുകളുടെ കാര്യത്തിലും ശരിതന്നെ.അറിവ് ആദ്യകാലങ്ങളില്‍ വാമൊഴിയിലൂടെയാണ് നിലനിന്നിരുന്നത്. അറിവിന്റെ ഘടന വാമൊഴി ഘടനയായിരുന്നു എന്നു പറയുന്നതാണ് കൂടുതല്‍ ശരി.ലോകത്തില്‍ വളര്‍ന്നുവികസിച്ച മിക്കവാറും അറിവുരൂപങ്ങള്‍ ഇങ്ങനെ വാമൊഴി ഘടനയിലൂടെയാണ് രൂപം കൊണ്ടതും കൈമാറ്റം ചെയ്യപ്പെട്ടതും . അറിവിന്റെ നിര്‍മ്മാണവും ഉപഭോഗവും ചേര്‍ന്നിരിക്കുന്നു എന്നു പറയാം. സാങ്കേതിക(എഞ്ചിനീയറിങ്ങ്) വിദ്യയാണ് ഏറ്റവും അടുത്തകാലത്തായി വാമൊഴിഘടനയെ ഉപേക്ഷിച്ച അറിവുരൂപം.(വ്യവസായ വിപ്ലവകാലത്ത് എഞ്ചിനീയര്‍മാര്‍ നിരക്ഷരായിരുന്നു.ഇത്തരം അറിവുകള്‍ അവര്‍ കൈമാറ്റം ചെയ്തിരുന്നത് വര്‍ക്ക് ഷോപ്പുകളില്‍ വാമൊഴിയിലൂടെയാണ്.എഞ്ചിനീയറിങ്ങിന് വരമൊഴിയുടെ ഘടനയേ ഇല്ലായിരുന്നു.പിന്നീട് സാങ്കേതികവിദ്യ മൊത്തത്തില്‍ നേടിയെടുത്ത വികാസത്തിന്റെ പശ്ചാത്തലത്തിലാണ് ഉപരിവര്‍ഗ്ഗങ്ങള്‍ ഈ മേഖലയിലേക്കു കടന്നു വരുന്നതും എഞ്ചിനീയറിങ്ങ് വരമൊഴിയിലേക്കു വിവര്‍ത്തനം ചെയ്യപ്പെടുന്നതും)ഇന്ന് അറിവുരൂപങ്ങള്‍ വരമൊഴിരൂപത്തിലാണ് ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്.
ബ്ലോഗുകളുടെ ഘടനയെ വിശകലനം ചെയ്യാനാണ് ഇത്രയും പറഞ്ഞത്.ബ്ലോഗുകള്‍ അച്ചടി മാധ്യമത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കുന്നു. മാധ്യമത്തിന്റെ രൂപപരമായ അയവ് ബ്ലോഗ് ഘടനയെ വാമൊഴിയോട് അടുപ്പിക്കുന്നതായി കാണാം. അതുകൊണ്ടാണ് കമന്റുകളില്ലാത്ത പോസ്റ്റ് ഊഷരമാണെന്ന് പോസ്റ്റുന്നവര്‍ കരുതുന്നത്. ഹിറ്റുകളെ കണക്കാക്കുന്നതിനോട് എന്തെന്നില്ലാത്ത ആവേശം ബ്ലോഗെഴുത്തുകാര്‍ക്കിടയില്‍ കാണുന്നതിനും ഒരു കാരണം ഇതുതന്നെ. കമന്റു പ്രതീക്ഷിച്ചു പോസ്റ്റരുതെന്ന ഒരു ഉപദേശം ഒരു പ്രമുഖ ബ്ലോഗരുടെ പോസ്റ്റില്‍ കണ്ടു. അച്ചടി മാധ്യമത്തിന്റെ ഘടനയില്‍ നിന്നുകൊണ്ടുള്ള ആലോചന യാണെന്നു തോനുന്നു ഇത് .ബ്ലോഗ് ഒരു ഡയലോഗാണ്; ഗ്രൂപ്പ് ഡിസ്ക്കഷനാണ്.ബ്ലോഗര്‍ കമന്റുകള്‍ പ്രതീക്ഷിച്ച് എഴുതുന്നു എന്ന ലളിതമായ അര്‍ത്ഥത്തില്‍ ഇതിനെ വിലയിരുത്തരുത്.ബ്ലോഗ്ഗിന്റെ സാങ്കേതിക ഘടന തന്നെ ഡിസ്ക്കഷന്റേതാണ്.അതില്‍ നിന്നും വേറിട്ട അസ്തിത്വമില്ല ബ്ലോഗിന്.ഈ ഡയലോഗിന്റെ സാധ്യതകള്‍ ഓരോ പോസ്റ്റുനും ലഭിക്കുന്ന കമന്റുകളില്‍ കാണാം. കമന്റുകള്‍ പലപ്പോഴും ഫോക്കസ്സില്ലാതെ അലഞ്ഞുതിരിയുന്നതായും വെറുതെ എന്തോ പറയുന്നതായും തോന്നാം. ഒരു ആള്‍ക്കൂട്ടത്തിന്റെ ഓര്‍മ്മയാണ് അത് നമ്മിലുണര്‍ത്തുന്നത്.
അവിടെ നായകനില്ല . പോസ്റ്റുന്നയാള്‍ പോലും അപ്രസക്തമാകുന്നതായി അനുഭവപ്പെടാറില്ലേ?ക്ലാസ്സിലിരുന്ന് കുട്ടികള്‍ പരസ്പരം സംസാരിക്കുന്നത് പോലെ ബ്ലോഗര്‍മാര്‍ പര്‍സ്പരം കമന്റുകളിലൂടെ സംസാരിക്കും.
ബഹുസ്വരതയുടെ മാധ്യമമാണ് ബ്ലോഗ്.
നോവലിന്റെ ഘടനയാണ് ബ്ലോഗിന്റേത്.
വാമൊഴിയിലെ വിചിത്രനാങ്ങള്‍ ബ്ലോഗര്‍മാരുടെയും അവരുടെ ബ്ലോഗുകളുടെയും പേരുകളില്‍ കാണാം.അങ്ങിനെ ഒരിക്കല്‍ പരസ്പരം അകന്നുപോയ വാമൊഴി/വരമൊഴി അറിവുരൂപങ്ങള്‍ വീണ്ടും അടുക്കുകയാണ്....
പിന്‍മൊഴി..
തന്റെ ബ്ലോഗ് പൂട്ടിപ്പോകാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ച ഒരാളോടുള്ള പ്രതികരണം ശ്രദ്ധേയമായിരുന്നു. ബ്ലോഗു പൂട്ടുമ്പോള്‍ അതോടൊപ്പം നഷ്ടപ്പെടുന്ന കമന്റുകളുടെ വിധിയായിരുന്നു ചിലരെ പ്രകോപിപ്പിച്ചത്. ഈ അടുത്ത് അനോനി ആന്റണിയാണെന്നു തോനുന്നു ,ഇത്തരമൊരു തീരുമാനമെടുത്തിരുന്നു. അതിനോടും ബ്ലോഗര്‍മാര്‍ ഇപ്രകാരം പ്രതികരിച്ചതു കണ്ടു. വായനക്കാരനെ കൂടി കൃതിയോടൊപ്പം ചേര്‍ക്കുന്ന ബ്ലോഗിന്റെ സവിശേഷതയാണെന്നു തോനുന്നു ഇത്.
Friday, April 11, 2008
ഭാസുരേന്ദ്രബാബുവിന്റെ അന്തര്‍ഗതങ്ങള്‍ -I
(ചെങ്ങറ സമരത്തിന്റെ അന്തര്‍ഗതങ്ങള്‍ എന്ന പേരില്‍ ഭാസുരേന്ദ്രബാബു ദേശാഭിമാനിയില്‍ എഴുതി ജനശക്തി ന്യൂസ് പുനപ്രസിദ്ധീകരിച്ച ലേഖനത്തിന്റെ വിമര്‍ശനം.വ്യത്യസ്ത ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നു)
ലേഖനത്തില്‍ അദ്ദേഹം പറയുന്നു...
“ ..........മാത്രവുമല്ല അവര്‍ നടത്തുന്ന പ്രക്ഷോഭരീതി ഒരു ജനാധിപത്യവ്യവസ്ഥക്കും അനുഗുണവുമല്ല. ഭൂമി, കുടിവെള്ളം തുടങ്ങിയ പ്രശ്നങ്ങളില്‍ ഒരു വിഭാഗമാളുകള്‍ക്ക് ആവലാതികളുണ്ടെങ്കില്‍ അവരുടെ സംഘടനകളിലൂടെ ആ പ്രദേശത്തെ ജനപ്രതിനിധികളെ അത് ബോധ്യപ്പെടുത്തുകയും ജനശ്രദ്ധയിലൂടെ അതിന് പരിഹാരം കാണുകയും ചെയ്യുക എന്നതാണ് ജനാധിപത്യരീതി. സമരപ്പന്തലിലെ സത്യഗ്രഹം മുതല്‍ നിയമസഭയിലെ നിയമനിര്‍മാണംവരെ ദൈര്‍ഘ്യമുള്ള ഒരു പ്രക്രിയയാണ് അത്. എവിടെയോ ഉള്ള ഒരു ഭൂമിയിലേക്ക് എവിടൊക്കെയോ ഉള്ള ആളുകള്‍ ചെന്ന് കുടില്‍ കെട്ടിയാല്‍ ആ പ്രദേശത്തെ ജനപ്രതിനിധികള്‍ക്ക് താല്പര്യമുണ്ടാകാവുന്ന ഒരു ജനകീയ പ്രശ്നമായി അത് മാറില്ല. മറിച്ച് അതിക്രമിച്ചുകടക്കലിന്റെ ഒരു ക്രമസമാധാനപ്രശ്നമായി അത് മാറുകയും ചെയ്യും..........”
കഴിഞ്ഞ കുറച്ചു കാലമായി മാക്സിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുകള്‍ ആവര്‍ത്തിച്ചുകൊണ്ട് വിഷ്വല്‍ മീഡിയയിലും പ്രിന്റ് മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന ഭാസുരേന്ദ്രബാബു എന്നാല്‍ പിന്നെ പാര്‍ട്ടിയുടെ നിലപാടുകള്‍ അംഗീകരിക്കുമെന്നു നാം പ്രതീക്ഷിക്കുന്നു.
ബാബുവിന്റെ അഭിപ്രായമല്ല പക്ഷേ പാര്‍ട്ടിക്ക് . പാര്‍ട്ടി പ്രസിദ്ധീകരണമായ
“പീപ്പിള്‍ ഡെമോക്രസി ”യില്‍ വന്ന ഒരു ലേഖനം തികച്ചും വ്യത്യസ്തമായ നിലപാടാണ് മുന്നോട്ടുവെക്കുന്നത്.
അതേ ലേഖനം പിന്നീട് വര്‍ക്കേഴ്സ് ഫോറത്തില്‍ അമ്മക്കുതീര്‍ച്ചയായും ഞാന്‍ കുടില്‍ കെട്ടിത്തരാം എന്നപേരില്‍ മൊഴിമാറ്റം ചെയ്തു വന്നിട്ടുണ്ട്.
ഭാസുരേന്ദ്രബാബു വിന്റെ നിലപാടുകള്‍ ഇവിടെ നിലം പൊത്തുന്നത് കാണാം.
പീപ്പിള്‍സ് ഡെമോക്രസിയിലെ ജി. മമതയുടെ ലേഖനത്തില്‍ നിന്ന്....
“നാം എവിടെപ്പോകാനാണമ്മേ?
പിന്നീടാണ് ആ സഖാക്കള്‍ വന്നതും രാത്രി മുഴുവന്‍ ദീര്‍ഘമായി നമ്മോട് സംസാരിച്ചതും. ഞാന്‍ മയങ്ങുകയായിരുന്നുവെങ്കിലും അമ്മയുടേയും അച്ഛന്റെയും കണ്ണുകള്‍ തിളങ്ങുന്നതും സമ്മതഭാവത്തില്‍ അവരോട് തലയാട്ടുന്നതുമൊക്കെ ഞാന്‍ കണ്ടിരുന്നു.
എനിക്ക് വളരെ സന്തോഷമായി. നമുക്കൊരു പുതിയ വീടുണ്ടാകുന്നത് ഞാന്‍ സ്വപ്നം കണ്ടു.പിറ്റേന്ന് ഞാന്‍ കളിച്ചുകൊണ്ടിരിക്കെ, അതേ ആളുകള്‍ വരുന്നതും സര്‍ക്കാരിന്റെ വക വെറുതെ കിടക്കുന്ന പാഴ്‌ഭൂമി നമ്മെപ്പോലുള്ള പാവങ്ങള്‍ക്ക് വീടുവെയ്ക്കാനായി നല്‍കണമെന്നുമൊക്കെ പറയുന്നതും കേട്ടു? നമ്മുടെ സ്വപ്നം നടക്കാന്‍ പോകുന്നുവെന്ന് ഞാന്‍ കരുതി. ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആ ഭൂമി പാവങ്ങള്‍ക്ക് കൊടുക്കുമെന്ന് വാഗ്ദാനം ചെയ്തതിനെപ്പറ്റിയും അച്ഛന്റെ കൂട്ടുകാര്‍ പറഞ്ഞു. സര്‍ക്കാര്‍ വലിയ വലിയ ആളുകള്‍ക്ക് ഭൂമി വെറുതെ കൊടുക്കുന്നതായും, നമുക്കവകാശപ്പെട്ട സ്ഥലങ്ങളിലൊക്കെ അവര്‍ വീടുകള്‍ പണിയുന്നതിനെപ്പറ്റിയുമൊക്കെ അന്നു വന്ന സഖാക്കള്‍ പറഞ്ഞത് അച്ഛന്റെ കൂട്ടുകാര്‍ ഓര്‍മ്മിക്കുന്നുണ്ടായിരുന്നു.
അമ്മേ, സര്‍ക്കാരിന്റെ കൈയ്യില്‍ ധാരാളം ഭൂമി വെറുതെ കിടക്കുമ്പോള്‍ എന്തുകൊണ്ടാണ് നമ്മെപ്പോലുള്ള പാവങ്ങള്‍ക്ക് തരാത്തത്? തന്നിരുന്നുവെങ്കില്‍ നമുക്കും വീട്ടില്‍ താമസിക്കാമായിരുന്നു.
സഖാക്കള്‍ സ്ഥിരമായി നമ്മുടെ ചേരിയില്‍ വരാനാരംഭിക്കുകയും നമ്മുടെ കൂടെച്ചേര്‍ന്ന് നല്ല നല്ല പാട്ടുകള്‍ പാടുകയും പലതിനെപ്പറ്റിയും സംസാരിക്കുകയും ചെയ്തു. എനിക്കൊന്നും മനസ്സിലായില്ലെങ്കിലും, അമ്മയുടെ കണ്ണുകളിലെ തിളക്കം എന്നെ സന്തോഷിപ്പിച്ചു; നല്ലതെന്തോ വരാന്‍ പോകുന്നു എന്ന് വിശ്വസിക്കുകയും ചെയ്തു. പിന്നെ ഒരു ദിവസം എല്ലാവരും കൈകളില്‍ കൊടികളുമേന്തി തിളങ്ങുന്ന മുഖഭാവത്തോടെ എങ്ങൊട്ടോ പുറപ്പെട്ടു. എന്നെയും കൂടെക്കൂട്ടിയിരുന്നു. പോലീസ് മാമന്‍മാരും ധാരാളം ഉണ്ടായിരുന്നു. ഇത്രപേരെ ഞാന്‍ അതു വരെ ഒരുമിച്ച് കണ്ടിട്ടില്ലായിരുന്നു.
ഒരു സ്ഥലത്തെത്തിയപ്പോള്‍ സഖാവ് പറഞ്ഞു.
"ഇത് നമ്മുടെ ഭൂമിയാണ്; നാം ഇവിടെ വീടുകള്‍ പണിയാന്‍ പോകുന്നു."
എല്ലാവര്‍ക്കും സന്തോഷം, അവസാനം ഇതാ നമുക്കും ഒരു വീട്.
അമ്മയും അച്ഛനും മറ്റു മാമന്‍മാരും മാമിമാരുമൊക്കെ ചുവന്ന നിറത്തിലുള്ള കൊടികള്‍ നാട്ടുവാനും വീട് പണിയാനുള്ള ഒരുക്കം തുടങ്ങുകയും ചെയ്തപ്പോള്‍, പെട്ടെന്ന് പോലീസ് മാമന്‍മാര്‍ നമുക്കു നേരെ ഓടിവന്നു.
ഞാന്‍ പേടിച്ച് ഒരു പാറയ്ക്കുപിന്നില്‍ ഒളിച്ചിരുന്നു. പെട്ടെന്ന് പോലീസുകാര്‍ എല്ലാവരേയും തല്ലാന്‍ തുടങ്ങി. ചിലര്‍ വസ്ത്രങ്ങള്‍ ചീന്താന്‍ തുടങ്ങി; മറ്റു ചിലര്‍ സൂചികൊണ്ട് കുത്താനും. നിങ്ങളെല്ലാവരും ഉറക്കെ അലറുകയായിര്‍ന്നു. അമ്മയുടെ സാരിയും അവര്‍ കീറി.
അമ്മേ, എന്തിനാണവര്‍ തല്ലുന്നത്, എന്തിനാണ് സാരി കീറുന്നത്, ബൂട്ട്സിട്ട കാലുകൊണ്ട് വയറ്റില്‍ ചവിട്ടുന്നത്? അവര്‍ക്കും അമ്മമാരും പെങ്ങമ്മാരും ഇല്ലേ?
അമ്മ അപ്പോഴും ഉറക്കെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഞാന്‍ കരയുകയായിരുന്നു. എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. അമ്മ പറഞ്ഞു തരാറുള്ള കഥകളിലെ രാക്ഷസരെയാണ് എനിക്കോര്‍മ്മ വന്നത്.
അമ്മേ, നമ്മള്‍ ചീത്ത ആളുകളല്ലല്ലോ? എന്നിട്ടും എന്തിനാണവര്‍ നമ്മെ തല്ലുന്നത്? നമ്മള്‍ വീടുകളില്‍ താമസിക്കുന്നത് തെറ്റാണോ അമ്മേ? ചീത്ത ആളുകളെ അവരെന്തുകൊണ്ടാണ് തല്ലാത്തത്?
അമ്മ വേദനകൊണ്ട് പുളയുകയായിരുന്നു; എങ്കിലും കരയുകയല്ലായിരുന്നു. ഒരുറച്ച നോട്ടം അമ്മയുടെ കണ്ണുകളിലുണ്ടായിരുന്നു.
അമ്മയുടെ കീറിവീണ സാരിയില്‍ നിന്നൊരു കഷണം എടുത്തുകൊണ്ട് ഞാന്‍ അറിയാതെ പറഞ്ഞുപോയി.
“അമ്മേ, ഞാന്‍ എന്റെ കൂട്ടുകാരെയെല്ലാവരേയും കൊണ്ടുവരും. ഞങ്ങളെയെല്ലാം തല്ലാന്‍ അവര്‍ക്കാവുമോ ? എന്തായാലും ഒന്നു തീര്‍ച്ച. അമ്മയ്ക്കുവേണ്ടി ഞാന്‍ ഒരു കുടില്‍ കെട്ടിത്തരും"...........”
ചെങ്ങറ സമരത്തെക്കുറിച്ച് ആക്ഷേപങ്ങള്‍ ഉന്നയിക്കുന്ന മാക്സിസ്റ്റ് പാര്‍ട്ടി നേതാക്കളും
മമതയുടെ ലേഖനം വായിക്കുന്നതു നന്ന്.
ഭാസുരേന്ദ്രബാബുവിന്റെ ലേഖനത്തിലെ വൈരുദ്ധ്യങ്ങളെക്കുറിച്ച് ഇനി അടുത്തപോസ്റ്റില്‍..
(അവസാനിക്കുന്നില്ല)

Friday, April 4, 2008
തെക്കനെ നമ്പിനാല്‍..................
തെക്കന്മാര്‍ സാമര്‍ത്ഥ്യക്കാരാണെന്നത് ഒരു അംഗീകൃത നിയമം പോലെയാണ് ഇന്ന് കേരളത്തില്‍. എല്ലാവരും അതു ഒരു പോലെ അംഗീകരിക്കുന്നു.
തെക്ക് എന്നതിന്റെ നിര്‍വചനത്തിന്റെ പ്രത്യേകതകൊണ്ടാണ് എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന ഒരു നിയമമായി ഇത് അവശേഷിക്കുന്നത്. (എല്ലവര്‍ക്കും അംഗീകരിക്കാവുന്ന നിയമം എല്ലാവര്‍ക്കും എതിര്‍ക്കാവുന്നനിയമമാണല്ലോ? )കാലങ്ങളായി വടക്കന്മാര്‍ ഇത് തെക്കന്മാര്‍ക്കെതിരെ ഉപയോഗിക്കുന്നു. പാലക്കാടന്‍ പ്രദേശക്കാരായ പുരുഷന്മാര്‍ തൃശ്ശൂര്‍ ജില്ല്ലക്കാരായ(തീര്‍ച്ചയായുംതൃശ്ശൂരിനു തെക്കുള്ളവരെയും )സ്ത്രീകളെ വിവാഹം കഴിക്കാന്‍ ഇഷ്ടപെടാത്തതിനു കാരണമായി പറയുന്നത്അവര്‍ സാമര്‍ത്ഥ്യക്കാരായിരിക്കുമെന്നാണ്. പാലക്കാടു അതിര്‍ത്തികഴിഞ്ഞാല്‍ പിന്നെ തെക്കോട്ടുള്ളവര്‍ സ്റ്റേറ്റുകാരാണ് അവര്‍ക്ക്. തൃശ്ശൂരുകാര്‍ക്ക് കോട്ടയക്കാരാണ് കുഴപ്പക്കാര്‍, കോട്ടയക്കാര്‍പറയുന്നത് കൊല്ലാക്കാരാണ് അപകടകരികളെന്നാണ്. കണ്ണൂരുകാര്‍ക്ക് തൃശ്ശുരുമുതല്‍ പ്രശ്നം തുടങ്ങുകയായി.
അവരെ സംബ്ന്ധിച്ചു തെക്കന്മാര്‍ പറ്റിപ്പുകാരാണ്. അറബികഥ സിനിമയില്‍ നിഷ്കളങ്കനായ നായകനെ(ശ്രീനിവാസന്‍) ഗള്‍ഫില്‍ പോലും പറ്റിക്കാനെത്തുന്നത് ഒരു തെക്കനാണ്. നായകനു കിട്ടിയ തൊഴില്‍ പോലും അയാള്‍ തട്ടിയെടുക്കുന്നുണ്ട്.(വടക്കന്‍ വിശുദ്ധിയെ കുറിച്ചുള്ള നിരവധി മിത്തുകള്‍ പ്രചരിപ്പിക്കുന്നതില്‍ കമ്മ്യൂണിസ്റ്റുകള്‍ വലിയ പങ്കുവഹിച്ചു.)
അധികാരത്തിന്റെ കേന്ദ്രം എന്ന നിലയില്‍ പല പ്രദേശങ്ങളും അധികാരത്തോടു പ്രതിപത്തി കാണിക്കുന്ന പതിവുണ്ട്. ആ പ്രദേശത്തിന്റെ വര്‍ഗ്ഗഘടന ക്കനുസരിച്ച് ഈ അധികാരത്തോടുള്ള പ്രതികരണങ്ങളും രൂപപ്പെട്ടുവരും.ഈ പ്രതികരണങ്ങളുടെ ചരിത്രം ആ ജനതയുടെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നുണ്ട്.തീര്‍ച്ചയായും ഓരോ പ്രദേശത്തിന്റെയും പൊതു ചിന്തയും മൂല്യബോധവും ആ നിശ്ചിത സമൂഹത്തിന്റെ ചരിത്രവും അനുഭവവുംആയി ബന്ധപ്പെട്ടിരിക്കുന്നു വെന്നത് ശരിയാണെങ്കിലുംകേരളത്തിലെ തെക്കു\വടക്കു മൂല്യവിഭജനം ഇത്തരം സിദ്ധാന്തങ്ങളിലൊതുക്കാവുന്നതല്ല .
സത്യത്തില്‍ മിലിറ്റന്റ് സമരങ്ങളുടേയും സാമൂഹ്യ പ്രസ്ഥാനങ്ങളുടേയും കേന്ദ്രം തന്നെ തെക്കന്‍ പ്രദേശങ്ങളായിരുന്നു എന്ന് ചെറിയ ഒരു പരിശോധന പോലും വെളിപ്പെടുത്തും. ശ്രീനാരായണ പ്രസ്ഥാനം, അയ്യങ്കാളിയുടെ ജാതിവിരുദ്ധപ്രസ്ഥാനം, ദളിത് പ്രസ്ഥാനങ്ങള്‍ , മിഷനറിമാരുടെ വിദ്യാഭ്യാസപ്രസ്ഥാനങ്ങള്‍ എന്നു തുടങ്ങി ആധുനിക കേരളത്തെ ഇന്നത്തെ രൂപത്തില്‍ നിര്‍മ്മിച്ചെടുത്തിട്ടുള്ള മിക്കവാറും എല്ലാം തെന്നെ തെക്കന്‍ മണ്ണിലൂടെ വളര്‍ന്നു പന്തലിച്ചവയാണ്. കേരളത്തിന്റെയും എന്തിന് ഇന്ത്യയുടെ തന്നെ വിപ്ലവ മുന്നേറ്റങ്ങളുടെ ഗതി നിര്‍ണ്ണയിച്ച പുന്നപ്ര വയലാര്‍ സൃഷ്ടിച്ചത് ഈ തെക്കന്‍ മണ്ണാണെന്നത് ശ്രദ്ധേയമാണ്.
പുതിയ കാലത്ത് ദളിത് മുന്നേറ്റങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടേയും അതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് ബഹുദൂരം മുന്നോട്ടു പോയ ഭൂസമരങ്ങളുടേയും സമരഭൂമിയും മറ്റൊന്നായിരുന്നില്ല. ഭൂമി ഒരു ഉല്‍പ്പാദന ഉപകരണമെന്ന നിലയില്‍ പഴഞ്ചന്നാണെന്ന പോസ്റ്റ്മോഡേണ്‍ ചാരുകസാര ബുദ്ധിജീവികളുടെ നിലപാടുകളെ പ്രായോഗികമായി തന്നെ ഭൂസമരങ്ങളെ കൊണ്ട് അട്ടിമറിച്ച് പ്രത്യയശാസ്ത്ര ഇടപെടലിന് അവസരം ഒരുക്കിയതും തെക്കന്‍കേരളത്തിന്റെ ഫലപുഷ്ടിയുള്ള മണ്ണാണ്.
എന്നിട്ടും എന്തുകൊണ്ടാണ് തെക്കന്‍കേരളം കേരളത്തില്‍ ഇത്രയേറെ അവമതിക്കപ്പെടുന്നത്?
കേരളത്തില്‍ പഴഞ്ചന്‍ ഭൂബന്ധങ്ങളെയും സാമൂഹ്യ ബന്ധങ്ങളെയും ആദ്യമായി അട്ടിമറിച്ചത് തെക്കന്‍കേരളത്തിലാണ്. പല വികാസങ്ങളുടെയും സ്വാധീനത്തില്‍ തെക്കന്‍ നാട്ടില്‍ കൃഷി കേരളത്തിന്റെ പരിമിതിക്കുള്ളില്‍നിന്നുകൊണ്ട് ആധുനികവല്‍ക്കരിക്കപ്പെടുകയും ലോകസമ്പദ് ഘടനയുമായി കണ്ണിചേര്‍ക്കപ്പെട്ട വിളവുകള്‍ ഉല്‍പ്പാദിപ്പിക്കാനാരംഭിക്കുകയും ചെയ്തു. ലോക വിപണിയുമായുള്ള ഈ ബന്ധം ആഭ്യന്തരംഗത്ത് ധനാത്മകമായ പ്രതികരണങ്ങള്‍ക്കു കാരണമായി.ആധുനിക കാലത്തിന്റെ സൃഷ്ടിയായ മുതലാളിത്ത വ്യാപാരവുമായുള്ള ഈ ബന്ധം തെക്കന്‍ ജില്ലകളിലെ ജനങ്ങളുടെ മനോഘടനയില്‍ത്തന്നെ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതായിരുന്നു. വടക്കന്‍മാരെ അപേക്ഷിച്ച് ഉല്‍പ്പാദനരംഗത്ത്(കൃഷിയിലും) കൂടുതല്‍ മുന്നോട്ടു പോയിട്ടുള്ളവര്‍ ഇവരാണെന്നുള്ളത് ഒരു പോസറ്റീവ് സൂചനയാണ്. ഉല്‍പ്പാദനം ഒരു മനോഘടന കൂടിയാണല്ലോ.ഇത്തരം മാറ്റങ്ങള്‍ സാമൂഹ്യ ബന്ധങ്ങളില്‍ വരുത്തിയ ചലനങ്ങളുടെ അടിയന്തിരമായ ഫലമായിരുന്നു -സ്വാതന്ത്ര്യബോധം. ഇതില്‍ നിന്ന് സ്ത്രീകളേയും ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ല. ഈ പ്രത്യേകതകളാണ് തെക്കിനെ വടക്കില്‍ നിന്നും വേര്‍തിരിക്കുന്നത്.വടക്കന്‍ പ്രദേശങ്ങള്‍ ഫലത്തില്‍ ഇപ്പോഴും അവികസിതമായി(സാമൂഹ്യമായും) തുടരുന്നതുകൊണ്ടാണ് ഇത്തരം ആരോപണങ്ങള്‍ ഉടലെടുക്കുന്നത്. തെക്കുള്ള സ്ത്രീകള്‍ സാമര്‍ത്ഥ്യക്കാരികളാകുന്നതും മറ്റൊന്നും കൊണ്ടല്ല. വടക്കന്‍ ഫ്യൂഡല്‍ ഘടനയുടെആഘോഷത്തില്‍ നിന്നാണ് വടക്കിന്റെ വിശുദ്ധി ഉണ്ടാകുന്നത്. അത് തകര്‍ക്കപ്പെടേണ്ട വി-ശുദ്ധിയാണ്.മറ്റൊരര്‍ത്ഥത്തില്‍ ജാതീയ വിശുദ്ധിയുമാണ്.
ഓ..... ഒന്നു .....ചുമ്മാ .........പോ........ സാറേ...............
Tuesday, April 1, 2008
ദേവസ്വം ഭരണം കൈയാളുന്നതിന് സര്‍ക്കാരിനുള്ള ന്യായങ്ങള്‍
Yes, Temples are public properties
കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാര്‍നേരിട്ടു നടത്തുകയാണെന്നും അങ്ങിനെ ലഭിക്കുന്ന വരുമാനം പൊതു കാര്യങ്ങള്‍ക്കുവേണ്ടി വക മാറ്റി ചെലവഴിക്കുകയാണെന്നുമാണ് ആക്ഷേപം. ഹിന്ദുക്കളുടെ പണം അഹിന്ദുക്കള്‍ക്കുവേണ്ടി ചെലവഴിക്കുന്നുവെന്നാണ് ഈ വാദത്തിന്റെ കാതല്‍.
ഇപ്രകാരം ഹിന്ദു ക്ഷേത്രങ്ങളെ ഒരു സിവില്‍ ഭരണകൂടം നിയന്ത്രിക്കുന്നതിന്റെ ന്യായങ്ങള്‍ എന്തെല്ലാമാണെന്നു പരിശോധിക്കാനുള്ള ശ്രമമാണ് ഇനിയുള്ള ഭാഗങ്ങളില്‍......
കേരളത്തിലെ ക്ഷേത്രങ്ങളെ രണ്ടായി തിരിക്കാം.
1. സ്വകാര്യ ക്ഷേത്രങ്ങള്‍ 2. പൊതു ക്ഷേത്രങ്ങള്‍
ആദ്യകാലം മുതലേ സ്വകാര്യ വ്യക്തികളോ കുടുംബങ്ങളോ കൈവശം വെച്ചു വരുന്ന ആരാധനാലയങ്ങളാണ് ഈ വകുപ്പില്‍ വരുന്നത്. സ്വകാര്യ ഉടമസ്ഥതയിലായിരുന്നുവെങ്കിലും പൊതുവും സാര്‍വത്രികവുമായ ആരാധനാസമ്പ്രദായങ്ങളുടെ അഭാവത്തില്‍ ക്ഷേത്രവരുമാനം മുഖ്യമായുംകരമൊഴിവായി സര്‍ക്കാര്‍ നല്‍കുന്ന ഭൂമിയില്‍നിന്നും വിളവിന്റെ രൂപത്തില്‍ ലഭിക്കുന്നതായിരുന്നു. കൂട്ടത്തില്‍ പാട്ട ഭൂമിയുടെ പാട്ടം പിരിക്കുന്നതിനുള്ള അവകാശത്തില്‍ നിന്നും അളവറ്റ വരുമാനം ക്ഷേത്രങ്ങളിലേക്കു വന്നു ചേര്‍ന്നു. ഇത്തരം സ്വകാര്യ ക്ഷേത്രങ്ങള്‍ ഇന്നും സ്വകാര്യ ഉടമസ്ഥതയില്‍ തന്നെ തുടരുകയാണ്. അതിനാല്‍ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്നു എന്ന അരോപണം സ്വകാര്യ ക്ഷേത്രങ്ങളുടെ കാര്യത്തില്‍ ബാധകമല്ല.
നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളുടെ കൈവശമുണ്ടായിരുന്ന ക്ഷേത്രങ്ങളാണ് രണ്ടാമത്തെ വകുപ്പായ പൊതു ക്ഷേത്രങ്ങള്‍. പിന്നീട് രാജഭരണത്തിനു പകരം പാര്‍ലമെന്ററി സമ്പ്രദായം നിലവില്‍വന്നപ്പോള്‍ മറ്റു സ്വത്തുക്കളോടൊപ്പം ക്ഷേത്രവും പുതിയ സര്‍ക്കാരിന്റെ അധീനതയിലായി... ഉദാഹരണത്തിന് 1949 ലെ തിരു-കൊച്ചി സംസ്ഥനത്തിന്റെ രൂപീകരണത്തിനു മുന്‍പ് കൊച്ചിയുടേയും തിരുവിതാകൂറിന്റെയും അധീനതയിലുണ്ടായിരുന്ന (പിന്നീട് കേരള സംസ്ഥാനത്തിന്റെ പരിധിയില്‍ ഉള്‍പെട്ട) 1194 ചെറുതും വലുതും ആയ ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു മതസ്ഥാപന ആക്റ്റ് (1950) പ്രകാരം സര്‍ക്കാര്‍ നിയന്ത്രണങ്ങളിലേക്കു വന്നത്.(തിരുവിതാകൂറിന്റെ കാര്യത്തില്‍ രാജാവും ഇന്ത്യ സര്‍ക്കാരും ഒരുമിച്ചു ചേര്‍ന്നു 1949 ല്‍ ക്ഷേത്രങ്ങളെ സംബന്ധിച്ച ഒരു കരാര്‍ ഒപ്പിടുകയായിരുന്നു.) കേരളത്തിനെ മറ്റുപ്രദേശങ്ങളിലും ഇതേരീതിയില്‍ തന്നെയാണ് ക്ഷേത്രഭരണം സര്‍ക്കാരിന്റെ കൈയിലെത്തിയത്. ഈ ക്ഷേത്രങ്ങളുടെ നിയന്ത്രണാധികാരത്തെ കുറിച്ചാണ് ഹിന്ദുക്കള്‍ക്കുവേണ്ടി വാദിക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ സംസാരിക്കുന്നത്.
വാസ്തവത്തില്‍ ഇപ്രകാരം ജനായത്തസര്‍ക്കാരിന്റെ കൈയിലേക്കെത്തിച്ചേര്‍ന്ന ക്ഷേത്രം വക സ്വത്തുക്കളുടെ നിയന്ത്രണാധികാരം ആര്‍ക്കാണ്?ആ സ്വത്തില്‍ ആര്‍ക്കൊക്കെ അവകാശമുണ്ട്?
മതവും സിവില്‍ ഭരണകൂടവും പരസ്പരം ലയിച്ചുചേര്‍ന്ന ഒരു സംവിധാനമായിരുന്നു 1947 നു മുന്‍പ് നാട്ടു രാജ്യങ്ങളില്‍ നിലവിലുണ്ടായിരുന്നത്. അതിനാല്‍ രാജ്യത്തിന് മൊത്തം അവകാശപ്പെട്ടിരിക്കുന്ന ആസ്തികളില്‍ നിന്നോ നാനാ ജാതി-മതസ്ഥരായ പ്രജകളില്‍ നിന്ന് പിരിച്ചെടുത്തിരുന്ന വിവിധ നികുതികളില്‍ നിന്നോ ഉള്ള വരുമാനത്തില്‍ നിന്നായിരുന്നു ക്ഷേത്രചെലവുകള്‍ നടത്തിയിരുന്നത്. ക്ഷേത്രങ്ങളില്‍ ഒരിക്കല്‍ പോലും കയറാന്‍ അനുവാദം ലഭിക്കാതിരുന്ന എന്തിന് ക്ഷേത്ര പരിസരത്തുപോലും പോകാന്‍ അനുവാദമില്ലായിരുന്ന ഈഴവര്‍ക്കും അവര്‍ക്കു താഴെയുള്ളവരില്‍ നിന്നും പിരിച്ചെടുത്ത അധ്വാനമിച്ചവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ചുരുക്കത്തില്‍ക്ഷേത്രം ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കുറഞ്ഞതൊന്നുമായിരുന്നില്ല. ദേവസ്വം സ്വത്തുക്കളും വരുമാനം സര്‍ക്കാര്‍ വകമാറ്റിചിലവഴിക്കുന്നുവെന്നാണ് ദീര്‍ഘകാലമായി ആവര്‍ത്തിച്ചുകേള്‍ക്കുന്ന മറ്റൊരു ആരോപണം. എന്നാല്‍ ക്ഷേത്രം സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ വക മാറ്റി ചെലവഴിക്കുന്നില്ല എന്നുമാത്രമല്ല, അങ്ങിനെ ചെയ്യുന്നതിന് നിയമ വിലക്കുകള്‍ ഉണ്ടുതാനും
ഉദാഹരണത്തിന് . ഒരു ക്ഷേത്രനിയമം പരിശോധിക്കാം
1917 - ല്‍ നിയമം മൂലം കൊച്ചി മഹരാജാവ് തച്ചുതയകൈമള്‍ക്ക് നിയന്ത്രണാധികാരം കൈമാറിയ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കാര്യം എടുക്കുക. 1971 ല്‍ പാസ്സാക്കിയ കൂടല്‍മാണിക്യം ദേവസ്വം നിയമം എവിടെനിന്നെല്ലാമായിരിക്കണം ക്ഷേത്രം സ്വത്ത് കണ്ടെത്തേണ്ടതെന്ന് കൃത്യതയോടെ അനുശാസിക്കുന്നുണ്ട്.അതിനു ശേഷം ഈ പണം എങ്ങിനെയെല്ലാം ചെലവഴിക്കാമെന്നും അക്കമിട്ട് നിരത്തിയിട്ടുണ്ട്.ക്ഷേത്രജോലിക്കരുടെ ശമ്പളവും മറ്റു ക്ഷേത്ര ചെലവുകളുംദാനധര്‍മ്മങ്ങളും കേടുപാടുകള്‍ തീര്‍ക്കലും മറ്റുമാണ് അനുവദനീയമായ ചെലവുകള്‍.ക്ഷേത്രത്തില്‍ നിന്നുള്ള വരുമാനം അഹിന്ദുക്കള്‍ക്കുവേണ്ടി ഉപയോഗിക്കുന്നു എന്നു പറയുന്നതും അതുപോലെ തന്നെ ഒരു നുണയാണ്.ദേവസ്വം സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം ക്ഷേത്രാവശ്യങ്ങള്‍ക്കു മാത്രമാണ് ഉപയോഗിക്കുന്നത് എന്നതാണ് സത്യം . നിയമത്തില്‍ അതുവ്യക്തമാക്കിയിട്ടുണ്ട്. [കുടല്‍മാണിക്യം ദേവസ്വം നിയമം 1971 ചാപ്റ്റര്‍ 5,ജനറല്‍ 23(2,3)]
സര്‍ക്കാര്‍ ക്ഷേത്രഭരണം ഏറ്റെടുക്കുമ്പോള്‍ പല അമ്പലങ്ങളും തകര്‍ച്ചയുടെ വക്കിലായിരുന്നു. എല്ലാ ജാതി വിഭാഗങ്ങള്‍ക്കും പ്രവേശന സ്വാതന്ത്ര്യം സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ അനുവദിച്ചിരുന്നുവെങ്കിലും ക്ഷേത്രാരാധന കൂടുതല്‍ ജനങ്ങളെ ആകര്‍ഷിച്ചിരുന്നില്ല.(സ്വകാര്യ ക്ഷേത്രങ്ങളില്‍ നിലനിന്നിരുന്ന അയിത്തവും ദളിത് വിഭാഗങ്ങളുടെ ഹിന്ദുമതത്തില്‍നിന്നും വ്യതിരിക്തമായ സ്വത്വബോധവും ഇതിന് കാരണമായിരുന്നു.)വരുമാനവും കുറവായിരുന്നു.
തുടര്‍ച്ചയായ വരുമാനമില്ലാതിരുന്ന ഈ ക്ഷേത്രങ്ങള്‍ ബോര്‍ഡിന്റെ പരിധിയില്‍ എത്തിപ്പെട്ടതുകൊണ്ടാണ് ഒരു പരിധി വരെ തകരാതെ നിലനിന്നിരുന്നത്. ഹിന്ദു മതത്തെ തകരാതെ നിലനിര്‍ത്തുന്നതില്‍ ,വിചിത്രമെന്നു പറയട്ടേ, ഈ സെക്കുലര്‍ സര്‍ക്കാര്‍ അതിന്റേതായ ഒരു പങ്കുവഹിക്കുകയുണ്ടായി!!!
ഇപ്പോള്‍ പോലും എല്ലാ ക്ഷേത്രങ്ങളും സമ്പന്നമല്ല.ചുരുക്കം ചില ക്ഷേത്രങ്ങളില്‍ മാത്രമാണ് ഉയര്‍ന്ന വരുമാനമുള്ളത്.
ഇപ്രകാരം മുന്‍കാല നാട്ടു രാജ്യങ്ങളില്‍ നിന്ന് കൈമാറി കിട്ടിയ സര്‍ക്കാരിന്റെ സ്വത്തിലാണ് ഹിന്ദുക്കളെന്നവകാശപ്പെടുന്നവര്‍ അവകാശവാദമുന്നയിക്കുന്നത്. ഈ പൊതുമുതലില്‍ ഹിന്ദുക്കള്‍ക്കെന്ന പോലെ മുഴുവന്‍ ജാതി -മത വിഭാഗങ്ങള്‍ക്കും അവകാശമുണ്ടെന്ന കാര്യമാണ് ഇവര്‍ മറന്നുപോകുന്നത്.
ഇനി ഈ ക്ഷേത്രങ്ങളില്‍ ഹിന്ദുക്കള്‍ വീണ്ടും അവകാശമുന്നയിക്കുകയാണെങ്കില്‍ ഹിന്ദുക്കള്‍ക്കും മുസ്ളീങ്ങള്‍ക്കും ദളിതര്‍ക്കും മുന്നില്‍ അവശേഷിക്കുന്ന ചോദ്യം ഇതാണ്.
തങ്ങളുടെ നികുതിപ്പണം കൊണ്ട് കെട്ടിപ്പെടുത്ത ഈ സ്വത്തില്‍ അമ്പലത്തില്‍ കയറാന്‍ അവകാശമില്ലായിരുന്ന ദളിതര്‍ക്കും, അന്യമതക്കാര്‍ക്കും ഉള്ള അവകാശം ഹിന്ദുക്കള്‍ എങ്ങിനെ കോമ്പന്‍സേറ്റുചെയ്യും?അതിന്റെ പലിശ എങ്ങിനെ കൊടുത്തു തീര്‍ക്കും?!!!!!!!
കൂട്ടത്തില്‍ പറയട്ടെ ക്ഷേത്രപ്രവേശന നിയമം (1936) പ്രഖ്യാപിച്ചപ്പോള്‍ അത് സര്‍ക്കാര്‍ വക ക്ഷേത്രങ്ങളില്‍ മാത്രമാണ് ബാധകമായിരുന്നത്. സ്വകാര്യ ക്ഷേത്രങ്ങള്‍ക്കു ബാധകമാക്കിയിരുന്നില്ല.
പല സ്വകാര്യ ക്ഷേത്രങ്ങളിലും ഇപ്പോഴും അയിത്തം നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞു കേള്‍ക്കുന്നു.
സ്വകാര്യ ക്ഷേത്രമായ മേക്കാടു ക്ഷേത്രത്തില്‍ കുളത്തില്‍ കുളിക്കുന്നതിനും മൂല സ്ഥാനത്തിന് വളരെ അടുത്ത് എത്തുന്നതിനും ഭക്തന്‍ നായര്‍ക്കു മുകളിലുള്ളവരായിരിക്കണം എന്ന് എന്റെ ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു
ക്ഷേത്രത്തിനുള്ളില്‍ എത്തുമ്പോഴേ ഇത്തരം ഒരു നിര്‍ദ്ദേശം നമുക്കുലഭിക്കുമത്രേ.

Subscribe to:
Posts (Atom)